• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മരടിലെ ഫ്ലാറ്റ് പൊളിക്കാൻ നിയന്ത്രിത സ്ഫോടനം; ഉടമകൾക്ക് ഒഴിയാൻ നോട്ടീസ് നൽകും!

കൊച്ചി: മടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനുള്ള നടപടികളുടമായി നഗരസഭ മുന്നോട്ട്. നിയന്ത്രിത സ്ഫോടനത്തിലൂടെ അഞ്ച് ഫ്ലാറ്റുകൾ പൊലിക്കാനാണ് നഗരസഭയുടെ തീരുമാനം. ഫ്ളാറ്റുകളിലെ താമസക്കാരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് നഗരസഭ ചൊവ്വാഴ്ച നോട്ടിസ് നല്‍കും. തിങ്കളാഴ്ച കൊച്ചിയിലെത്തിയ ചീഫ് സെക്രട്ടറി ടോം ജോസിന്റെ നിര്‍ദേശപ്രകാരമാണു പൊളിക്കാനുള്ള നീക്കം.

Pala bypoll: പാലായിലേക്ക് നേതാക്കളുടെ ഒഴുക്ക്, പിണറായിയും ഉമ്മൻചാണ്ടിയും എത്തും!

തുടർ നടപടികൾ ചർച്ച ചെയ്യാൻ മരട് നഗരസഭാ കൗണ്‍സിലും ചൊവ്വാഴ്ച ചേരും. തീരസംരക്ഷണ നിയമത്തിന്റെ ലംഘനം ചൂണ്ടിക്കാട്ടി സുപ്രീംകോടതി നിലപാട് കടുപ്പിച്ചതോടെയാണ് കർശന നടപടികളിലേക്ക് കടക്കുന്നത്. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് പരിചയ സമ്പന്നരായ കമ്പനികളില്‍ നിന്ന് നഗരസഭ താത്പര്യ പത്രം ക്ഷണിച്ചിരിക്കുകയാണ്.

സുപ്രീംകോടതി ഉത്തരവ്

സുപ്രീംകോടതി ഉത്തരവ്

ഈ മാസം 20-നം ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. എന്നാല്‍ ഫ്‌ളാറ്റുകളില്‍ നിന്ന് ഇറങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് ഫ്ലാറ്റിന്റെ ഉടമകൾ. കോടതി വിധി നടപ്പാക്കുന്നതിന്റെ മുന്നോടിയായി തിങ്കളാഴ്ച ചീഫ് സെക്രട്ടറി ഫ്‌ളാറ്റുകള്‍ സന്ദര്‍ശിക്കുകയുണ്ടായി. ജില്ലാ കളക്ടറുമായും നഗരസഭാ അധികൃതരുമായും അദ്ദേഹം ചർച്ച നടത്തുകയും ചെയ്തിരുന്നുളിക്കാനുള്ള തീരുമാനവുമായി നഗരസഭ രംഗത്ത് വന്നത്.

നിയന്ത്രിത സ്ഫോടനം

നിയന്ത്രിത സ്ഫോടനം

16-ാം തിയതിക്ക് മുമ്പായി താത്പര്യപത്രം ലഭിക്കണം. 15 നിലക്ക് മുകളിലുള്ള നാല് ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് താത്പര്യം ക്ഷണിച്ച് കൊണ്ട് മരട് നഗരസഭ പത്രങ്ങൽ നൽകിയിട്ടുണ്ട്. നിയന്ത്രിത സ്ഫോടനങ്ങളിലൂടെ പൊളിക്കുന്ന കമ്പനികൾക്കാണ് മുൻഗണന ലഭിക്കുക. ഫ്‌ളാറ്റിലുള്ളവര്‍ക്ക് പുനരധിവാസം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫ്ലാറ്റിലുള്ളവരുടെ പുനരധിവാസമാണ് നഗരസഭയുടെ ഏറ്റവും വലിയ വെല്ലുവിളി.

