തിരുവനന്തപുരത്ത് 107 പേരെ ഇനിയും കണ്ടെത്താനായില്ല, കൊച്ചിയിൽ 800പേരെക്കുറിച്ച് വിവരമില്ല...

  • By: Desk
Subscribe to Oneindia Malayalam
cmsvideo
ഓഖി ചുഴലിക്കാറ്റ്; 100ലധികം പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

തിരുവനന്തപുരം/കൊച്ചി: ഓഖി ചുഴലിക്കാറ്റിൽ കടലിൽ കുടുങ്ങിയിരിക്കുന്ന നൂറിലേറെ പേരെ ഇനിയും രക്ഷപ്പെടുത്താനുണ്ടെന്ന് തിരുവനന്തപുരം ജില്ലാ കലക്ടർ കെ വാസുകി. ഇവരെ കരയിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും കലക്ടർ മാധ്യമങ്ങളോട് വ്യക്തമാക്കി.

കോഴിക്കോട് നഗരമധ്യത്തിൽ യുവാവിനെ പീഡിപ്പിക്കാൻ ശ്രമം! തലയ്ക്കടിച്ച് ഹോട്ടലിൽ കൊണ്ടുപോയി...

ജപ്പാൻ കപ്പൽ രക്ഷപ്പെടുത്തിയെന്നത് പച്ചക്കള്ളം! മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് തെറ്റായ വിവരങ്ങൾ

അതേസമയം, കൊച്ചിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ 800 പേരെക്കുറിച്ച് ഒരു വിവരവുമില്ലെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. എറണാകുളത്തെ വിവിധ ഹാർബറുകളിൽ നിന്നും കഴിഞ്ഞദിവസങ്ങളിൽ പുറംകടലിൽ പോയ ബോട്ടുകളെക്കുറിച്ചാണ് വിവരമില്ലാത്തത്. ഈ ബോട്ടുകളിലെ മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെടാൻ സാധിക്കാത്തതും ആശങ്ക സൃഷ്ടിക്കുന്നു.

കൂടുതൽപേരെ...

കൂടുതൽപേരെ...

തിരുവനന്തപുരത്ത് നിന്നും കടലിൽ പോയ നാൽപ്പതോളം പേരെയാണ് ശനിയാഴ്ച രക്ഷപ്പെടുത്തിയത്. നാവികസേനയുടെയും വ്യോമസേനയുടെയും സഹായത്തോടെയാണ് ഇവരെ കരയിലെത്തിച്ചത്. അതേസമയം, കൂടുതൽപേർ ഇപ്പോഴും കടലിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

ശ്രദ്ധിക്കണം...

ശ്രദ്ധിക്കണം...

തിരുവനന്തപുരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ 107 പേരെ കൂടി രക്ഷപ്പെടുത്താനുണ്ടെന്ന് ജില്ലാ കലക്ടർ കെ വാസുകിയും അറിയിച്ചു. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. എട്ടു മത്സ്യത്തൊഴിലാളികൾക്ക് രക്ഷാപ്രവർത്തനത്തിനായി കടലിൽ പോകാൻ അനുമതി നൽകി. രക്ഷാപ്രവർത്തനത്തിന് പോകുന്നവർ കോസ്റ്റൽ പോലീസിന് കൃത്യമായ വിവരങ്ങൾ നൽകണമെന്നും കലക്ടർ അറിയിച്ചിട്ടുണ്ട്.

 800ഓളം പേർ...

800ഓളം പേർ...

അതിനിടെ കൊച്ചിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ 100 ബോട്ടുകളെക്കുറിച്ച് വിവരമില്ലെന്ന റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. വിവിധ ബോട്ടുകളിലായി കടലിൽ പോയ 800 മത്സ്യത്തൊഴിലാളികളെക്കുറിച്ചാണ് ഇതുവരെ വിവരം ലഭിക്കാത്തത്. ഇവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

തമിഴ്നാട് സ്വദേശികൾ...

തമിഴ്നാട് സ്വദേശികൾ...

തമിഴ്നാട്ടിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് ഈ ബോട്ടുകളിലുള്ളത്. ഇവർ മറ്റേതെങ്കിലും തീരത്ത് അടുത്തിട്ടുണ്ടോ എന്നും നാട്ടുകാർക്ക് സംശയമുണ്ട്. വിവരം ലഭിക്കാത്ത ബോട്ടുകളെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും, ഉടൻതന്നെ ഇവരെ കണ്ടെത്തുമെന്നും മറൈൻ എൻഫോഴ്സ്മെന്റും അറിയിച്ചു. അതിനിടെ, കഴിഞ്ഞ ദിവസങ്ങളിൽ കടലിൽ പോയ നിരവധി ബോട്ടുകൾ തോപ്പുംപടി ഹാർബറിൽ തിരിച്ചെത്തിയിട്ടുണ്ട്.

English summary
many fishermen are still missing from trivandrum and kochi.
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്