കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മീനാക്ഷിയുടെ കൈപിടിച്ച് ദിലീപ് മഞ്ജുവിന്റെ വീട്ടില്‍; ആശ്വാസ വാക്കുകള്‍, നല്‍കിയത് മികച്ച സന്ദേശം!!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
മഞ്ജുവിനെ ആശ്വസിപ്പിക്കാൻ ദിലീപും മീനുവും എത്തിയ വീഡിയോ വൈറൽ | Oneindia Malayalam

തൃശൂര്‍: നടി മഞ്ജുവാര്യരുടെ പിതാവ് പുള്ള് തിരുവുള്ളക്കാവ് വാര്യത്ത് മാധവ വാര്യര്‍ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ ദിലീപ് എത്തി. മകള്‍ മീനാക്ഷിയും കൂടെയുണ്ടായിരുന്നു. മരണ വീട്ടിലേക്ക് മീനാക്ഷി എത്തുമോ എന്ന ചര്‍ച്ച നേരത്തെയുണ്ടായിരുന്നു. എന്നാല്‍ എല്ലാ ചര്‍ച്ചകള്‍ക്കും വിരാമമിട്ടാണ് മീനാക്ഷി വന്നത്. ഒപ്പം ദിലീപും. ഈ സന്ദര്‍ശനം ഒരു സന്ദേശമാണ്. പ്രതിസന്ധി ഘട്ടത്തില്‍ എപ്പോഴും കൂടെയുണ്ടാകുമെന്ന മീനാക്ഷിയുടെ സന്ദേശം. അമ്മയുടെ ദുഖം അറിഞ്ഞുതന്നെ മകള്‍ പക്വത കാണിച്ചു. ഒപ്പം വഴികാട്ടിയായി ദിലീപിന്റെ നിര്‍ദേശങ്ങളും. മഞ്ജുവിന്റെ ബന്ധുക്കളുമായി ദിലീപ് അല്‍പ്പ നേരം സംസാരിച്ചു. വിവരങ്ങള്‍ ഇങ്ങനെ....

മഞ്ജുവിനെ ഒറ്റപ്പെടുത്തിയ വിയോഗം

മഞ്ജുവിനെ ഒറ്റപ്പെടുത്തിയ വിയോഗം

പ്രതിസന്ധിയിലും വിഷമത്തിലുമാണല്ലോ ഏതൊരാളെയും സഹായിക്കേണ്ടതും സാന്ത്വനിപ്പിക്കേണ്ടതും. പിതാവിന്റെ വേര്‍പ്പാട് മഞ്ജുവിലുണ്ടാക്കിയ വേദന ചെറുതല്ല. പിതാവ് തന്റെ ഉയര്‍ച്ചയിലും വളര്‍ച്ചയിലും കൂടെ നിന്നത് സംബന്ധിച്ച് മഞ്ജു പലപ്പോഴും വാചാലയായത് കേരളക്കര കണ്ടതാണ്. പിതാവിന്റെ വിയോഗം മഞ്ജുവിനെ കൂടുതല്‍ ഒറ്റപ്പെടുത്തുന്നതാണ്.

മീനാക്ഷിയും ദിലീപും

മീനാക്ഷിയും ദിലീപും

ഈ സാഹചര്യത്തില്‍ മീനാക്ഷി മരണവീട്ടിലെത്തുമോ എന്ന ചര്‍ച്ച പല കോണുകളില്‍ സജീവമായിരുന്നു. എല്ലാ ചര്‍ച്ചകള്‍ക്കും വിരാമമിട്ടാണ് മീനാക്ഷിയെത്തിയത്. ഒപ്പം പിതാവ് ദിലീപുമുണ്ടായികുന്നു. ഇരുവരും ഒരു മണിക്കൂറോളം മഞ്ജുവിന്റെ വീട്ടില്‍ ചെലവഴിഞ്ഞു. മഞ്ജുവിന്റെ ബന്ധുക്കളുമായും ദിലീപ് സംസാരിച്ചു.

 സഹോദരനുമായി സംസാരിച്ചു

സഹോദരനുമായി സംസാരിച്ചു

മഞ്ജുവാര്യരുടെ സഹോദരന്‍ മധു വാര്യരെയും മറ്റു ബന്ധുക്കളെയും ദിലീപ് കണ്ടു. ആശ്വസിപ്പിച്ച ശേഷമാണ് മടങ്ങിയത്. ദിലീപും മഞ്ജുവും തമ്മിലുള്ള വിവാഹ ബന്ധം വേര്‍പ്പിരിഞ്ഞ ശേഷം മീനാക്ഷിയെ കുറിച്ചായിരുന്നു കേരളക്കര കൂടുതല്‍ ചര്‍ച്ച ചെയ്തത്. മകള്‍ ദിലീപിനൊപ്പം ഉറച്ചു നില്‍ക്കുകയായിരുന്നു.

ആശങ്കകള്‍ക്ക് വിരാമം

ആശങ്കകള്‍ക്ക് വിരാമം

ദിലീപിന്റെ അറസ്റ്റിന് ശേഷം മഞ്ജുവാര്യര്‍ മീനാക്ഷിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ മീനാക്ഷി താല്‍പ്പര്യം കാണിച്ചിരുന്നില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അതുകൊണ്ടു തന്നെ മീനാക്ഷി മഞ്ജുവിന്റെ വീട്ടില്‍ എത്തുമോ എന്ന ആശങ്ക പലരിലുമുണ്ടായിരുന്നു. എല്ലാവരെയും അല്‍ഭുതപ്പെടുത്തി ദിലീപിനൊപ്പമാണ് മീനാക്ഷി വന്നത്.

മഞ്ജുവിന്റെ കരുത്ത്

മഞ്ജുവിന്റെ കരുത്ത്

ക്യാന്‍സര്‍ ബാധിതനായിരുന്ന മാധവ വാര്യര്‍ ഏറെ കാലമായി ചികില്‍സയിലായിരുന്നു. കുറച്ചുമാസമായി രോഗം മൂര്‍ഛിച്ചു. ഞായറാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. സംസ്‌കാരം നടത്തി. തിരുവള്ളക്കാവ് ക്ഷേത്രത്തിലെ എഴുത്തിനിരുത്തല്‍ ആചാര്യനായിരുന്നു. മഞ്ജുവിന്റെ വളര്‍ച്ചയുടെ പിന്നിലെ ശക്തിയായിരുന്നു പിതാവ്.

മലയാളികള്‍ ചര്‍ച്ച ചെയ്ത കുടുംബം

മലയാളികള്‍ ചര്‍ച്ച ചെയ്ത കുടുംബം

1998ലാണ് മഞ്ജുവും ദിലീപും തമ്മില്‍ വിവാഹിതരായത്. 2015ല്‍ വേര്‍പ്പിരിഞ്ഞു. പിന്നീട് സിനിമാ മേഖലയില്‍ സജീവമായ മഞ്ജു മലയാളികള്‍ക്ക് ഒട്ടേറെ മികച്ച കഥാപാത്രങ്ങള്‍ സമ്മാനിച്ചു. ബന്ധം വേര്‍പ്പെട്ടപ്പോള്‍ മകള്‍ മീനാക്ഷി ദിലീപിനൊപ്പമാണ് താമസിച്ചിരുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് പ്രതിസ്ഥാനത്തും മഞ്ജു നടിക്കൊപ്പവും നിലയുറപ്പിച്ചത് ഇരുവര്‍ക്കുമിടയില്‍ കൂടുതല്‍ അകല്‍ച്ചയുണ്ടാക്കിയിരുന്നു.

ഒരുപിടി നല്ല ഓര്‍മകള്‍

ഒരുപിടി നല്ല ഓര്‍മകള്‍

അച്ഛന്റെ ഒരുപിടി നല്ല ഓര്‍മകള്‍ മാത്രമാണ് ഇനി മഞ്ജുവിന് കൂട്ട്. ജീവതത്തിലെ പ്രതിസന്ധികളിലെല്ലാം താങ്ങും തണലുമായി നിന്ന നല്ല സുഹൃത്തിനെ കൂടിയാണ് മഞ്ജുവിന് അച്ഛന്റെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്. അച്ഛന്റെ വിയര്‍പ്പു തുള്ളുകള്‍ കൊണ്ടു കൊരുത്തതാണ് തന്റെ ചിലങ്കയെന്ന് മഞ്ജുവാര്യര്‍ പല തവണ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. പറഞ്ഞു ഫലിപ്പിക്കാന്‍ പറ്റാത്ത ബന്ധമായിരുന്നു ആ അച്ഛനും മകളും തമ്മില്‍.

 മഞ്ജുവിന്റെ കണ്ണ് നിറയും

മഞ്ജുവിന്റെ കണ്ണ് നിറയും

സാമ്പത്തിക ഞെരുക്കള്‍ക്കിടയിലും മഞ്ജുവിന്റെ കലാസ്വപ്‌നങ്ങള്‍ക്ക് പിന്തുണ നല്‍കിയത് മാധവവാര്യരായിരുന്നു. അച്ഛനെ പറ്റി പറയുമ്പോഴെല്ലാം മഞ്ജുവിന്റെ കണ്ണ് നിറഞ്ഞിരുന്നത് അതുകൊണ്ടുതന്നെ. ജോലിയില്‍ സ്ഥലം മാറ്റം കിട്ടി അടുത്ത നാട്ടിലെത്തുമ്പോള്‍ നല്ല സ്‌കൂള്‍ അടുത്തുണ്ടോ എന്നതിനേക്കാള്‍ മകള്‍ക്ക് നൃത്തം പഠിക്കാന്‍ സൗകര്യമുണ്ടോ എന്നായിരുന്നു അച്ഛന്‍ നോക്കിയിരുന്നത്.

പ്രതിസന്ധി നിറഞ്ഞ വഴികള്‍

പ്രതിസന്ധി നിറഞ്ഞ വഴികള്‍

ചിട്ടി പിടിച്ചും സ്വര്‍ണം വിറ്റും കടം വാങ്ങിയുമെല്ലാമാണ് ആ പിതാവ് മഞ്ജുവിനെ കലാമല്‍സരങ്ങളില്‍ പങ്കെടുപ്പിക്കാന്‍ മെനക്കെട്ടത്. അച്ഛന്റെ കഷ്ടപ്പാടുകള്‍ താന്‍ അല്‍പ്പം വൈകിയാണ് അറിഞ്ഞതെന്നും മഞ്ജു അടുത്തിടെ പറഞ്ഞിരുന്നു. സംവിധായകന്‍ സത്യന്‍ അന്തിക്കാട്, മന്ത്രിമാരായ എസി മൊയ്തീന്‍, വിഎസ് സുനില്‍ കുമാര്‍ എന്നിവരും മഞ്ജുവിന്റെ വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.

സ്വന്തം കുടുംബ കഥകള്‍

സ്വന്തം കുടുംബ കഥകള്‍

ക്യാന്‍സര്‍ ബാധിതനായിരുന്നു മാധവ വാര്യര്‍. മഞ്ജുവിന്റെ അമ്മയ്ക്കും നേരത്തെ രോഗമുണ്ടായിരുന്നു. ഈ രോഗത്തിന്റെ വേദന കുടുംബത്തില്‍ നിന്ന് അറിഞ്ഞതുകൊണ്ടാകണം, ക്യാന്‍സര്‍ പ്രതിരോധ പരിപാടികളിലെല്ലാം മഞ്ജുവിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഇത്തരം പരിപാടികളില്‍ പലപ്പോഴും മഞ്ജു പറഞ്ഞിരുന്നതും സ്വന്തം കുടുംബ കഥകളുമായിരുന്നു.

സൗദിയിലേക്ക് ചീറിയടുത്ത് വന്‍ നാശം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു, ശക്തമായ തിരിച്ചടിക്കൊരുങ്ങി സൈന്യംസൗദിയിലേക്ക് ചീറിയടുത്ത് വന്‍ നാശം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു, ശക്തമായ തിരിച്ചടിക്കൊരുങ്ങി സൈന്യം

English summary
Manju Warrier's father passed away; Dileep, Meenakshi visit Manju's House
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X