തൃശൂരിലെ വാടക വീട്ടില്‍ കഞ്ചാവ് കൃഷി, റെയ്ഡിനെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഞെട്ടിത്തരിച്ചു...

  • By: Afeef Musthafa
Subscribe to Oneindia Malayalam

തൃശൂര്‍: തൃപ്രയാര്‍ ഗണേശമംഗലത്ത് വീട്ടുവളപ്പില്‍ നിന്നും കഞ്ചാവ് ചെടികള്‍ പിടികൂടി. ഗണേഷമംഗലത്തെ വാടക വീടുകളോട് ചേര്‍ന്നാണ് കഞ്ചാവ് ചെടികള്‍ വളര്‍ത്തിയിരുന്നത്. തൃശൂര്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എസ് സലീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് ചെടികള്‍ കണ്ടെടുത്തത്.

Read Also: ഫ്‌ളാറ്റില്‍ യുവാവിന്റെ കഞ്ചാവ് കൃഷി!സഹായം ലഭിച്ചത് അമേരിക്കയില്‍ നിന്ന്, ഞെട്ടിപ്പിക്കുന്ന വീഡിയോ..

ഗണേശമംഗലത്തെ വാടക വീടുകള്‍ വാടാനാപ്പള്ളി സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ്. പതിനാല് വീടുകളുള്ള ഇവിടെ ആരാണ് കഞ്ചാവ് ചെടികള്‍ വളര്‍ത്തിയതെന്നത് വ്യക്തമായിട്ടില്ല. മൂന്ന് മാസം പ്രായമുള്ള കഞ്ചാവ് ചെടികളാണ് പിടികൂടിയത്.

ganja

തൃശൂര്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇവിടെ പരിശോധന നടത്തിയത്. കഞ്ചാവ് വളര്‍ത്തിയത് ആരാണെന്ന് കണ്ടെത്തുന്നതിനായി കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് എക്‌സൈസ് അറിയിച്ചു.

English summary
Excise seized marijuana from triprayar
Please Wait while comments are loading...