മഞ്ജു വാര്യർ വീണ്ടും വിവാഹിതയാകുന്നു? വരൻ കോടീശ്വരൻ? മഞ്ജുവിന്റെ പ്രതികരണം ഇങ്ങനെ

  • Posted By: Anamika
Subscribe to Oneindia Malayalam

കൊച്ചി: നടി മഞ്ജു വാര്യര്‍ എന്നും വാര്‍ത്തകളിലെ താരമാണ്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം ദിലീപിനെ എന്ന പോലെ മഞ്ജുവിന് നേരെയും എപ്പോഴും ക്യാമറക്കണ്ണുകള്‍ തുറന്നിരിക്കുകയാണ്. അച്ഛന്റെ ശ്രാദ്ധം ആലുവയിലെ വീട്ടില്‍ ദിലീപ് നടത്തുമ്പോള്‍ മഞ്ജു നൃത്തം ചെയ്യുകയായിരുന്നു എന്ന് വാര്‍ത്ത വന്നത് അതുകൊണ്ടാണ്. മഞ്ജു വാര്യരുമായി ബന്ധപ്പെട്ട് പലവിധ പ്രചാരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. അവയ്‌ക്കെല്ലാം മഞ്ജുവിന് മറുപടിയുണ്ട്.

ആഷിഖ് അബുവിന്റെ ആ സ്വപ്നം ദിലീപ് മുളയിലേ നുള്ളി? ദിലീപിനോട് ആഷിഖിന് പക? കാരണം പുറത്ത്!

പ്രചാരണങ്ങൾ പലത്

പ്രചാരണങ്ങൾ പലത്

ആക്രമിക്കപ്പെട്ട നടിയുടെ ഉറ്റസുഹൃത്താണ് എന്നത് കൊണ്ടും കുറ്റാരോപിതനായ ദിലീപിന്റെ മുന്‍ഭാര്യയാണ് എന്നതും കൊണ്ടും മഞ്ജു വാര്യര്‍ എന്നും വാര്‍ത്തകളുടെ തലക്കെട്ടുകളില്‍ ഇടം പിടിക്കാറുണ്ട്. കേസുമായി ബന്ധപ്പെട്ടും അല്ലാതെയും മഞ്ജുവിനെക്കുറിച്ച് നിരവധി പ്രചാരണങ്ങളും കൊണ്ട് പിടിച്ച് നടക്കുന്നുണ്ട്.

തിരക്കോട് തിരക്ക്

തിരക്കോട് തിരക്ക്

ദിലീപില്‍ നിന്നും വിവാഹ മോചനം നേടിയ ശേഷമാണ് മഞ്ജു നൃത്തത്തിലും സിനിമയിലും സജീവമായത്. സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ നേതൃനിരയിലും മഞ്ജുവുണ്ട്.

വിവാഹമെന്ന് സോഷ്യൽ മീഡിയ

വിവാഹമെന്ന് സോഷ്യൽ മീഡിയ

മഞ്ജു വാര്യര്‍ വീണ്ടും ഒരു വിവാഹത്തിന് ഒരുങ്ങുന്നു എന്നാണ് സോഷ്യല്‍ മീഡിയ പ്രചാരണം നടത്തുന്നത്. ഉടന്‍ വിവാഹമുണ്ടെന്നും ഒരു കോടീശ്വരനാണ് വരന്‍ എന്നുമാണ് പ്രചാരണം

വാർത്തകൾ വ്യാജമെന്ന്

വാർത്തകൾ വ്യാജമെന്ന്

വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു വാര്യര്‍ ഇത്തരം വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുന്നത്. താന്‍ ഇത്തരം വാര്‍ത്തകളൊക്കെ കാണാറുണ്ട് എന്ന് പറഞ്ഞ മഞ്ജു അവയ്ക്ക് അര്‍ഹിക്കുന്ന പ്രാധാന്യമേ നല്‍കാറുള്ളൂ എന്നും വ്യക്തമാക്കുന്നു

