പിഴയ്ക്കാതെ മൂന്നാം ദൗത്യം; ജെയ്ന്‍ കോറല്‍കോവും നിലംപൊത്തി!!
കൊച്ചി: മരടിലെ ജെയ്ന്‍ കോറല്‍ കോവ് ഫ്ളാറ്റ് സമുച്ചയം സ്ഫോടനത്തിലൂടെ പൊളിച്ചു. മൂന്നാമത്തെ സൈറന്‍ മുഴങ്ങി സെക്കന്‍റുകള്‍ക്കുള്ളിലാണ് ഫ്ളാറ്റില്‍ സ്ഫോടനം നടന്നത്. മരട് ഫ്ളാറ്റ് സമുച്ചയത്തിലെ ഏറ്റവും വലിയ കെട്ടിടമാണ് ഇതോടെ നിലംപരിശായിരിക്കുന്നത്.

10.30 നായിരുന്നു ആദ്യ സൈറന്‍ മുഴങ്ങിയത്. 10.55 ന് രണ്ടാമത്തെ സൈറനും 11.01 ന് മൂന്നാമത്തെ സൈറനും മുഴങ്ങി. തൊട്ട് പിന്നാലെയാണ് സ്ഫോടനം നടന്നത്.122 അപ്പാര്‍ട്ട്മെന്‍റുകള്‍ ഉള്ള 16 നില കെട്ടിടം തകരാന്‍ എടുത്തത് 9 സെക്കന്‍ഡാണ് എടുത്തത്. അതേസമയം ഫ്ളാറ്റിന്‍റെ അവശിഷ്ടങ്ങളൊന്നും കായലില്‍ വീണില്ല.
ജെയിന്‍ കോറല്‍കോവ് പൊളിക്കുന്നതിന് 372.8 കിലോ ഗ്രാം സ്‌ഫോടക വസ്തുക്കളാണ് ഉപയോഗിച്ചത്.ഫ്ളാറ്റ് പൊളിക്കുന്നതിലൂടെ മാത്രം 26,400 കിലോ അവശിഷ്ടങ്ങള്‍ ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.എഡിഫസ് എന്‍ജിനിയറിംങ് കമ്പനിയ്ക്കാണ് ഫ്ളാറ്റ് പൊളിക്കല്‍ ചുമതല.
ഫ്ളാറ്റ് പൊളിക്കലിന്‍റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച രാവിലെ 9 മണിയ്ക്ക് മുന്‍പ് തന്നെ സമീപ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു. ഗതാഗത നിയന്ത്രണം ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയിരുന്നു.
ഇനി ഏറ്റവും അവസാനത്തെ കെട്ടിടമായ ഗോള്‍ഡന്‍ കായലോരമാണ് പൊളിയ്ക്കേണ്ടത്. ഉച്ചയ്ക്ക് രണ്ടിനാണ് ഇത് സ്ഫോടനത്തിലൂടെ തകര്‍ക്കുക. ഇവിടെ 40 അപാര്‍ട്ട്മെന്‍റുകളാണുള്ളത്. 1.30 ഓടെ ആദ്യ സൈറണ്‍ മുഴങ്ങും. 1.55 ന് രണ്ടാമത്തേതും 2 മണിയോടെ മൂന്നാമത്തെ സൈറനും മുഴങ്ങും. 14.8 കിലോഗ്രം സ്ഫോടന വസ്തുക്കളാകും ഇവിടെ ഉപയോഗിക്കുക. 7100 ടണ്‍ അവശിഷ്ടങ്ങളാണ് ഈ ഫ്‌ളാറ്റ് പൊളിക്കുന്നത് വഴി ഉണ്ടാകുകയെന്നാണ് കണക്കാക്കപ്പെടുന്നത്.
https://twitter.com/ANI/status/1216232442593304576

Click it and Unblock the Notifications