മഞ്ജു പ്രധാന സാക്ഷി: ഗൂഢാലോചന തെളിഞ്ഞുവെന്ന് ദിലീപ് ഫാൻസ്... രാമന്‍ പിള്ളക്ക് കാര്യങ്ങൾ എളുപ്പമാകും

  • By: Desk
Subscribe to Oneindia Malayalam
cmsvideo
മഞ്ജു സാക്ഷിയെങ്കില്‍ ഗൂഢാലോചന തെളിഞ്ഞെന്ന് ദിലീപ് ഫാന്‍സ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പ്രതിയാക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട് എന്ന ആരോപണം നേരത്തെ ഉയരുന്നതാണ്. ദിലീപ് തന്നെ ഇത്തരത്തില്‍ ആരോപണം ഉന്നയിച്ചിരുന്നു. ദിലീപ് ആരാധകരും ഇത് വലിയ രീതിയില്‍ പ്രചരിപ്പിച്ചിരുന്നു.

ദിലീപിന്റെ വിധി: കൂട്ട ബലാത്സംഗം അടക്കം 17 വകുപ്പുകൾ, സാക്ഷികളായി അമ്പത് സിനിമാക്കാര്‍... എന്താകും?

ഇപ്പോള്‍ മഞ്ജു വാര്യര്‍ പ്രധാന സാക്ഷിയാകുന്നു എന്ന വാര്‍ത്ത പുറത്ത് വരുമ്പോള്‍ ദിലീപ് ആരാധകര്‍ വീണ്ടും ഗൂഢാലോചന ആരോപണം തന്നെ ആണ് ഉയര്‍ത്തുന്നത്. ഗൂഢാലോചന ഉണ്ട് എന്ന് ദിലീപ് പറഞ്ഞതിന്റെ സത്യാവസ്ഥ ഇപ്പോഴാണ് ശരിക്കും മനസ്സിലായത് എന്നാണ് ആക്ഷേപം.

അമ്പത് പിന്നിട്ട ദിലീപ്; ജനപ്രിയന്റെ ജീവിതത്തിലെ അമ്പത് സംഭവങ്ങള്‍... മൂന്നാം വിവാഹവും പീഡന കേസും, പിന്നെ...

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചന അന്വേഷണിക്കണം എന്ന് ആദ്യം ആവശ്യപ്പെട്ടത് മഞ്ജു വാര്യര്‍ ആയിരുന്നു. ആ മഞ്ജു വാര്യര്‍ തന്നെ എങ്ങനെ പ്രധാന സാക്ഷിയാകും എന്നാണ് ദിലീപ് ഫാന്‍സിന്റെ ചോദ്യം.

ഗൂഢാലോചന

ഗൂഢാലോചന

നടി ആക്രമിക്കപ്പെട്ട കേസില്‍ തന്നെ പ്രതിയാക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട് എന്നാണ് ദിലീപിന്റെ പ്രധാന ആരോപണം. അതില്‍ മഞ്ജു വാര്യരേയും എഡിജിപി ബി സന്ധ്യയേയും എല്ലാം ദിലപ് പ്രതിസ്ഥാനത്ത് നിര്‍ത്തുന്നും ഉണ്ട്. അത്തരം ആരോപണങ്ങള്‍ക്ക് ശക്തി പകരുന്നതാണ് ഇപ്പോഴത്തെ നീക്കം എന്നും ആരോപണം ഉണ്ട്.

ക്രിമിനല്‍ ഗൂഢോലചന

ക്രിമിനല്‍ ഗൂഢോലചന

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചന ഉണ്ട് എന്ന ആരോപണം ആദ്യമായി ഉയര്‍ത്തത് മഞ്ജു വാര്യര്‍ ആയിരുന്നു. സംഭവം നടന്നതിന് തൊട്ടടുത്ത ദിവസം കൊച്ചി ദര്‍ബാര്‍ ഹാളില്‍ നടന്ന പ്രതിഷേധ കൂട്ടായ്മയില്‍ ആയിരുന്നു ക്രിമിനല്‍ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കണം എന്ന് മഞ്ജു വാര്യര്‍ ആവശ്യപ്പെട്ടത്. ദിലീപ് കൂടി പങ്കെടുത്ത ചടങ്ങായിരുന്നു അത്.

സത്യം ഉണ്ടെന്ന് ഉറപ്പായില്ലേ എന്ന്...

സത്യം ഉണ്ടെന്ന് ഉറപ്പായില്ലേ എന്ന്...

'ഇപ്പോള്‍ മനസ്സിലായി, ഗൂഢാലോചന ഉണ്ട് എന്ന് ദിലീപേട്ടന്‍ പറഞ്ഞതിന്റെ പൊരുള്‍. ദിലീപേട്ടന്‍ പറഞ്ഞതില്‍ സത്യം ഉണ്ടെന്ന് ഉറപ്പായില്ലേ. രാമന്‍ പിള്ള വക്കീലിന് ഈ കേസ് ജയിക്കാന്‍ ഈ സാക്ഷി ധാരാളം. സത്യമേവ ജയതേ എന്ന വാക്ക് ഇവിടെ ഓര്‍മിക്കുന്നു' - മഞ്ജു വാര്യര്‍ പ്രധാന സാക്ഷിയാകും എന്ന വാര്‍ത്ത വാര്‍ത്ത പുറത്ത വന്നതിനെ തുടര്‍ന്ന് ദിലീപ് ഫാന്‍സ് ക്ലബ്ബിന്റെ ഫേസ്ബുക്ക് പേജില്‍ വന്ന പോസ്റ്റ് ആണിത്.

