ശാലിനിക്ക് ഏറ്റവും ഇഷ്ടം ഓട്ടോഡ്രൈവര്‍മാരെ
കോട്ടയം: ഇരപത്തിയഞ്ചില്‍ അധികം പുരുഷന്മാരെ വിവാഹം കഴിച്ച് വഞ്ചിച്ച് സ്വര്‍ണവും പണവുമായി മുങ്ങിയ ശാലിനിയെ തെളിവെടുപ്പിനായി ഭര്‍ത്താക്കന്മാരുടെ വീട്ടിലെത്തിച്ചു. ചൊവ്വാഴ്ച രാത്രി ആദ്യ ഭര്‍ത്താവ് രതീഷിന്റെ സഹായത്തോടെയാണ് പളനിയില്‍ വച്ച് ശാലിനിയെ അറസ്റ്റ് ചെയ്തത്.
വിവാഹത്തട്ടിപ്പില്‍ കുപ്രസിദ്ധയായ ശാലിനിക്ക് ഏറെ ഇഷ്ടം ഓട്ടോഡ്രൈവര്‍മ്മാരെയാണ്. ഇവര്‍ പറ്റിച്ചിട്ടുള്ളവരില്‍ അധിതകവും ഓട്ടോഡ്രൈവറാണ്. കൂടാതെ ആദ്യ ഭര്‍ത്താവിനെ ഉപേക്ഷിച്ച് ആദ്യം ഒളിച്ചോടിയതും ഒടുവില്‍ പറ്റിച്ച കോട്ടയം സ്വദേശി ശശിധരന്‍ നായരും ഓട്ടോ ഡ്രൈവര്‍മ്മാരാണ്. പ്രവാസി മലയാളിയായിരുന്നയാളുമായി പത്ത് വര്‍ഷം മുമ്പാണ് ശാലിനിയുടെ ആദ്യ വിവാഹം നടന്നത്. ഈ ബന്ധത്തില്‍ ഒരു കുട്ടിയുമുണ്ട്.

ഭര്‍ത്താവ് അയക്കുന്ന പണം ധൂര്‍ത്തടിച്ച് തീര്‍ത്തതിനെ തുടര്‍ന്ന് ഇവര്‍തമ്മില്‍ എന്നും വഴക്കായിരുന്നു. അങ്ങനെയൊരു ദിവസം ഒരു ഓട്ടോഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടി. അയാള്‍ക്കൊപ്പം താമസിക്കുമ്പോള്‍ ശാലിനി തട്ടിപ്പിന്റെ പുതിയ മേഖലകള്‍ കണ്ടെത്തുകയായിരുന്നു. ഈ വിവരവും പുറത്തായതോടെ അയാളെ ഉപേക്ഷിച്ചു. തുടര്‍ന്നിങ്ങോട്ട് തട്ടിപ്പുകളുടെ ജൈത്രയാത്രയായിരുന്നു. അന്‍പതിലധികം കേസുകളാണ് നിലവില്‍ ശാലിനിക്കെതിരെയുള്ളത്.
കുഴിമറ്റം സ്വദേശി ശശിധര്‍ നായര്‍ എന്ന ഓട്ടോഡ്രൈവറ വിവാഹം ചെയ്ത് പറ്റിച്ച് മുങ്ങിയതോടെയാണ് ശാലിനിയുടെ തട്ടിപ്പുകഥകള്‍ പുറത്താകുന്നത്. കഴിഞ്ഞ വ്യാഴാഴ്ച ശശിധരന്‍ നായരെ വിവാഹം കഴിച്ച് വരന്റെ വീട്ടിലെത്തിയ ശാലിനി വിവാഹ സത്കാരത്തിന് ശേഷം മുങ്ങുകയായിരുന്നു. വക്കീലാണെന്ന്് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. അഞ്ച് പവന്റെ മാലയും അമ്പതിനായിരം രൂപയുമായി മുങ്ങിയ ശാലിനിയെ ആദ്യഭര്‍ത്താക്കന്മാരിലൊരാളായ രതീഷിന്റെ സഹായത്തോടെയാണ് പൊലീസ് പൊക്കിയത്.












Click it and Unblock the Notifications