ആര്‍എസ്എസ് നേതാവ് മനോജിന്റെ കൊലപാതകം സിബിഐയ്ക്ക്
കണ്ണൂര്‍: കണ്ണൂരില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് നേതാവ് മനോജിന്റെ കൊലപാതകം സിബിഐ അന്വേഷിയ്ക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തിരുവവനന്തപുരത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് കേസ് സിബിഐയ്ക്ക് വിട്ട കാര്യം രമേശ് ചെന്നിത്തല പറഞ്ഞത്. ഡിജിപിയുടെ ശുപാര്‍ശ അനുസരിച്ചാണ് കേസ് സിബിഐയെ കൊണ്ട് അന്വേഷിപ്പിയ്ക്കുന്നത്.
സിബിഐ കേസ് ഏറ്റെടുക്കുന്നത് വരെ നിലവിലെ അന്വേഷണം തുടരും. ക്രൈംബ്രാഞ്ചാണ് ഇപ്പോള്‍ കേസ് അന്വേഷിയ്ക്കുന്നത്. പ്രതികള്‍ക്ക് വിദേശ ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു.

കണ്ണൂര്‍ കിഴക്കേ കതിരൂര്‍ സ്വദേശി വിക്രമനാണ് കേസില്‍ ഒന്നാം പ്രതി. ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. കേസില്‍ സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് റിപ്പോര്‍ട്ട് തേടിയരുന്നു. കതിരൂരില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ ഇളംതോട്ടില്‍ മനോജ് വെട്ടേറ്റ് മരിച്ചത്.












Click it and Unblock the Notifications