അങ്കമാലി ഡയറീസ് വീണ്ടും 'പ്രതിക്കൂട്ടില്‍'....ഷൈനയുടെ ചിത്രം ദുരുപയോഗം ചെയ്തതായി പരാതി...
സിനിമയില്‍ പോലീസ് സ്‌റ്റേഷനിലെ ദൃശ്യത്തില്‍ ഇവരെ സൂക്ഷിക്കുക എന്ന തലക്കെട്ടില്‍ ഗുണ്ടകള്‍ക്കൊപ്പമാണ് ഷൈനയുടെ ചിത്രം നല്‍കിയിരിക്കുന്നത്.
കൊച്ചി: അങ്കമാലി ഡയറീസ് എന്ന സിനിമയില്‍ മാവോയിസ്റ്റ് നേതാവിന്റെ ചിത്രം ദുരുപയോഗം ചെയ്തതായി പരാതി. രണ്ടു വര്‍ഷമായി വിചാരണത്തടവുകാരിയായി കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് ഷൈനയുടെ ചിത്രം ദുരുപയോഗം ചെയ്‌തെന്ന് ആരോപിച്ച് മകള്‍ ആമിയാണ് രംഗത്തെത്തിയിരിക്കുന്നത്.
സിനിമയില്‍ പോലീസ് സ്‌റ്റേഷനിലെ ദൃശ്യത്തില്‍ ഇവരെ സൂക്ഷിക്കുക എന്ന തലക്കെട്ടില്‍ ഗുണ്ടകള്‍ക്കൊപ്പമാണ് ഷൈനയുടെ ചിത്രം നല്‍കിയിരിക്കുന്നത്. ഇത് കേവലം യാദൃശ്ചികമായി കാണാനാവില്ലെന്നും, സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ സാമൂഹിക കാഴ്ചപ്പാടാണ് ഇത് വ്യക്തമാക്കുന്നതെന്നും ആമി പറഞ്ഞു.

വിചാരണത്തടവുകാരിയായി...
മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ ഭാര്യയും, മാവോയിസ്റ്റ് നേതാവുമായ ഷൈനയെ 2015 മെയ് 14നാണ് പോലീസ് പിടികൂടുന്നത്. രണ്ട് വര്‍ഷമായി വിചാരണത്തടവുകാരായി കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ് രൂപേഷും ഷൈനയും.

പ്രതിഷേധവുമായി മകള്‍...
അങ്കമാലി ഡയറീസ് സിനിമയിലെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലാണ് ഷൈനയുടെ ചിത്രം കാണിച്ചിരിക്കുന്നത്. ഇതിനെതിരെ മകള്‍ ആമിയാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഷൈനയുടെ ചിത്രം ഉപയോഗിച്ചിരിക്കുന്നത് കേവലം യാദൃശ്ചികമായി കാണാനാവില്ലെന്നും, സിനിമയിലെ അണിയറ പ്രവര്‍ത്തകരുടെ സാമൂഹിക കാഴ്ചപ്പാടാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ആമി പ്രതികരിച്ചു.

വക്കീല്‍ നോട്ടീസ് അയക്കും...
സിനിമയിലെ രംഗത്തില്‍ നിന്നും ചിത്രം നീക്കം ചെയ്യാനായി വക്കീല്‍ നോട്ടീസ് അയക്കാന്‍ ഷൈന ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആമി വ്യക്തമാക്കി. ചിത്രം നീക്കം ചെയ്തില്ലെങ്കില്‍ വയനാട് കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും ആമി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.












Click it and Unblock the Notifications