രാമലീലയ്ക്ക് മുമ്പില്‍ ഉദാഹരണം സുജാത കിതയ്ക്കുന്നു; മഞ്ജു നേരിട്ടിറങ്ങി, മുഖ്യമന്ത്രിയെ കണ്ടു

  • Posted By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

തിരുവനന്തപുരം: ദിലീപ് ചിത്രമായ രാമലീലയും മഞ്ജുവാര്യര്‍ ചിത്രമായ ഉദാഹരണം സുജാതയും ഒരുമിച്ചാണ് പ്രദര്‍ശനത്തിന് എത്തിയത്. നിലവിലെ സാഹചര്യങ്ങള്‍ വച്ചാണ് ഭൂരിഭാഗം പ്രേക്ഷകരും ഇരുസിനിമകളെയും വിലയിരുത്തിയത്. കോടികള്‍ മുടക്കി നിര്‍മിച്ച രാമലീല തിയേറ്ററുകളില്‍ വന്‍ മുന്നേറ്റം നടത്തുമ്പോള്‍ മഞ്ജുവിന്റെ ഉദാഹരണം സുജാത കിതയ്ക്കുകയാണ്.

നിലവില്‍ സിനിമയ്ക്ക് കൂടുതല്‍ പ്രേക്ഷകരെ കിട്ടുന്നതിനും അതിന്റെ കാലിക പ്രസക്തി ബന്ധപ്പെട്ടവരെ ബോധിപ്പിക്കുന്നതിനും നടി മഞ്ജുവാര്യര്‍ തന്നെ നേരിട്ടിറങ്ങിയിരിക്കുകയാണിപ്പോള്‍. അവര്‍ മുഖ്യമന്ത്രി പിണറായി വിജയനെയും വിദ്യാഭ്യാസ മന്ത്രിയെയും കണ്ടു. കാര്യങ്ങള്‍ വിശദീകരിച്ചു.

സഹായങ്ങള്‍ ആവശ്യപ്പെട്ടു

സഹായങ്ങള്‍ ആവശ്യപ്പെട്ടു

ഉദാഹരണം സുജാതയ്ക്ക് വേണ്ട സഹായങ്ങള്‍ ആവശ്യപ്പെട്ട് മഞ്ജുവാര്യര്‍ ആദ്യം സെക്രട്ടേറിയറ്റിലാണ് എത്തിയത്. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥുമായി മഞ്ജു കൂടിക്കാഴ്ച നടത്തി.

അണിയറ പ്രവര്‍ത്തകരും

അണിയറ പ്രവര്‍ത്തകരും

സിനിമയുടെ അണിയറ പ്രവര്‍ത്തകരും മഞ്ജുവിനൊപ്പമുണ്ടായിരുന്നു. സാമൂഹിക പ്രസക്തിയുള്ള സിനിമയാണിതെന്ന് മഞ്ജു മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ എടുത്തുപറഞ്ഞു.

നികുതി ഇളവ് നല്‍കണം

നികുതി ഇളവ് നല്‍കണം

നികുതി ഇളവ് നല്‍കണമെന്ന് മഞ്ജുവാര്യര്‍ ആവശ്യപ്പെട്ടെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്തു. സ്‌കൂളുകളില്‍ സിനിമ കാണിക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും മഞ്ജു ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുമായി ചര്‍ച്ച

മുഖ്യമന്ത്രിയുമായി ചര്‍ച്ച

അതിന് ശേഷം അവര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി. ദിലീപ് ചിത്രമായ രാമലീല തിയേറ്ററുകളില്‍ വന്‍ കുതിപ്പ് നടത്തുന്നതിനിടെയാണ് ഉദാഹരണം സുജാത കിതയ്ക്കുന്നത്.

നികുതി ഇളവ് കിട്ടില്ല

നികുതി ഇളവ് കിട്ടില്ല

രാമലീല അമ്പതു കോടി ക്ലബ്ബിലേക്ക് കുതിക്കുകയാണ്. അതേസമയം, ഉദാഹരണം സുജാതയ്ക്ക് നികുതി ഇളവ് കിട്ടില്ലെന്നാണ് സൂചന. സിനിമാ രംഗത്തെ ഒരു വിഭാഗം ഇതിനെ എതിര്‍ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതിയ വാദം

പുതിയ വാദം

സാമൂഹിക പ്രസക്തിയുള്ള നിരവധി സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. എല്ലാത്തിനും സര്‍ക്കാര്‍ നികുതി ഇളവ് നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍ മഞ്ജുവാര്യരുടെ സിനിമയ്ക്ക് നികുതി ഇളവ് നല്‍കുന്നത് ശരിയല്ലെന്നാണ് ഒരു വിഭാഗത്തിന്റെ വാദം.

 ഉദാഹരണം സുജാത കാണണം

ഉദാഹരണം സുജാത കാണണം

ഉദാഹരണം സുജാത കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് മഞ്ജുവാര്യര്‍ ആവശ്യപ്പെട്ടു. തലസ്ഥാനത്തെ വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷമാണ് മഞ്ജു മുഖ്യമന്ത്രിയെ കാണാന്‍ എത്തിയത്.

വിദ്യാഭ്യാസത്തിന്റെ പ്രധാന്യം

വിദ്യാഭ്യാസത്തിന്റെ പ്രധാന്യം

പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രചോദനമാകുന്നതാണ് സിനിമയെന്ന് മഞ്ജു വിശദീകരിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ പ്രധാന്യമാണ് സിനിമയിലെ ഊന്നലെന്ന് മഞ്ജു എടുത്തുപറഞ്ഞു.

കുട്ടികള്‍ കണ്ടിരിക്കണം

കുട്ടികള്‍ കണ്ടിരിക്കണം

സ്‌കൂള്‍ വിദ്യാഭ്യാസം ഒരു കുട്ടിയുടെ ജീവിതത്തില്‍ എത്രത്തോളം പ്രാധാന്യം അര്‍ഹിക്കുന്നതാണെന്ന് കാണിച്ചുതരുന്നതാണ് സിനിമ. ഇത്തരം സിനിമകള്‍ കുട്ടികള്‍ കണ്ടിരിക്കേണ്ടത് ആവശ്യമാണെന്നും ചര്‍ച്ചയില്‍ മഞ്ജു സൂചിപ്പിച്ചു.

നന്ദി..നന്ദി...നന്ദി

നന്ദി..നന്ദി...നന്ദി

അട്ടക്കുളങ്ങര, കോട്ടണ്‍ഹില്‍ സ്‌കൂളുകളില്‍ സിനിമയുടെ ഭാഗങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇതിന് സര്‍ക്കാര്‍ പ്രത്യേക അനുമതിയും നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ മഞ്ജു വിദ്യാഭ്യാസ മന്ത്രിയെ നന്ദി അറിയിച്ചു.

English summary
Manju Warrier seeks Govt Help for her new Film Udaharanam Sujatha

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്