കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരട് ഫ്ലാറ്റ്; നിലം പൊത്താനെടുക്കുക 5 മിനുട്ട് മാത്രം, നടത്തുന്നത് ആയിരക്കണക്കിന് ചെറു സ്ഫോടന പരമ്പര

Google Oneindia Malayalam News

കൊച്ചി: സുപ്രീംകോടതി വിധി പ്രകാരം മരടിലെ ഫ്ലാറ്റ് പൊളിച്ചു മാറ്റാൻ രണ്ട് കമ്പനികളെ ചുമതലപ്പെടുത്തും. 500 കോടി രൂപ മുതൽമുടക്കിൽ പണിതുടർത്തിയ അഞ്ച് കെട്ടിട സമുച്ഛയങ്ങളിൽ ഓരോന്നും സ്ഫോടനത്തിലൂടെ നിലം പൊത്താൻ അഞ്ച് മിനുട്ട് മതിയെന്നാണ് കണ്കകു കൂട്ടൽ. കെട്ടിടത്തിന്റെ ഭിത്തികൾ വെള്ളിയാഴ്ചയോടെ പൊളിച്ചു തുടങ്ങും. ഭിത്തി പൊളിക്കൽ പൂർത്തിയായ ശേഷം അടുത്തമാസം മധ്യത്തോടെ ഫ്ലാറ്റ് പൊളിച്ച് നീക്കും.

കൂടത്തായി കൂട്ട കൊലപാതകം; രാഷ്ട്രീയ നേതാക്കൾക്കും പങ്ക്? മുസ്ലീം ലീഗ്-കോൺഗ്രസ് നേതാക്കൾ സംശയ നിഴലിൽ?കൂടത്തായി കൂട്ട കൊലപാതകം; രാഷ്ട്രീയ നേതാക്കൾക്കും പങ്ക്? മുസ്ലീം ലീഗ്-കോൺഗ്രസ് നേതാക്കൾ സംശയ നിഴലിൽ?

അസ്തിവാരം മുതൽ നാലാം നിലവരെയുള്ള അവശിഷ്ടങ്ങൾ യന്ത്രസഹായത്തോടെ നീക്കം ചെയ്യും. അതിസങ്കീർണ്ണവും കൃത്യതയുമാർന്ന സ്ഫോടനങ്ങളിലൂടെ ഓരോ ഫ്ലാറ്റ് വീതമാകും പൊളിക്കുക. പൊളക്കലിന് നേതൃത്വം വഹിക്കാൻ ആറംഗ സാങ്കേതിക സമിതിയെ നിയോഗിക്കും. നിർദിഷ്ട കമ്പനികളുമായി സമിതി വീണ്ടും ചർച്ച നടത്തും.

ആശങ്ക വേണ്ട

ആശങ്ക വേണ്ട

ജയിൻ ഹൗസിങ്, ആൽഫ് സെറീനിലെ രണ്ട് ടവറുകൾ, ഗോൾഡൻ കായലോരം, എച്ച് 2 ഒ ങോളിപെയ്ത്ത് ഫ്ലാറ്റുകൾ എന്നിവയാണ് പൊളിക്കേണ്ടത്. രാജ്യത്ത് ആദ്യമായാണ് ഇത്രയും ഉയരമുള്ള കെട്ടിടം പൊളിക്കുന്നതെന്ന് നഗരസഭ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സബ് കലക്ടർ സ്നേഹിൽ കുമാർ സിങ് അറിയിച്ചു. ഫ്ലാറ്റ് പൊളിക്കുന്നതുമയി ബന്ധപ്പെട്ട് പരിസരവാസികൾക്ക് ആസങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരു ദിവസം ഒരു ഫ്ലാറ്റ്

