കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയില്‍ ജീവിതത്തെക്കുറിച്ച് മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ കത്ത്

  • By Anwar Sadath
Google Oneindia Malayalam News

തൃശ്ശൂര്‍: പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് രൂപേഷ് ഗ്രീന്‍ ബുക്‌സിന് അയച്ച കത്ത് ഗ്രീന്‍ ബുക്‌സിന്റെ പുസ്തക വിചാരത്തില്‍ അച്ചടിച്ചു. രൂപേഷിന്റെ വസന്തത്തിന്റെ പൂമരങ്ങള്‍ പ്രസിദ്ധീകരിച്ചത് ഗ്രീന്‍ ബുക്‌സ് ആണ്. കത്തിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്.

roopesh-3

പ്രിയ സ്‌നേഹ മാഡം,

മുമ്പയച്ച കത്തുകള്‍ കിട്ടിയിട്ടുണ്ടാകുമെന്നു കരുതുന്നു. കോയമ്പത്തൂരില്‍ നിന്ന് കണ്ണൂരു വന്നപ്പോള്‍ മോദിയാനോയുടെ നോവലുകള്‍ കൈപ്പറ്റി. ഔപചാരിക സ്വഭാവത്തോടെയാണെങ്കിലും നിങ്ങളുടെ ഒരു പിന്തുണ എന്ന നിലയില്‍ മനസ്സിലാക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്നു.

മോദിയാനോയുടെ നോവല്‍ നല്ല വായനാനുഭവമായിരുന്നു. എഴുത്തിന്റെ അപാരമായ ടെക്‌നിക്കുകളുണ്ട്. എങ്കിലും 'വഴിയോരകഫേയിലെ പെണ്‍കുട്ടി'യുടെ രാഷ്ട്രീയം ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്നു തോന്നുന്നു.

ഫ്രഞ്ചു വിപ്ലവത്തില്‍ നിന്ന് വസന്ത കലാപത്തിലെത്തിയ ശക്തമായ ഒരു വിപ്ലവ അടിയൊഴുക്കില്‍ നിന്നുള്ള ഒരു പ്രതിസന്ധിയെയാണ് നോവലില്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ അതിന്റെ ധാര ഉത്തരാധുനികതയും ഓറിയന്റലിസവും ചേര്‍ന്ന ഒരു രാസമിശ്രിതമാണെന്നാണ് എനിക്കു തോന്നിയത്. മൂന്നു നാലു വര്‍ഷം മുമ്പ് ഒരു യൂറോപ്യന്‍ ബുദ്ധിജീവിയുമായി ഒതു രാത്രി മുഴുവന്‍ ഇക്കാര്യത്തെ കുറിച്ച് സംവാദത്തിലേര്‍പ്പെട്ടിരുന്നു. യൂറോപ്പിന്റെ ഒരു ദൈഷണിക പ്രതിസന്ധിയെയാണ് ഇതു കുറിക്കുന്നത് എന്ന് തോന്നുന്നു.

ഇവിടെ എഴുത്തിനും വായനയ്ക്കുമുള്ള സാധ്യത അനന്തമാണ്. ഒരു പക്ഷേ ഭാവിയില്‍ എഴുകുകയോ എഴുതാതെ പോവുകയോ ചെയ്യാവുന്ന കഥകളിലേക്കും നോവലുകളിലേക്കും കഥാപാത്രങ്ങള്‍ക്കു നടുവിലുള്ള ഒരു ജീവിതത്തെകുറിച്ച് ഓര്‍ത്തു നോക്കൂ....നിഷാമും, ഗോവിന്ദചാമിയും അങ്ങനെ കുറെപേര്‍.

ഇപ്പോഴും ഷട്ടിലിംഗാണ്. ജയിലുകളില്‍ നിന്ന് ജയിലുകളിലേക്കും കസ്റ്റഡിയില്‍ നിന്ന് കസ്റ്റഡിയിലേക്കുമുള്ള യാത്രകളാണ്. ഇപ്പോഴും ഒരു സ്ഥിരവിലാസമായിട്ടില്ല. പുതിയ പുസ്തകങ്ങള്‍ അയച്ചു തരാനുള്ള അഭ്യര്‍ത്ഥന പുതുക്കുന്നു. 'വിപ്ലവതിരനോട്ടങ്ങളിലെ നാലു പുസ്തങ്ങള്‍'. നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയെക്കുറിച്ചും പ്രസാധകരെക്കുറിച്ചുമുള്ള കാര്യങ്ങള്‍ മുന്നോട്ടുപോകുന്നു എന്നു കരുതുന്നു. ശ്രീനിയേട്ടനും കൃഷ്ണദാസ് സാറിനോടും സ്‌നേഹാന്വേഷണങ്ങള്‍. (മിക്കവാറും അടുത്ത ദിവസം കോയമ്പത്തൂരിലേക്കുപോകും. രൂപേഷ്)

English summary
Maoist leader roopesh's letter published in green books
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X