'തുടക്കം മുതൽ മഞ്ജു വാര്യർ ക്വട്ടേഷൻ ഉണ്ടെന്ന് പറഞ്ഞല്ലോ, ആരാണ് ഗൂഢാലോചന നടത്തിയതെന്ന് തെളിയണം'; പ്രേംകുമാർ
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ശിക്ഷാ വിധി വന്നതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് നടനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ പ്രേം കുമാർ. കേസിലെ ഗുഢാലോചന തെളിയണമെന്നും ഇതിനു പിന്നിലുള്ളവരെ കണ്ടെത്തണമെന്നുമാണ് പ്രേം കുമാർ പറയുന്നത്. നീതി ലഭിച്ചില്ലെന്ന് അതിജീവിത തന്നെ പറയുമ്പോൾ അത് ലഭിച്ചുവെന്ന് നമുക്ക് എങ്ങനെ പറയാൻ കഴിയുമെന്നും പ്രേം കുമാർ ചോദിച്ചു.
കേസിന്റെ തുടക്കം മുതൽ മഞ്ജുവാര്യർ പറഞ്ഞത് ഗൂഢാലോചന ഉണ്ടെന്നാണ്. പ്രോസിക്യൂഷൻ കണ്ടെത്തിയതും അതാണ്. ഒന്നാംപ്രതിയും അതാണ് പറഞ്ഞത്. ദിലീപ് പറയുന്നു അയാൾക്ക് എതിരെ ഗൂഢാലോചന ഉണ്ടെന്ന്. അതിജീവിതയും ക്വട്ടേഷൻ നടന്നു എന്നാണ് പറഞ്ഞത്. ആർക്കെതിരെയാണ് ഈ ഗൂഢാലോചന എന്നാണ് ഇനി കണ്ടെത്തേണ്ടത്; പ്രേം കുമാർ പറഞ്ഞു.

ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും പ്രേം കുമാർ ആവശ്യപ്പെട്ടു. കുറ്റക്കാരാണെന്ന് കോടതി ഇപ്പോൾ വിധിച്ച പ്രതികൾക്ക് നല്ല ശിക്ഷയാണ് ലഭിച്ചിരിക്കുന്നത്. പൊതുസമൂഹവും ഇപ്പോൾ വിശ്വസിക്കുന്നു ഇതിനകത്ത് ഒരു ഗൂഢാലോചന ഉണ്ടെന്ന്. ഇതിന് പിന്നിൽ ആര് തന്നെ ആയിരുന്നാലും ശരി, അവർക്ക് ഏറ്റവും മാതൃകാപരമായ ശിക്ഷ തന്നെ നൽകണമെന്നും പ്രേം കുമാർ ആവശ്യപ്പെട്ടു.
അതേസമയം, കേസില്‍ കുറ്റവാളികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ പ്രതീക്ഷിച്ചുവെന്നാണ് പ്രമുഖ സംവിധായകന്‍ കമല്‍ പറയുന്നത്. പരമാവധി ശിക്ഷ ആര്‍ക്കും ലഭിച്ചില്ല. നീതി നടപ്പായിട്ടില്ലെന്നും അതിജീവിതയ്ക്ക് നീതി ലഭിച്ചില്ലെന്നാണ് മനസിലാക്കുന്നതെന്നും കമല്‍ മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി. എന്നാൽ ദിലീപുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാൻ ബുദ്ധിമുട്ട് ഉണ്ടെന്നായിരുന്നു കമലിന്റെ മറുപടി.
മറുവശത്ത് കേസില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്നത് പൊതുസമൂഹത്തിന്റെ ആഗ്രഹമായിരുന്നുവെന്ന് ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ മധു നിലപാട് എടുത്തു. രാജ്യാന്തര ചലച്ചിത്ര മേള ഉദ്‌ഘാടന ചടങ്ങിന് എത്തിയതായിരുന്നു സംവിധായകൻ. നീചമായ പ്രവര്‍ത്തിയാണ് പ്രതികളുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും കൂടുതല്‍ ശിക്ഷ ലഭിക്കണമെന്ന് വ്യക്തിപരമായി ആഗ്രഹിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം ഉൾപ്പെടെ കേട്ട ശേഷമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്‌ജിയായ ഹണി എം വര്‍ഗീസ് കേസിൽ ശിക്ഷ വിധിച്ചത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആറ് പ്രതികൾക്കും 20 വർഷം കഠിനതടവ് ആയിരുന്നു വിധിച്ചത്. പ്രതികളുടെ പ്രായം, കുടുംബപശ്ചാത്തലം, ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന വാദം എന്നിവ കണക്കിലെടുത്തായിരുന്നു തീരുമാനമെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.
ജീവപര്യന്തം ശിക്ഷ തന്നെ പ്രതികൾക്ക് ആറ് പേർക്കും നൽകണം എന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. വിധിക്ക് പിന്നാലെ പരിപൂര്‍ണ നീതി കിട്ടിയില്ലെന്നും സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്ന ശിക്ഷാവിധിയെന്നുമാണ് പ്രോസിക്യൂട്ടർ അഡ്വ. അജകുമാർ മാധ്യമങ്ങളോട് പറഞ്ഞത്. പ്രോസിക്യൂഷന് ഒരു തിരിച്ചടിയും ഉണ്ടായില്ലെന്നും അപ്പീൽ നൽകാൻ സർക്കാരിനോട് ശുപാർശ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications