മന് കി ബാത്ത്: ഹൃദയത്തില്‍ നിന്നുള്ള ചിന്തകളുടെ അനര്‍ഗ്ഗള പ്രവാഹം: ഗവര്‍ണര്‍
തിരുവനന്തപുരം: ഒരു നേതാവിന് തന്റെ പ്രചോദനാത്മകമായ വാക്കുകളിലൂടെ രാജ്യത്തെ പ്രവര്‍ത്തനത്തിലേക്ക് എത്രത്തോളം പ്രചോദിപ്പിക്കാന്‍ കഴിയുമെന്നതിന്റെ തെളിവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'മന് കി ബാത്ത് ' എന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന് പറഞ്ഞു . മന് കി ബാത്തിന്റെ നൂറാം എപ്പിസോഡ് പ്രക്ഷേപണത്തോടനുബന്ധിച്ച് തിരുവനന്തപുരം രാജ് ഭവനില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.
ഹൃദയത്തില്‍ നിന്നുള്ള ചിന്തകളുടെ സുഗമമായ പ്രവാഹമായ മന് കി ബാത് എല്ലായിടത്തും ഇന്ത്യക്കാരുടെ ഹൃദയങ്ങളെ സ്പര്‍ശിക്കുന്നു. വികസനം, പുരോഗതി, വിദ്യാഭ്യാസം, ക്ഷേമം തുടങ്ങി നിരവധി കാര്യങ്ങളെക്കുറിച്ചുള്ള ചിന്തകള്‍ മുമ്പെങ്ങുമില്ലാത്തവിധം ജനങ്ങളെ പ്രചോദിപ്പിക്കുകയും ഉണര്‍ത്തുകയും ചെയ്തു. മനുഷ്യരാശിയുടെ ആറിലൊന്ന് വരുന്ന 130 കോടിയിലധികം ഇന്ത്യക്കാരുടെ ആഗ്രഹങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും ശുഭാപ്തിവിശ്വാസത്തിനും വേണ്ടിയുള്ള ശബ്ദമാണ് മന് കി ബാത്തിലൂടെ ഉയര്‍ന്നത്.

ജനങ്ങള്‍ക്കിടയില്‍ പ്രസരിക്കുന്ന ക്രിയാത്മക വികാരമാണ് മന് കി ബാത്തിനെ വ്യത്യസ്തമാക്കിയത്. നമുക്ക് ചുറ്റുമുണ്ടായിരുന്നിട്ടും ശ്രദ്ധിക്കാതെ പോയ നിരവധി രാജ്യസ്നേഹികളുടെ നേട്ടങ്ങളും സംഭാവനകളും പതിവായി എടുത്തുകാട്ടിയെന്നു ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
മന് കി ബാത്തിന്റെ ഓരോ എപ്പിസോഡും ആളുകളെ പ്രവര്‍ത്തനത്തിലേക്കും നല്ല പ്രതികരണത്തിലേക്കും എങ്ങനെ പ്രചോദിപ്പിക്കുന്നുവെന്ന് കണ്ടു. ഹൃദയത്തില്‍ നിന്നുള്ള ആത്മാര്‍ത്ഥമായ സംഭാഷണങ്ങള്‍ ശ്രോതാക്കളില്‍ സ്ഥിരമായ സ്വാധീനം ചെലുത്തും.
അതിന് ചിറകുകളില്ലെങ്കിലും ലോകത്തിന്റെ എല്ലാ കോണുകളിലേക്കും പറക്കാന്‍ കഴിയും. സബകാ സാത് , സബകാ വികാസ് സബ് കാ പ്രയസ് എന്ന ആശയത്തെ ഉത്തേജിപ്പിക്കുന്നതിനുള്ള ഒരു ടോണിക്കാണ് മന് കി ബാത്ത് എന്നും ഗവര്‍ണര്‍ പറഞ്ഞു. രാജ്യത്തലവന് ജനങ്ങളോട് സംവദിക്കുന്ന ഇത്തരമൊരു പരിപാടി ലോക ചരിത്രത്തിലില്ലന്ന് വിദേശകാര്യ -പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി മുരളീധരന് പറഞ്ഞു.
