കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ മദ്യനിരോധനത്തിനെതിരെ മാര്‍ക്കണ്ഡേയ കഡ്ജു

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: മദ്യം നിരോധിക്കാനുള്ള കേരള സര്‍ക്കാരിന്റെ നീക്കത്തിനെതിരെ മുന്‍ സുപ്രീം കോടതി ജഡ്ജിയും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അധ്യക്ഷനും ആയ മാര്‍ക്കണ്ഡേയ കഡ്ജു. ഫേസ്ബുക്കിലൂടെയാണ് കഡ്ജുവിന്റെ പ്രതികരണം.

രാഷ്ട്രീയ സാമൂഹിക സംഭവ വികാസങ്ങളില്‍ പ്രതികരിക്കാറുള്ള കക്ഷിയാണ് മാര്‍ക്കണ്ഡേയ കഡ്ജു. അദ്ദേഹത്തെ പോലുള്ള ഒരാള്‍ മദ്യ നിരോധനത്തിന് എതിരായി വന്നിരിക്കുന്നു എന്നതാണ് ശ്രദ്ധേയം.

Markandey Katju

മദ്യം പൂര്‍ണമായി നിരോധിക്കുന്നത് തെറ്റായ തീരുമാനമാണെന്നാണ് ജസ്റ്റിസ് കഡ്ജു വിലയിരുത്തുന്നത്. അങ്ങനെ ചെയ്താല്‍ അത് കുറ്റകൃത്യങ്ങളിലേക്കും വ്യാജമദ്യ ദുരന്തങ്ങളിലേക്കും ആയിരിക്കും നയിക്കപ്പെടുക എന്നും കഡ്ജു വിലയിരുത്തുന്നു.

ചരിത്രത്തിന്റെ പിന്‍ബലത്തോടെയാണ് മാര്‍ക്കണ്ഡേയ കഡ്ജു മദ്യ നിരോധനത്തെ എതിര്‍ക്കുന്നത്.1920 അമേരിക്കയില്‍ മദ്യം നിരോധിച്ച സംഭവം ആണ് അദ്ദേഹം ഉയര്‍ത്തിക്കാണിക്കുന്നത്. ഇതോടെ വ്യാജമദ്യ മാഫിയ വളര്‍ന്ന് സൃഷ്ടിച്ച ക്രമസമാധാന പ്രശ്‌നങ്ങളെ കുറിച്ചും അദ്ദേഹം പറഞ്ഞു. എന്തായാലും ആ നിയമം അമേരിക്ക പിന്നീട് പിന്‍വലിച്ചു.

അമേരിക്കയുടെ ഈ ചരിത്രത്തില്‍ നിന്ന് കേരളവും പാഠം പഠിക്കണം എന്നാണ് മാക്കണ്ഡേയ കഡ്ജു ആവശ്യപ്പെടുന്നത്. മദ്യാസക്തി കുറക്കാന്‍ മദ്യ നിരോധനമല്ല വഴി. നല്ല ബോധവത്കരണം ആണ്. നിരോധനം മദ്യാസക്തി കൂട്ടാനെ ഉപകരിക്കൂ എന്നും അദ്ദേപം പറയുന്നു.

English summary
Markandey Katju against the decision of complete liquor ban in Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X