• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മസാല ബോണ്ട് കുറഞ്ഞ പലിശയ്ക്ക് തന്നെ; വിമർശനങ്ങൾക്ക് മറുപടിയുമായി തോമസ് ഐസക്

തിരുവനന്തപുരം; കൂടിയ പലിശനിരക്കിലാണ് കിഫ്ബി വിദേശധനകാര്യ വിപണിയിൽ നിന്ന് മസാലബോണ്ട് വഴി പണം സമാഹരിച്ചത് എന്ന ആക്ഷേപം വസ്തുതാവിരുദ്ധമാണെന്ന് ധനമന്ത്രി തോമസ് ഐസക്.

വിമർശകർ പറയുന്നതുപോലെ കിഫ്ബിയും ആഭ്യന്തര വിപണിയിലെ സാധ്യതകൾ അന്വേഷിച്ചിരുന്നു. കിഫ്ബി ടെൻഡർ ചെയ്തപ്പോൾ കിട്ടിയത് 10.15 ശതമാനം എന്ന നിരക്കാണ്. ആന്ധ്രപ്രദേശ് കാപ്പിറ്റൽ റീജിയൺ ഡെവലപ്‌മെന്റ് അഥോറിറ്റി ശ്രമിച്ചപ്പോൾ കിട്ടിയത് 10.72 ശതമാനമാണ്. അതേസമയം കിഫ്ബി മസാലബോണ്ട് വഴി പണം സമാഹരിച്ചത് 9.723 ശതമാനത്തിന് മാത്രമാണെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

വസ്തുതാവിരുദ്ധമാണ്

വസ്തുതാവിരുദ്ധമാണ്

കൂടിയ പലിശനിരക്കിലാണ് കിഫ്ബി വിദേശധനകാര്യ വിപണിയിൽ നിന്ന് മസാലബോണ്ട് വഴി പണം സമാഹരിച്ചത് എന്ന ആക്ഷേപം വസ്തുതാവിരുദ്ധമാണ്. ഏതു നിരക്കിലെ പലിശ സ്വീകരിച്ചാലും അതിനേക്കാൾ കുറഞ്ഞ നിരക്കിൽ വായ്പ ലഭ്യമാകുമായിരുന്നു എന്നേ പ്രതിപക്ഷം പറയൂ. അല്ലെങ്കിൽ ഇതിനേക്കാൾ കുറഞ്ഞ പലിശയ്ക്ക് എവിടെ ആരു പണം വാങ്ങിയെന്ന് കൃത്യമായി തെളിവുസഹിതം പറയണം. അതു പറയാൻ ഇവർ തയ്യാറുമല്ല.

ആഭ്യന്തര വിപണിയിലെ സാധ്യതകൾ

ആഭ്യന്തര വിപണിയിലെ സാധ്യതകൾ

വിമർശകർ പറയുന്നതുപോലെ കിഫ്ബിയും ആഭ്യന്തര വിപണിയിലെ സാധ്യതകൾ അന്വേഷിച്ചിരുന്നു. കിഫ്ബി ടെൻഡർ ചെയ്തപ്പോൾ കിട്ടിയത് 10.15 ശതമാനം എന്ന നിരക്കാണ്. ആന്ധ്രപ്രദേശ് കാപ്പിറ്റൽ റീജിയൺ ഡെവലപ്‌മെന്റ് അഥോറിറ്റി ശ്രമിച്ചപ്പോൾ കിട്ടിയത് 10.72 ശതമാനമാണ്. അതേസമയം കിഫ്ബി മസാലബോണ്ട് വഴി പണം സമാഹരിച്ചത് 9.723 ശതമാനത്തിന് മാത്രമാണ്.

മസാലബോണ്ട്

മസാലബോണ്ട്

അപ്പോഴുയരുന്ന മറ്റൊരു ചോദ്യം അതേകാലത്ത് മറ്റ് പലസ്ഥാപനങ്ങളും ഇതിലും കുറഞ്ഞ പലിശയ്ക്ക് ബോണ്ടിറക്കിയിട്ടുണ്ടല്ലോ എന്നതാണ്. അതും വസ്തുതകൾ അറിയാതെയുള്ള വിമർശമാണ്. കുറഞ്ഞ പലിശ എന്നു പറയുന്നത് യുഎസ് ഡോളറിൽ ഇറക്കുന്ന ബോണ്ടിനാണ്.വിദേശധനകാര്യവിപണികളിൽ ഇന്ത്യൻ കറൻസി അടിസ്ഥാനമാക്കി ധനസമാഹരണത്തിന് വേണ്ടി ഇന്ത്യയിലെ സ്ഥാപനങ്ങൾക്ക് ഇറക്കാൻ കഴിയുന്ന ബോണ്ടാണ് മസാലബോണ്ട്. റിസർവ് ബാങ്ക് നിയന്ത്രണത്തിലുള്ള ബോണ്ടാണിത്. കിഫ്ബി ഇറക്കിയത് ഈ മസാല ബോണ്ടാണ്.