പ്രോസിക്യൂഷന്‍ കുടുങ്ങുമോ?

പ്രോസിക്യൂഷന്‍ കുടുങ്ങുമോ?

ദിലീപ് ആരോപണം ഉന്നയിച്ച ഒരാള്‍ തന്നെ കേസിലെ പ്രധാന സാക്ഷിയാകുന്നത് കേസിന്റെ വിചാരണയെ ബാധിക്കുമോ എന്ന സംശയവും ഉയരുന്നുണ്ട്. ദിലീപിന്റെ അഭിഭാഷകന്‍ ഇത് പ്രധാന വാദമായി ഉന്നയിക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആവില്ല.

 മഞ്ജു വാര്യര്‍ ആദ്യം പറഞ്ഞത്?

മഞ്ജു വാര്യര്‍ ആദ്യം പറഞ്ഞത്?

കേസില്‍ സാക്ഷിയാവാനില്ലെന്ന് മഞ്ജു വാര്യര്‍ പറഞ്ഞിരുന്നതായി നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് മഞ്ജു ഔദ്യോഗകി പ്രതികരണങ്ങള്‍ ഒന്നും നടത്തിയിട്ടില്ല. നടി ആക്രമിക്കപ്പെട്ട കേസിലും ആദ്യ പ്രതികരണത്തിന് ശേഷം മഞ്ജു വാര്യര്‍ പരസ്യ പ്രതികരണങ്ങള്‍ ഒന്നും പിന്നീട് നടത്തിയിരുന്നില്ല.

പള്‍സര്‍ സുനിയെ അറിയില്ല

പള്‍സര്‍ സുനിയെ അറിയില്ല

കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയെ അറിയുക പോലും ഇല്ലെന്നാണ് ദിലീപ് ആവര്‍ത്തിച്ച് പറയുന്നത്. എന്നാല്‍ പോലീസ് ഇക്കാര്യം ഇതുവരെ അംഗീകരിച്ചിട്ടില്ല. ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ പോലീസിന്റെ കൈവശം ഉണ്ടോ എന്ന കാര്യമാണ് അറിയേണ്ടത്.

ആ ഫോണ്‍ കോള്‍

ആ ഫോണ്‍ കോള്‍

അറസ്റ്റിലായ പള്‍സര്‍ സുനിയ്ക്ക് ദിലീപിനെ വിളിക്കാന്‍ സഹായം ചെയ്തത് അനീഷ് എന്ന പോലീസുകാരന്‍ ആണെന്നാണ് പറയുന്നത്. ഈ ഫോണ്‍ സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ എന്തൊക്കെയാണെന്ന് പോലീസ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. കേസില്‍ അനീഷ് മാപ്പുസാക്ഷിയാണ് എന്നതും പ്രധാനപ്പെട്ട കാര്യം ആണ്.

തെളിവുകള്‍ സൃഷ്ടിച്ചതോ?

തെളിവുകള്‍ സൃഷ്ടിച്ചതോ?

പോലീസുകാരനായ അനീഷ് മാപ്പുസാക്ഷിയാകുന്നു, ആദ്യം ആരോപണം ഉന്നയിച്ച മഞ്ജു വാര്യര്‍ പ്രധാന സാക്ഷിയാകുന്നു... ദിലീപ് ആരാധകര്‍ക്ക് സംശയം ഉണ്ടാക്കാന്‍ പര്യാപ്തമായ കാര്യങ്ങള്‍ ആണ് ഇവയൊക്കെ എന്നും വിലയിരുത്തപ്പെടുന്നുണ്ട്. എന്തായാലും പഴുതടച്ച കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പോലീസും ഒടുവില്‍ പ്രതിസ്ഥാനത്താവും.

ദിലീപ് നല്‍കിയ പരാതി

ദിലീപ് നല്‍കിയ പരാതി

കേസില്‍ ഗൂഢാലോചനാ വാദം ഉയരുമ്പോള്‍ തന്നെ ദിലീപ് ആദ്യം സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കിയ പരാതിയും ചര്‍ച്ചയാവും. പള്‍സര്‍ സുനി നാദിര്‍ഷയെ ആദ്യം വിളിച്ചപ്പോള്‍ തന്നെ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട് എന്നാണ് ദിലീപ് പറയുന്നത്. എന്നാല്‍ ആ പരാതിയില്‍ കേസ് എടുക്കാതെ പോയതിന്റെ കാരണവും ഒരുപക്ഷേ പ്രോസിക്യൂഷന് കോടതിയില്‍ വിശദീകരിക്കേണ്ടി വരും.

ജാമ്യം റദ്ദാക്കാന്‍

ജാമ്യം റദ്ദാക്കാന്‍

ദിലീപിന്റെ ജാമ്യം റദ്ദാക്കി വിചാരണ തീരും വരെ ജയിലില്‍ അടയ്ക്കാനുള്ള നീക്കം നടക്കുന്നതായും ആക്ഷേപം ഉണ്ട്. ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് പോലീസ് അങ്കമാലി കോടതിയെ സമീപിക്കാനിരിക്കുകയാണ്.

English summary
Attack Against Actress: As Manju warrier becomes the Prime Witness, Dileep Fans allege conspiracy again.
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്