ഉടമകൾ സുപ്രീംകോടതിയിൽ

ഉടമകൾ സുപ്രീംകോടതിയിൽ

അതേസമയം മരട് ഫ്ലാറ്റ് ഉടമകൾ സുപ്രീം കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് ഫ്ലാറ്റ് ഉടമകൾ സുപ്രീംകോടതിയെ സമീപിച്ചത്. ഉടമകളുടെ അവസാന കച്ചിത്തുരുമ്പാണ് ഇത്. ഫ്ലാറ്റുടമകളുടെ ഭാഗം കേൾക്കാതെയാണ് വിധിയെന്ന് ഹർജിക്കാർ ആരോപിക്കുന്നത്. സുപ്രീംകോടതിയെ സർക്കാരും മരട് നഗരസഭയും കൃത്യമായി കാര്യങ്ങൾ ധരിപ്പിച്ചെന്നും ഹർജിക്കാർ പറയുന്നു. ഫ്ലാറ്റ് പൊളിക്കുന്നത് പ്രതിരോധിക്കുമെന്നും ഫ്ലാറ്റ് ഉടമകൾ വ്യക്തമാക്കുന്നു.

പുനരധിവാസം വെല്ലുവിളി

പുനരധിവാസം വെല്ലുവിളി

സുപ്രീംകോടതി വിധി നടപ്പിലാക്കാനുള്ള സാമ്പത്തിക പ്രതിസന്ധിക്കൊപ്പം താമസക്കാരുടെ പുരധിവാസവും നഗരസഭയെ ഏറെ പ്രതിസന്ധിയിലാക്കുന്നുണ്ട്. സുപ്രീംകോടതി ഉത്തരവ് പ്രകാരം പൊളിച്ച് നീക്കേണ്ട അഞ്ച് ഫ്ലാറ്റുകളിലായി 350ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവരെ അടിയന്തരമായ ഒഴിപ്പിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ എറണാകുളം ജില്ലാ കലക്ടര്‍ക്കും മരട് നഗരസഭക്കും നിര്‍ദേശം നല്‍കിയിരിക്കുന്നത്.

നാഗമ്പടം പാലം പോലെയാകുമോ?

നാഗമ്പടം പാലം പോലെയാകുമോ?

സ്ഫോടനത്തിലൂടെ പൊളിക്കാനുള്ള ശ്രമം നാഗമ്പടം പാലം പോലെ ആകുമോ എന്ന വെല്ലുവിളിയും നഗസഭയ്ക്കുണ്ട്. രണ്ടു ബോംബിങ്ങിന് മുന്നിലും തോൽക്കാതെ നിന്ന നാഗമ്പടത്തെ റെയിൽവേ മേൽപ്പാലം ഒടുവിൽ ക്രെയിനിന്റെയും കട്ടറിന്റെയും കരുത്തിന് മുന്നിലായിരുന്നു കീഴടങ്ങിയത്. ചരിത്രത്തിൽ തന്നെ ഇടം പിടിച്ച പാലമായിരുന്നു നാഗമ്പടത്തെ മേൽപ്പാലം. കോട്ടയം നഗരത്തിന്റെ വളർച്ചയുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്ന ചരിത്രവും നാഗമ്പടം പാലത്തിനുണ്ട്. റെയിൽവേ ലെവൽക്രോസിന് മുന്നിലെ ഗതാഗതക്കുരുക്ക് നഗര വികസനത്തിന് തടയിടുമെന്ന ഘട്ടമെത്തിയപ്പോഴാണ് റെയിൽവേ മേൽപ്പാല നിർമ്മാണത്തെക്കുറിച്ച് ആലോചനയുണ്ടാകുന്നതും പാലം നിര്‍മിക്കുന്നതും. ഫ്ലാറ്റുകൾ സ്ഫോടനത്തിലൂടെ പൊളിച്ചു നീക്കാൻ പദ്ധതിയിടുമ്പോഴും നാടമ്പടത്തെ സംഭവങ്ങളാണ് എല്ലാവരുടെയും മനസിൽ ഓടിയെത്തു.

English summary
Maradu flat demolition; Maradu minicipality has begun the process
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X