താരതമ്യം ചെയ്യാൻ

താരതമ്യം ചെയ്യാൻ

യുഎസ് ഡോളറിലെ ബോണ്ട് ഇന്ത്യൻ കറൻസി അടിസ്ഥാനമാക്കിയുളള മസാലബോണ്ടിലേക്ക് പരിവർത്തനപ്പെടുത്തിയിട്ട് വേണം നിരക്ക് താരതമ്യം ചെയ്യാൻ. അല്ലെങ്കിൽ ആപ്പിളിനെയും ഓറഞ്ചിനെയും തമ്മിൽ താരതമ്യം ചെയ്യുന്നതു പോലെയാകും.

നമുക്ക് ആപ്പിളിനെ ആപ്പിളിനോടാണ് താരതമ്യം ചെയ്യേണ്ടത്.

കിഫ്ബിയുടെ ആ സമയത്തെ റേറ്റിങ് ആയ ബിബി യ്ക്ക് സമാനമായ ബിബി ബാൻഡിൽ റേറ്റിങ് വരുന്ന സ്ഥാപനങ്ങളായ ജെഎസ്ഡബ്ല്യൂ സ്റ്റീൽ, ജിഎംആർ ഹൈദരാബാദ് ഇന്റർനാഷനൽ എയർപോർട്ട്, ജുബിലന്റ് ഫാർമ, റിന്യൂ പവർ എന്നിവ യുഎസ് ഡോളറിൽ ഇറക്കിയ ബോണ്ടുകളുടെ നിരക്കുകൾ യഥാക്രമം 5.95, 5.375, 6.00 , 6.67 എന്നിങ്ങനെയാണ്.

cmsvideo
  ബിനീഷില്‍ തട്ടി കോടിയേരിയുടെ കസേര തെറിച്ചതോ? | Oneindia Malayalam
  90 ശതമാനവും വിനിയോഗിച്ചു

  90 ശതമാനവും വിനിയോഗിച്ചു

  കിഫ്ബിയുടെ മസാല ബോണ്ട് നിരക്കായ 9.723 ശതമാനം എന്നത് ഡോളറിലേക്ക് പരിവർത്തന പെടുത്തുമ്പോഴാകട്ടെ കിട്ടുന്നത് 4.68 ശതമാനം മാത്രം. ഏതുതരത്തിൽ നോക്കിയാലും അന്നുകിട്ടാവുന്ന ഏറ്റവും കുറഞ്ഞ നിരക്കിലാണ് കിഫ്ബിക്ക് വിദേശധനകാര്യവിപണിയിൽ നിന്ന് പണം കിട്ടിയത് എന്നു ചുരുക്കം.

  ഇങ്ങനെ മസാലബോണ്ട് വഴി സമാഹരിച്ച 2150 കോടിയിയുടെ 90 ശതമാനവും വിനിയോഗിച്ചുകഴിഞ്ഞു. ഈ വിനിയോഗവിവരകണക്കുകൾ റിസർവ് ബാങ്കിനെ എല്ലാ മാസവും(FORM ECB 2 FILING) അറിയിക്കുന്നുമുണ്ട്.ഏതു പ്രോജക്ടിനാണ് മസാല ബോണ്ടിലെ തുക ഉപയോഗിച്ചിരിക്കുന്നത്.

  അത് എത്രയാണ്,അതിന്റെ ബിൽ വിവരങ്ങൾ, എത്ര ബാക്കിയുണ്ട്, അത് എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത് എന്നിവയെല്ലാമടങ്ങിയ സമഗ്രമായ രേഖയാണ് ഫോം ഇസിബി ടു.

  തോമസ് ഐസക് പറഞ്ഞ കാര്യങ്ങൾ പച്ചക്കള്ളമെന്ന് തെളിഞ്ഞു: രാജിവെയ്ക്കണമെന്ന് കെ സുരേന്ദ്രൻ

  തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് ചിന്നത്തലയാവും, സീറ്റ് കുറയ്ക്കാന്‍ ഡിഎംകെ, ബീഹാര്‍ ഇഫ്ക്ട്!!

  English summary
  masala bond itself is of low interest; Thomas Isaac in response to criticism
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X