Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇസ്ലാമില്‍ വിശ്വസിക്കുന്നവര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തില്ല: കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി

കൊച്ചി: ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്നവര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍ വിശ്വസിക്കുമെന്ന് കരുതുന്നില്ലെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്ന് ഇസ്ലാമില്‍ വിശ്വസിക്കുന്നുവെന്ന് പറയുന്ന ഒരു വിഭാഗത്തിന്റെ പ്രവര്‍ത്തനമാണെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.

നിര്‍ബന്ദിതമായി മതപരിവര്‍ത്തനം നടത്തുന്നത് അംഗീകരിക്കാനാകില്ല. ഇതിനെ നീതിക്കും സത്യത്തിനും നിരക്കുന്ന തരത്തില്‍ ചെറുക്കാന്‍ സമൂഹത്തിനാകണം. ഇത്തരക്കാര്‍ക്കെതിരെ സര്‍ക്കാരും കര്‍ശന നടപടിയെടുക്കണമെന്ന് മാര്‍ ആലഞ്ചേരി ആവശ്യപ്പെട്ടു.

Mar Alancheri

കൊച്ചി ജില്ലാ ജയിലിലെ അന്തേവാസികളുമായി ഒരു ദിവസം ചിലവഴിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് മതപരിവര്‍ത്തനം നടത്തി ഭീകര സംഘടനായ ഇസ്ലാമിക് സേറ്റേറ്റിലേക്ക് ആളുകളെ കയറ്റിഅയക്കുന്നതായുള്ള വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടിയായിരുന്ന ആലഞ്ചേരിയുടെ പ്രതികരണം. നിര്‍ബന്ധിത മതംമാറ്റം ആര് ചെയ്താലും അത് തെറ്റാണ്. ഒരാളുടെ വിശ്വാസത്തെ ചൂഷണം ചെയ്ത് തീവ്രവാദപ്രവര്‍ത്തനങ്ങളിലേക്ക് നയിക്കാന്‍ അനുവദിക്കരുതെന്നും അദ്ദഹം പറഞ്ഞു.

സംസ്ഥാനത്ത് അരങ്ങേറുന്ന അക്രമരാഷ്ട്രീയത്തെയും ജോര്‍ജ്ജ് ആലഞ്ചേരി രൂക്ഷമായി വിമര്‍ശിച്ചു. രാഷ്ട്രീയ കൊലപാതകങ്ങളള്‍ സംസ്ഥാനത്തിന്റെ ക്രമസമാധാന നില തകരാറിലാക്കും. കൊലപാതകത്തിന് പകരം വീട്ടാനിറങ്ങുമ്പോള്‍ എണ്ണം കൂടിക്കൊണ്ടിരിക്കും. എല്ലാ രാഷ്ട്രീപാര്‍ട്ടികളും സംയമനം പാലിക്കണം. മുതിര്‍ന്ന നേതാക്കള്‍ വിയത്തില്‍ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+