കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹത്തട്ടിപ്പ് പെണ്ണുങ്ങള്‍ക്കും പറ്റും

  • By Soorya Chandran
Google Oneindia Malayalam News

കോട്ടയം: വിവാഹത്തട്ടിപ്പ് വീരന്‍ എന്ന് വാര്‍ത്തയെഴുതി ശീലിച്ചവര്‍ ഒന്ന് മാറ്റിപ്പിടിക്കുന്നത് നല്ലതാണ്. വിവാഹത്തിന്റെ പേര് പറഞ്ഞ് പറ്റിക്കാന്‍ സ്ത്രീകളിലുംഉണ്ട് വീരത്തികള്‍. കോട്ടയത്ത് കഴിഞ്ഞ ദിവസം നടന്ന സംഭവം ഇതിന് ഉത്തമ ഉദാഹരണമാണ്.

ഹൈക്കോടതിയിലെ അഭിഭാഷകയാണെന്ന് പറഞ്ഞ് ഒരു പാവം ഓട്ടോ ഡ്രൈവറെയാണ് യുവതി പറ്റിച്ചത്. സ്വര്‍ണവും പണവുമായി ഇവര്‍ മുങ്ങുകയും ചെയ്തു.

Marriage

കോട്ടയം കുഴിമറ്റത്തെ ശശീന്ദ്രന്‍ നായര്‍ എന്ന 48 കാരനാണ് പറ്റിക്കപ്പെട്ടത്. വൈകി വന്ന വിവാഹഭാഗ്യം ശശീന്ദ്രന്‍ നായര്‍ക്ക് നഷ്ടപ്പെടുത്തിയത് അമ്പതിനായിരം രൂപയും പതിനായിരങ്ങളുടെ സ്വര്‍ണവും.

കളമശ്ശേരി സ്വദേശിയും ഹൈക്കോടതി അഭിഭാഷകയും എന്ന് പറഞ്ഞാണ് ശാലിനി എന്ന യുവതി ശശീന്ദ്രന്‍ നായരെ പരിചയപ്പെടുന്നത്. പിന്നീട് വിവാഹം കഴിക്കാമെന്നായി. ബന്ധുക്കളാരുമില്ലെന്നും ഒരു സഹോദരന്‍ മാത്രമാണുളളതെന്നുമാണ് ശാലിനി പറഞ്ഞിരുന്നത്.

വിവാഹത്തിന് അതുകൊണ്ട് തന്നെ ശാലിനിയുടെ ബന്ധുക്കളായും ഉണ്ടായില്ല. വൈകി നടക്കുന്ന വിവാഹമായിരുന്നതിനാല്‍ ശശീന്ദ്രന്‍ നായരും ഒരുപാട് പേരെ ക്ഷണിച്ചിരുന്നില്ല.

വിവാഹത്തിനായി രണ്ട് ലക്ഷം രൂപ വായ്പയെടുത്തിരുന്നു ഇയാള്‍. പണം കൊണ്ട് താലിയും മാലയും വിവാഹ വസ്ത്രങ്ങളും ഒക്കെ വാങ്ങി. ശേഷിച്ച പണം വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചു.

ആലപ്പുഴയില്‍ ഒരു കേസിന്റെ കാര്യത്തിന് പോകണമെന്ന് ശാലിനി നേരത്തേ തന്നെ പറഞ്ഞിരുന്നത്രെ. വിവാഹം കഴിഞ്ഞ രണ്ട് പേരും കൂടി ആലപ്പുഴയിലേക്ക് പോയി. അവിടെ ബീച്ചില്‍ കുറേ നേരം ചെലവഴിച്ചതിന് ശേഷമാണ് ഇപ്പോള്‍ തിരിച്ച് വരാമെന്ന് പറഞ്ഞ് ശാലിനി മുങ്ങി.

മണിക്കൂറുകള്‍ പലതും കഴിഞ്ഞിട്ടും നവവധു തിരിച്ച് വരുന്നത് കാണാതായപ്പോഴാണ് ശശീന്ദ്രന്‍നായര്‍ അന്വേഷണവുമായി ഇറങ്ങിയത്. അപ്പോഴാണ് വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും നഷ്ടപ്പെട്ടകാര്യം അറിയുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

English summary
Marriage forgery: police searching for woman.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X