വിവാഹം കഴിച്ചാല്‍ പിന്നെ ലൈംഗിക പീഡനം പ്രശ്‌നമല്ലേ? മരീറ്റല്‍ റേപ്പ് ഒരു ക്രിമിനല്‍ കുറ്റകൃത്യമല്ല

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

ദില്ലി: വിവാഹത്തിന് ശേഷം നടക്കുന്ന 'ബലാത്സംഗം' ക്രിമിനല്‍ കുറ്റമല്ലെന്ന് ഒടുവില്‍ സുപ്രീം കോടതി. ഞെട്ടിപ്പിക്കുന്ന വിധിയില്‍ മറ്റ് ചില ആശയക്കുഴപ്പങ്ങളും നിലനില്‍ക്കുന്നുണ്ട്. വിവാഹ പ്രായവും ലൈംഗിക ബന്ധവും എല്ലാം വീണ്ടും വിവാദവിഷയമാവുകയാണ്.

വിവാഹത്തിന് ശേഷമുള്ള ബലാത്സംഗങ്ങളുടെ കാര്യത്തില്‍ ഇന്ത്യ പലപ്പോഴും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുള്ള രാജ്യമാണ്. എന്നാല്‍ ഇപ്പോള്‍ കോടതി പോലും അത് ക്രിമിനല്‍ കുറ്റം അല്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

ഇന്ത്യന്‍ പീനല്‍ കോഡിന്റെ 375-ാം വകുപ്പ് പ്രകാരം ആണ് സുപ്രീം കോടതിയുടെ ഉത്തരവ്. എന്നാല്‍ അതില്‍ തന്നെ വിവാഹ പ്രായം സംബന്ധിച്ച ആശയക്കുഴവും നിലനില്‍ക്കുന്നുണ്ട്.

വൈവാഹിക ബലാത്സംഗം

വൈവാഹിക ബലാത്സംഗം

വിവാഹത്തിന് ശേഷം ഭാര്യയെ നിര്‍ബന്ധിത ലൈംഗിക ബന്ധത്തിന് വിധേയയാക്കിയാല്‍ അത് ക്രിമിനല്‍ കുറ്റം അല്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ അത് ബലാത്സംഗം അല്ലെന്ന് എങ്ങനെ പറയാനാകും എന്ന ചോദ്യം ബാക്കി നില്‍ക്കുകയാണ്.

ഐപിസി 375

ഐപിസി 375

ഇന്ത്യന്‍ പീനല്‍ കോഡിന്റെ 375-ാം വകുപ്പിലാണ് ബലാത്സംഗത്തെക്കുറിച്ച് പറയുന്നത്. 15 വയസ്സിന് താഴെയല്ലാത്ത ഭാര്യയുമായി പുരുഷന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അത് ബലാത്സംഗം അല്ലെന്ന് ഈ വകുപ്പില്‍ പറയുന്നുണ്ട്.

ഇന്ത്യയില്‍ വിവാഹ പ്രായം

ഇന്ത്യയില്‍ വിവാഹ പ്രായം

ഇന്ത്യയില്‍ സ്ത്രീകളുടെ വിവാഹ പ്രായം 18 വയസ്സും പുരുഷന്‍മാരുടേത് 21 വയസ്സും ആണ്. എന്നാല്‍ ഇക്കാര്യം പക്ഷേ വീണ്ടും ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ്.

15 നും 18 നും ഇടയില്‍

15 നും 18 നും ഇടയില്‍

15 വയസ്സിനും 18 വയസ്സിനും ഇടയില്‍ പ്രായമുള്ള സ്ത്രീയുമായി, ഭര്‍ത്താവ് എന്ന നിലയില്‍ പുരുഷന് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ അനുമതി നല്‍കുന്ന നിയമം ആണ് നിലവിലുള്ളത്. ഇതിനെ ചോദ്യം ചെയ്തായിരുന്നു ഇന്‍ഡിപ്പെന്‍ഡന്റ് തോട്ട് എന്ന സംഘടന സുപ്രീം കോടതിയെ സമീപിച്ചത്.

പാര്‍ലമെന്റിലെ ചര്‍ച്ച

പാര്‍ലമെന്റിലെ ചര്‍ച്ച

ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഈ വിഷയം മുമ്പ് ചര്‍ച്ചയായിട്ടുള്ളതാണ്. എന്നാല്‍ വൈവാഹിക ബലാത്സംഗത്തെ കുറ്റകരമായി കാണാന്‍ സാധിക്കില്ല എന്നാണ് എന്നായാരിന്നു അന്ന് പാര്‍ലമെന്റിന്റെ വിലയിരുത്തല്‍.

വര്‍മ കമ്മീഷന്‍

വര്‍മ കമ്മീഷന്‍

നിര്‍ഭയ സംഭവത്തിന് ശേഷം സര്‍ക്കാര്‍ നിയോഗിച്ച വര്‍മ കമ്മീഷന്‍ വൈവാഹിക ബലാത്സംഗത്തെ ക്രിമിനല്‍ കുറ്റമായി കണക്കാക്കണം എന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അതും പാര്‍ലമെന്റ് തള്ളിക്കളഞ്ഞിരുന്നു.

വാദം ഇങ്ങനെ

വാദം ഇങ്ങനെ

ഇന്ത്യയില്‍ പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18 ആയിരിക്കെ, എങ്ങനെയാണ് ഈ നിയമത്തിന് സാധുതയുണ്ടാവുക എന്ന ചോദ്യമാണ് വാദിഭാഗം ഉന്നയിച്ചത്. ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിന് വിരുദ്ധമാണ് ഇത് എന്നും വാദം ഉയര്‍ന്നു.

കോടതി ആരുടെ ഭാഗത്ത്

കോടതി ആരുടെ ഭാഗത്ത്

18 വയസ്സിന് താഴെ പ്രായമുള്ള പെണ്‍കുട്ടികള്‍ ഉഭയകക്ഷി സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം പുരുഷനെ ക്രിമിനല്‍ കേസില്‍ കുടുക്കുന്ന രീതി ശരിയല്ലെന്ന നിരീക്ഷണവും കോടതി മുന്നോട്ട് വച്ചിട്ടുണ്ട്. പലപ്പോഴും ഇത്തരം സംഭവങ്ങളും ഉണ്ടാകാറുണ്ട് എന്നത് വാസ്തവമാണ്.

English summary
The raging issue whether to make forced marital intercourse and sexual acts part of offence of rape in penal law has been extensively debated and now it cannot be considered as a criminal act, the Supreme Court said on Wednesday.
Please Wait while comments are loading...