കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരട് ഫ്ലാറ്റുകള്‍ ഒക്ടോബര്‍ 4 ന് പൊളിച്ചു തുടങ്ങും; വെള്ളം, വൈദ്യുതി കണക്ഷനുകള്‍ ഉടന്‍ വിച്ഛേദിക്കും

Google Oneindia Malayalam News

കൊച്ചി: മരട് ഫ്ലാറ്റ് പൊളിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പിലാക്കാനുള്ള തയ്യാറെടുപ്പുകളുമായി സര്‍ക്കാര്‍. ഇതിന്‍റെ ഭാഗമായി ഫ്ലാറ്റിലേക്കുള്ള വെള്ളം വൈദ്യുതി കണക്ഷനുകള്‍ വിച്ഛേദിക്കാന്‍ വാട്ടര്‍ അതോറിറ്റിക്കും കെഎസ്ഇബിക്കും മരട് നഗരസഭാ സെക്രട്ടറി നോട്ടീസ് നല്‍കി. ഫ്ലാറ്റ് പൊളിക്കുന്ന വിഷയത്തില്‍ സുപ്രീംകോടതിയില്‍ നിന്ന് വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നതിന് പിന്നാലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് നടപടികള്‍ സ്വീകരിക്കാന്‍ നഗരസഭയോട് ആവശ്യപ്പെട്ടത്.

പിറവം പള്ളിയില്‍ സംഘര്‍ഷാവസ്ഥ; ഗേറ്റ് പൂട്ടി യാക്കോബായ വിഭാഗം, പ്രതിഷേധവുമായി ഓര്‍ത്തഡോക്സ് വിഭാഗംപിറവം പള്ളിയില്‍ സംഘര്‍ഷാവസ്ഥ; ഗേറ്റ് പൂട്ടി യാക്കോബായ വിഭാഗം, പ്രതിഷേധവുമായി ഓര്‍ത്തഡോക്സ് വിഭാഗം

മൂന്ന് ദിവസത്തിനകം നടപടികള്‍ സ്വീകരിക്കണമെന്നാണ് കെഎസ്ഇബിയോടും വാട്ടര്‍ അതോറിറ്റിയോടും ആവശ്യപ്പെട്ടിരിക്കുന്നത്. പാചകവാതക കണക്ഷന്‍ വിച്ഛേദിക്കാന്‍ ആവശ്യപ്പെട്ട് എണ്ണക്കമ്പനികള്‍ക്ക് കത്ത് നല്‍കാനും തീരുമാനമായിട്ടുണ്ട്. നഗരസഭയുടെ നടപടിയില്‍ വലിയ പ്രതിഷേധമാണ് ഫ്ലാറ്റുടമകള്‍ നടത്തുന്നത്. വെള്ളവും വൈദ്യുതിയും നിഷേധിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും തുടര്‍ സമര പരിപാടികളുമായി മുന്നോട്ട് പോവുമെന്നുമാണ് ഫ്ലാറ്റുടുമകള്‍ അറിയിക്കുന്നത്.

flat

Recommended Video

cmsvideo
maradu flat builders included in government project janani | Oneindia

ഫ്ലാറ്റുകള്‍ ഒക്ടോബര്‍ 4 ന് പൊളിച്ചു തുടങ്ങാനാണ് നഗരസഭയുടെ തീരുമാനം. ഇതിനുമുന്നോടിയായി താമസക്കാരെ ബലം പ്രയോഗിച്ചി ഒഴിപ്പിക്കുന്നത് ഒഴിവാക്കാനാണ് വെള്ളം, വൈദ്യുതി കണക്ഷനുകള്‍ വിച്ഛേദിക്കുന്നത്. പൊളിക്കല്‍ നടപടികളുടെ ചുമതല വഹിക്കാന്‍ ഐഎഎസ് ഉദ്യോഗസ്ഥനെ നിയമിച്ചിട്ടുണ്ട്. ഫോര്‍ട്ട് കൊച്ചി സബ് കലക്ടര്‍ സ്നേഹില്‍ കുമാറിനെയാണ് നിയമിച്ചിരിക്കുന്നത്. ഫ്ലാറ്റുകളില്‍ നിന്ന് ഒഴിയാന്‍ വേണ്ടി നഗരസഭ നല്‍കിയ നോട്ടിസിനെതിരെ താമസക്കാര്‍ നല്‍കിയ ഹര്‍ജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു.

ഭൂചലനത്തിൽ വിറച്ച് പാകിസ്താൻ; മരണ സംഖ്യ 26 കടന്നു, 300 പേർക്ക് പരുക്ക്, ഉത്തരേന്ത്യയിൽ പരിഭ്രാന്തിഭൂചലനത്തിൽ വിറച്ച് പാകിസ്താൻ; മരണ സംഖ്യ 26 കടന്നു, 300 പേർക്ക് പരുക്ക്, ഉത്തരേന്ത്യയിൽ പരിഭ്രാന്തി

English summary
maradu flat: Govt to cut water and electricity soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X