കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനോജ് വധം: സിപിഎമ്മുകാര്‍ മുങ്ങുന്നു, ബ്രാഞ്ച് സെക്രട്ടറിക്കും പങ്കെന്ന്

  • By Soorya Chandran
Google Oneindia Malayalam News

കണ്ണൂര്‍: ആര്‍എസ്എസ് നേതാവ് കതിരൂര്‍ സ്വദേശി മനോജ് കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഎം പ്രതിസന്ധിയിലാകുന്നു. കേസ് ആത്യന്തികമായി ആര് അന്വേഷിക്കും എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെങ്കിലും ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷണം വ്യപാപിപ്പിച്ചു തുടങ്ങി.

ക്രിമിനല്‍ പശ്ചാത്തലമുള്ള പല സിപിഎം പ്രവര്‍ത്തകരും കതിരൂര്‍ മേഖലയില്‍ നിന്ന് നാടുവിട്ടതായാണ് പോലീസിന് ലഭിക്കുന്ന വിവരം. ഇവരെ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ അന്വേഷണം സംഘം ഇതിനകം തന്നെ ശേഖരിച്ചിട്ടുണ്ട്.

Manoj Murder

വളരെ നാളത്തെ ആസൂത്രണത്തിന് ശേഷമാണ് മനോജിനെ വധിച്ചിട്ടുള്ളതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. കൊല നടന്ന ദിവസം തന്നെ പലരും പ്രദേശത്ത് നിന്ന് മുങ്ങിയത് ഇതിന്റെ തെളിവാണെന്നും പോലീസ് വിശ്വസിക്കുന്നു.

കൊലപാതകം ഏകോപിപ്പിച്ചത് സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയാണെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഒന്നും ലഭിച്ചിട്ടില്ല. പോലീസ് സംശയിക്കുന്ന ബ്രാഞ്ച് സെക്രട്ടറിയും ഇപ്പോള്‍ ഒളിവിലാണ്.

ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുന്നുണ്ട്. ആസൂത്രണത്തിന് ഇന്റര്‍നെറ്റ് ഫോണും ഉപയോഗിച്ചതായി പോലീസ് സംശയിക്കുന്നു. ഇതിന്റെ വിശദാംശങ്ങള്‍ക്കായി ഗൂഗിളിനെ സമീപിക്കാനിരിക്കുകയാണ് അന്വേഷണ സംഘം. ഒളിവില്‍ പോയ ബ്രാഞ്ച് സെക്രട്ടിയുടെ ഫോണ്‍ രേഖകളും പരിശോധിച്ച് വരികയാണ്.

സിപിഎമ്മിന്റെ മൂന്ന് ബ്രാഞ്ച് സെക്രട്ടറികളോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇവരെല്ലാം ഇപ്പോള്‍ ഒളിവിലാണ്. കേസില്‍ സിബിഐ അന്വേഷണം വരുന്നതിന് മുമ്പ് പ്രതികളെ കണ്ടെത്തുകയെന്നതാണ് അന്വേഷണ സംഘം ഇപ്പോള്‍ ലക്ഷ്യമിടുന്നത്.

English summary
Manoj Murder Case: Crime Branch expands investigation to CPM leaders.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X