നദീറിന്റെ മാവോയിസ്റ്റ് ബന്ധം; ഹൈക്കോടതി സര്‍ക്കാരിനോട് നിലപാട് തേടി, സര്‍ക്കാര്‍ കനിയും?

  • By: Akshay
Subscribe to Oneindia Malayalam

കൊച്ചി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ മാധ്യമപ്രവര്‍ത്തനും എഴുത്തുകാരനുമായ നദീര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി. രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാരോപിച്ചായിരുന്നു ഹര്‍ജി നല്‍കിയത്.

ഒരു സ്ത്രീ നല്‍കിയ പരാതിയിലായിരുന്നു മാവോയിസ്റ്റ് ബന്ധം ആരോപിച്ച് നദീറിനെിരെ കേസെടുത്തത്. ആറളം കോളനിയില്‍ ആറംഗസംഘം യന്ത്രത്തോക്കുമായി എത്തിയെന്നും, കാട്ടുതീ എന്ന മാഗസീനിന്റെ വരിസംഖ്യ നിര്‍ബന്ധമായി പിരിച്ചുവെന്നും കാണിച്ച് രജനി എന്ന സ്ത്രീ നല്‍കിയ പരാതിയിലാണ് നദീറിനെതിരെ കേസെടുത്തത്.

 കൂട്ടിരിക്കാന്‍ പോയപ്പോള്‍ നാടകീയ അറസ്റ്റ്

കൂട്ടിരിക്കാന്‍ പോയപ്പോള്‍ നാടകീയ അറസ്റ്റ്

തുടര്‍ന്ന് എഴുത്തുകാരനായ കമല്‍ സി ചവറ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയപ്പോള്‍ കൂട്ടിരിക്കാന്‍ എത്തിയ നദീറിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

 തെളിവില്ലാത്തിനാല്‍ വിട്ടയച്ചു

തെളിവില്ലാത്തിനാല്‍ വിട്ടയച്ചു

2016 ഡിസംബറിലാണ് ആറളം പോലീസ് സ്‌റ്റേഷനിലെ 148/16 എന്ന കേസില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പിറ്റേന്ന് തെളിവില്ല എന്നും പറഞ്ഞു പോലീസ് വിട്ടയക്കുകയും ചെയ്തു. രാജ്യദ്രോഹകുറ്റമാണ് നദീറിനെതിരെ ചുമത്തിയതെന്നും മാവോയിസ്റ്റ് സംഘത്തില്‍ പെട്ടയാളാണ് നദീര്‍ എന്നുമായിരുന്നേു ആദ്യം പോലീസ് പറഞ്ഞിരുന്നത്.

സംശയത്തിന്റെ പേരില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്

സംശയത്തിന്റെ പേരില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്

പ്രതിഷേധം വ്യാപകമായതിനെ തുടര്‍ന്ന് പോലീസ് പിന്നീട് നിലപാട് മാറ്റി. ആറളം ആദിവാസി കോളനിയില്‍ എത്തിയ മാവോയിസ്റ്റ് സംഘത്തിലെ കണ്ടാലറിയാവുന്ന പ്രതിയാണെന്ന് സംശയം തോന്നി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുക മാത്രമാണ് ഉണ്ടായത് എന്നാണ് പിന്നീട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞിരുന്നത്.

 മനപ്പൂര്‍വ്വം കുടുക്കിയത്

മനപ്പൂര്‍വ്വം കുടുക്കിയത്

തന്നെ പിടികൂടുന്നതിന് മാസങ്ങള്‍ക്കുമുമ്പ്, 2016 മേയ് മാസം കോടതിയില്‍ സമര്‍പ്പിച്ച ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിലും മറ്റ് രേഖയിലും തന്റെ പേരും വിലാസവും അടക്കം ഉണ്ടായിരുന്നതായി രേഖകള്‍ പരിശോധിച്ചപ്പോള്‍ ബോധ്യമായെന്ന് നദീര്‍ പറഞ്ഞിരുന്നു.

 ജീവിതം കടുത്ത ദുരിതത്തില്‍

ജീവിതം കടുത്ത ദുരിതത്തില്‍

ആറളം കേസില്‍ പിടികൂടിയ ശേഷം ജീവിതം കടുത്ത ദുരിതങ്ങളിലൂടെ പോവുകയാണെന്ന് നദീര്‍ നേരത്തെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

 വീടും കോഴിക്കോടും മാത്രം

വീടും കോഴിക്കോടും മാത്രം

വിദേശത്തുള്ള ജോലി പോയി. എങ്ങോട്ടും യാത്ര ചെയ്യാനുള്ള സ്വാതന്ത്ര്യമില്ല. വീടും കോഴിക്കോട് നഗരവും മാത്രമാണ് ഇന്ന് തന്റെ ലോകമെന്നും നദീര്‍ വിഷമത്തോടെ പറഞ്ഞിരുന്നു.

 എഴുതി തള്ളിയില്ല

എഴുതി തള്ളിയില്ല

യുഎപിഎ ചുമത്തിയ കേസുകള്‍ എഴുതി തള്ളാന്‍ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയപ്പോഴും നദീറിന്റെ കേസ് ഒന്നുമാവാതെ നില്‍ക്കുകയായിരുന്നു.

വാര്‍ത്തകള്‍ അറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

വാര്‍ത്തകള്‍ അറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

ദളിതര്‍ക്ക് രക്ഷയില്ല!! സവര്‍ണര്‍ ചെയ്ത ക്രൂരത ഞെട്ടിക്കും!! ഒരാള്‍ മരിച്ചു, 'കണ്ണ് തുറക്കാതെ' യോഗി..കൂടുതല്‍ വായിക്കാം

ഡേ കെയര്‍ സെന്ററുകള്‍ക്ക് നിയന്ത്രണമുണ്ടാകുമെന്ന് മന്ത്രി കെ കെ ശൈലജ!കൂടുതല്‍ വായിക്കാം

English summary
Maoist relation; High Court seek explanation Nadeer's plea
Please Wait while comments are loading...