കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയരാജനെ ജയിലിലടച്ചത് തെറ്റെന്ന് മാര്‍ഖണ്ഡേയ കട്ജു

  • By Gokul
Google Oneindia Malayalam News

ദില്ലി: കോടതി അലക്ഷ്യത്തിന്റെ പേരില്‍ സിപിഎം സംസ്ഥാന സമിതി അംഗം എം വി ജയരാജനെ ജയിലില്‍ അടച്ചത് തെറ്റാണെന്ന് പ്രസ് കൗണ്‍സില്‍ ചെയര്‍മാനും സുപ്രീംകോടതി മുന്‍ ജഡ്ജിയുമായ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് ജയരാജന്റെ ശിക്ഷയെന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം വിലയിരുത്തി.

ജഡ്ജിമാര്‍ വിമര്‍ശനത്തിന് അതീതരാണെന്ന നലപാട് തെറ്റാണ്. പ്രസിഡന്റും, പ്രധാനമന്ത്രിയും, മന്ത്രിമാരും, ജഡ്ജിമാരും, ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും എല്ലാം യഥാര്‍ത്ഥത്തില്‍ ജനങ്ങളുടെ സേവകരാണ്. അവരെ വിമര്‍ശിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. അതിനെതിരെ ശിക്ഷ നടപ്പാക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.

markandey-katju

ഈ നിയമത്തെ പ്രശസ്തനായ അഭിഭാഷകന്‍ നരിമാന്‍ വിശേഷിപ്പിക്കുന്നത് നായ്ക്കളുടെ നിയമം എന്നാണ്. യജമാനസ്‌നേഹം പ്രകടിപ്പിക്കാത്ത നായ്ക്കളെ ശിക്ഷിക്കുന്നതിന് തുല്യമാണിതെന്നാണ് അദ്ദേഹം വിലയിരുത്തിയിട്ടുള്ളതെന്ന് കട്ജു പറയുന്നു. മുന്‍ മുഖ്യമന്ത്രി ഇ എം എസ്സിനെതിരെയും കോടതി അലക്ഷ്യക്കേസ് ഉണ്ടായിരുന്നു. അദ്ദേഹം പിഴയടച്ച് രക്ഷപ്പെടുകയായിരുന്നെന്നും അദ്ദേഹം ഓര്‍മിച്ചു.

പാതയോരത്തെ പൊതുയോഗങ്ങള്‍ നിരോധിച്ചതിനെതിരെ നടന്ന പ്രതിഷേധത്തിനിടെ ജഡ്ജിമാരെ ശുംഭന്‍മാര്‍ എന്നു വിളിച്ചതിനാണ് ജയരാജിനെ സുപ്രീം കോടതി നാലാഴ്ചത്തെ തടവിന് ശിക്ഷിച്ചിരിക്കുന്നത്. നേരത്തെ ഹൈക്കോടതി അദ്ദേഹത്തെ ആറുമാസത്തെ തടവിനാണ് ശിക്ഷിച്ചതെങ്കിലും സുപ്രീംകോടതി ശിക്ഷ ലഘൂകരിക്കുകയായിരുന്നു.

English summary
Markandey Katju says Judgement on M V Jayarajan incorrect
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X