കോടിക്കണക്കിന് ഇന്ത്യക്കാരുടെ മനസ്സിലെ കാര്യങ്ങളും അവരുടെ വികാരങ്ങളുമാണ് പ്രധാനമന്ത്രി വാക്കുകളിലൂടെ ലോകത്തെ അറിയിച്ചത്. കേരളവും പലതവണ മന്‍കി ബാത്തില്‍ ഇടം പിടിച്ചു. വ്യത്യസ്ഥമായ രീതിയില്‍ ജീവിതം നയിക്കുന്ന നമ്മോടൊപ്പമുള്ള സാധാരണക്കാരുടെ മഹത്വം നാം അറിഞ്ഞതതുപോലും നരേന്ദ്ര മോദി മന് കി ബാത്തില്‍ പരാമര്‍ശിച്ചപ്പോലാണെന്നും വി മുരളീധരന് പറഞ്ഞു.
പത്മ പുരസ്ക്കര ജേതാക്കള്‍, മന് കി ബാത്ത് എപ്പിസോഡുകളില്‍ പരാമര്‍ശിച്ചിട്ടുള്ള വ്യക്തികള്‍, ദേശീയ ബാലശ്രീ അവാര്‍ഡ് ജേതാക്കള്‍, പ്രധാനമന്ത്രിയുടെ 'യുവ' പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യുവ എഴുത്തുകാര്‍, വിശിഷ്ട വ്യക്തികള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
പത്മശീ ജേതാക്കളായ ലക്ഷ്മികുട്ടിയമ്മ, ഡോ . സി ഐ ഐസക്ക്, മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍, റിട്ട. ജസ്റ്റിസ് ഹരിഹരന് നായര്‍ മുന്‍ വൈസ് ചാന്‍സലര്‍മാരായ ഡോ ജി ഗോപകുമാര്‍, ഡോ . ജാന്‍സി ജയിംസ്, നിര്‍മ്മാതാവ് ജി സുരേഷ് കുമാര്‍, ചലച്ചിത്ര താരങ്ങളായ മേനക , പ്രവീണ , സംവിധായകന് മേജര്‍ രവി, നടന് കൃഷ്ണകുമാര്‍, പിന്നണി ഗായകന് ജി വേണുഗോപാല്‍ , ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര് സഞ്ജയന് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
മന് കി ബാത്തിന്റെ നൂറാം എപ്പിസോഡ് പരിപാടിയില്‍ തത്സമയം പ്രദര്‍ശിപ്പിച്ചു
കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ (സി ബി സി) ഒരുക്കിയ പ്രത്യേക പ്രദര്‍ശനവും ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ വിഭാഗങ്ങള്‍ സംയുക്തമായാണ് രാജ് ഭവനില്‍ പരിപാടി സംഘടിപ്പിച്ചത്. ദൂരദര്ശന് , ആകാശവാണി , പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യുറോ , സി ബി സി തുടങ്ങിയ വിഭാഗങ്ങളുടെ ഉന്നത ഉദ്യോഗസ്ഥര്‍ പരിപാടിയില്‍ സംബന്ധിച്ചു.
-
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ കരാർ ജോലി; 50.000 വരെ ശമ്പളം, അപേക്ഷിക്കാം -
രാജ്യത്തെ ആദ്യത്തെ 'പോർട്ട് ഓഫ് റെഫ്യൂജ്' പ്രവർത്തനക്ഷമമാക്കി എപിഎസ്ഇസെഡ് -
കൊച്ചിൻ ഷിപ്പ്യാർഡ് മെഡിക്കൽ ഓഫീസർ ഒഴിവ്; 75,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത്












Click it and Unblock the Notifications