പറയുന്നവര്‍ എന്തും പറഞ്ഞോട്ടെ

പറയുന്നവര്‍ എന്തും പറഞ്ഞോട്ടെ

ഓരോരുത്തരും അവരുടെ ഇഷ്ടം അനുസരിച്ച് ഓരോന്ന് എഴുതുന്നു. സത്യം അതല്ലാത്തത് കൊണ്ട് താന്‍ അതൊന്നും ആലോചിച്ച് ടെന്‍ഷന്‍ അടിക്കാറില്ല. പറയുന്നവര്‍ എന്തും പറഞ്ഞോട്ടെ എന്നാണ് ലേഡി സൂപ്പര്‍സ്റ്റാറിന്റെ നിലപാട്.

 വ്യാജ വാര്‍ത്തകള്‍

വ്യാജ വാര്‍ത്തകള്‍

സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമായി മഞ്ജുവിനുള്ള സൗഹൃദത്തെ മുന്‍നിര്‍ത്തിയും ഇത്തരം വ്യാജ വാര്‍ത്തകള്‍ പരക്കുന്നുണ്ട്. ശ്രീകുമാര്‍ മേനോനും മഞ്ജു വാര്യര്‍ക്കുമെതിരെ ദിലീപും ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു

ദിലീപിന്റെ ആരോപണം

ദിലീപിന്റെ ആരോപണം

മഞ്ജുവും ശ്രീകുമാര്‍ മേനോനും ലിബര്‍ട്ടി ബഷീര്‍ അടക്കമുള്ളവര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ആരോപിക്കുന്നതായി വാര്‍ത്തകളുണ്ടായിരു ന്നു. ദിലീപിനെതിരെ അത്തരമൊരു ഗൂഢാലോചന നടന്നതായി പോലീസ് സ്ഥിരീകരിക്കുന്നില്ല

മൊഴിയെടുത്തിരുന്നു

മൊഴിയെടുത്തിരുന്നു

മഞ്ജു വാര്യരും ദിലീപുമായുള്ള കുടുംബപ്രശ്‌നത്തില്‍ നടി തലയിട്ടതിലുള്ള ശത്രുത മൂലമാണ് നടിക്ക് ക്വട്ടേഷന്‍ കൊടുത്തത് എന്നാണ് പോലീസ് വാദം. മഞ്ജു വാര്യരില്‍ നിന്നും പോലീസ് നേരത്തെ മൊഴിയെടുത്തിരുന്നു

ക്രിമിനല്‍ ഗൂഢാലോചന

ക്രിമിനല്‍ ഗൂഢാലോചന

നടിയെ ആക്രമിച്ചതിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യം ആരോപിച്ചത് മഞ്ജു ആയിരുന്നു. നടി ഉന്നയിക്കാത്ത പരാതി മഞ്ജു ഉന്നയിച്ചത് ദിലീപിനെ കുടുക്കാനാണ് എന്ന തരത്തില്‍ ആക്ഷേപം ഉയര്‍ന്നിരുന്നു

പുരുഷന്മാര്‍ക്ക് എതിരെ അല്ല

പുരുഷന്മാര്‍ക്ക് എതിരെ അല്ല

ഇരയായ നടിക്ക് സിനിമാ രംഗത്ത് നിന്നും പിന്തുണ ലഭിക്കുന്നില്ല എന്ന ആക്ഷേപത്തിന്റെ പുറത്താണ് മഞ്ജു വാര്യരുടെ നേതൃത്വത്തില്‍ വനിതാ സംഘടന രൂപം കൊണ്ടത്. ഈ സംഘടന പുരുഷന്മാര്‍ക്ക് എതിരെ അല്ലെന്ന് മഞ്ജു വ്യക്തമാക്കുന്നു

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Actress Manju Warrier on fake news about her marriage

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്