ഒരു ദിവസം ഒരു ഫ്ലാറ്റ്

19 നിലയുള്ള കെട്ടിടമാണ് എച്ച് 2 ഒ ങോളിഫെയ്ത്ത്. ഇത്ര ഉയരമുള്ള കെട്ടിടം പൊളിക്കുന്നത് രാജ്യത്താദ്യമാണെന്നും സബ് കലക്ടർ പറയുന്നു. ഫ്ലാറ്റുകൾ പൊളിക്കുന്നതിനുള്ള കമ്പനികളുമായി ദിവസങ്ങൾക്കുള്ളിൽ കരാർ ഒപ്പുവെക്കും. 250 മീറ്റർ ചുറ്റളവിലുള്ളവർ സ്ഫോടന ദിവസം ആറ് മണിക്കൂർ മാത്രം മാറി നിന്നാൽ മതി. 50 മീറ്റർ ചുറ്റളവിൽ പുകയും പൊടിപടലങ്ങളും പരക്കും. അതിലപ്പുറം ബുദ്ധിമുട്ടുണ്ടാകില്ല. ഒരു സമയം ഒരു കെട്ടിടമേ പൊളിക്കൂ.

ആയിരകണക്കിന് ചെറു സ്ഫോടനങ്ങൾ

ആയിരകണക്കിന് ചെറു സ്ഫോടനങ്ങൾ


ആയിരക്കണക്കിന് ചെറു സ്ഫോടനങ്ങളിലൂടെയാണ് ഫ്ലാറ്റുകൾ പൊളിക്കുക. അനുമതിയുള്ള സ്ഫോടക വസ്തുക്കൾ മാത്രമേ ഉപയോഗിക്കൂ. ഡൈനമിറ്റുകളും ഉഗ്രശേഷിയുളള സ്ഫോടക വസ്തുക്കളും കെട്ടിടം പൊളിക്കാൻ ഉപയോഗിക്കില്ല. ആദ്യെ കെട്ടിട ഭിത്തികൾ യന്ത്രങ്ങൾ ഉപയോഗിച്ച് പൊളിക്കും. സ്ഫോടക സാമഗ്രികൾ നാലാം നിലയിലെ പില്ലറുകലിൽ ഘടിപ്പിക്കും. തുടർന്ന് കമ്പ്യൂട്ടർ, ഇലക്ട്രോണിക് വസ്തുക്കൾ ഉപയോഗിച്ച് സ്ഫോടക വസ്തുക്കളെ ബന്ധിപ്പിക്കും. പിന്നീട് വിദൂരനിയന്ത്രിത സംവിധാനത്തിലൂടെ സ്ഫോടനം നടത്തും.

നല്ല കാലാവസ്ഥ അനിവാര്യം

നല്ല കാലാവസ്ഥ അനിവാര്യം

പൊളിക്കുമ്പോൾ കാറ്റും മഴയുമില്ലാതെ കാലാവസ്ഥ അനുയോജ്യമാകണം എന്നത് പ്രധാനമാണ്. കെട്ടിടം പൊളിക്കുന്ന മോൽനോട്ട സമിതിയിൽ കൊച്ചി മെട്രോ, പിഡബ്ല്യുഡി എൽഎസ്ജിഡി പ്രതിനിധികളും സ്വകാര്യ സ്ട്രക്ചറൽ എൻഞ്ചിനീയർമാരുമുണ്ടാകും. നിലവിൽ ഫ്ലാറ്റുകളിൽ നിന്ന് എല്ലാവരും ഒഴിഞ്ഞു പോയി. ഇപ്പോ ആരും തന്നെയില്ല. ഏതാനും പേർ കൂടി സാധന സാമഗ്രികൾ മാറ്റാനുണ്ട്. ഫ്ലാറ്റ് പൊളിച്ച്തിന് ശേഷമുണ്ടാകുന്ന അവശിഷ്ടങ്ങൾ‌ മറ്റ് നിർമ്മാണങ്ങൾക്കും റോഡ് നികത്താനും ഉപയോഗിക്കുമെന്ന് സ്നേഹിൽ കുമാർ പറഞ്ഞു.

English summary
Maradu flats will be demolished by controlled implosion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X