മാപ്പിള കലാ അക്കാദമി ഉപകേന്ദ്രം ;സര്‍ക്കാര്‍ പ്രതിനിധികളെ ഉള്‍പ്പെടുത്താതെ സിപിഎം പദ്ധതി രാഷ്ട്രീയവത്കരിക്കുകയാണെന്ന് ലീഗ്

  • Posted By:
Subscribe to Oneindia Malayalam

നാദാപുരം: മാപ്പിള കലാ അക്കാദമി ഉപകേന്ദ്രംനാദാപുരത്ത് വരുമ്പോള്‍ സര്‍ക്കാര്‍ പ്രതിനിധികളെ ഉള്‍പ്പെടുത്താതെ സിപിഎം പദ്ധതി രാഷ്ട്രീയവത്കരിക്കുകയാണെന്ന് മുസ്ലിം ലീഗ് ആരോപണം .

ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നിൽ രണ്ടര മണിക്കൂർ! സുരേഷ് ഗോപി ശരിക്കും വിയർത്തു...

നാദാപുരം പള്ളിയിലെ.. ചനന്ദക്കുടത്തിന് ...എന്ന് തുടങ്ങിയ മാപ്പിള സിനിമാ ഗാനത്തിലൂടെ നാദാപുരത്തെ വലിയ പള്ളി ഏറെ പ്രസിദ്ധമാണ്. മാപ്പിള സാംസ്‌കാരിക പാരമ്പര്യം അവകാശപ്പെടുന്ന മണ്ണാണ് നാദാപുരത്തിന്റേത്. പൂച്ചാക്കൂല്‍ ഓര്‍ ഉള്‍പ്പെടെ പണ്ഡിതവര്യന്‍മാരുടെ ചരിത്രം ഉള്‍കൊള്ളുന്ന നാദാപുരത്ത് തന്നെയാകണം മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ പേരിലുള്ള മാപ്പിള കലാ അക്കാദമി ഉപകേന്ദ്രമെന്ന് തീരുമാനിച്ചപ്പോളുണ്ടായ വിവാദങ്ങള്‍ ഏവരേയും നിരാശയിലാക്കി.

nadapuram

നാദാപുരം ബസ് സ്റ്റാന്റിന് പിറകുവശത്തെ മാസ് കോംപ്ലക്‌സില്‍ ഉപകേന്ദ്രത്തിന്റെ ഓഫീസ് ജനുവരിയില്‍ ഉദ്ഘാടനം ചെയ്യുന്നതിന് മുന്നോടിയായി വിളിച്ച് ചേര്‍ത്ത സ്വാഗതസംഘം യോഗത്തിനെ ചൊല്ലിയാണ് വിവാദം. മുസ്‌ളീംലീഗ് പ്രതിനിധി കെ ജി അസീസ് ഉള്‍പ്പടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തെങ്കിലും യുഡിഎഫ് നേതൃത്വം യോഗം ബഹിഷ്‌കരിക്കുകയായിരുന്നു. സര്‍ക്കാര്‍ സ്ഥാപനമായതിനാല്‍ എംഎല്‍എ ഉള്‍പ്പടെയുള്ളവര്‍ സ്വാഗതസംഘം യോഗത്തിന് മു്ന്‍കൈയെടുക്കണമെന്നാണ് യുഡിഎഫ്് ആവശ്യപ്പെടുന്നത്.

എന്നാല്‍ കഴിഞ്ഞ ജൂലൈ 28 ന് മാപ്പിള കലാ അക്കാദമി ചെയര്‍മാന്‍ ടി കെ ഹംസയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സിഎച്ച് മോഹനന്‍(ചെയര്‍മാന്‍), വി സി ഇക്ബാല്‍ (സെക്രട്ടറി) എന്നിവര്‍ ഭാരവാഹികളായി 19 കമ്മിറ്റി രൂപീകരിച്ചിരുന്നു. സിപിഎം ഏരിയാ കമ്മിറ്റി അംഗമായ സി എച്ച് മോഹനന്‍ സെക്രട്ടറിയായ കമ്മിറ്റിയുടെ പേരിലാണ് സ്വാഗത സംഘം യോഗത്തിന്റെ ക്ഷണക്കത്ത്. എന്നാല്‍ സര്‍ക്കാര്‍ പ്രതിനിധികളെ ഉള്‍പ്പെടുത്താതെ സിപിഎം പദ്ധതി രാഷ്ട്രീയവത്കരിക്കുകയാണെന്ന് ലീഗ് നേതൃത്വം ആരോപിക്കുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
mappila kala academy subcentre, no involvement of government representatives

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്