കൊവിഡ് മൂന്നാം തരംഗം ഉണ്ടാകുമെന്ന ഭയാശങ്ക, പരീക്ഷകൾ മാറ്റി വെയ്ക്കണമെന്ന് മാത്യു കുഴൽനാടൻ
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ പതിനായിരത്തിൽ തന്നെ തുടരുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് പത്തിൽ താഴെ എത്തിയിട്ടുമില്ല. അത് മാത്രമല്ല മൂന്നാം തരംഗത്തിനുളള സാധ്യതകളും ചൂണ്ടിക്കാണിക്കപ്പെടുന്നു. അതിനിടെ പരീക്ഷ നടത്താനുളള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറണം എന്നാവശ്യപ്പെട്ട് മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ.
മാത്യു കുഴൽനാടന്റെ പ്രതികരണം: ' കോവിഡ് മഹാമാരിയുടെ മൂന്നാം തരംഗം ഉണ്ടാകുമെന്ന് ഭയപ്പെടുന്ന ഈ സമയത്ത് പരീക്ഷ നടത്താനുള്ള തീരുമാനം ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് വഴിവെച്ചേക്കാം എന്നതുകൊണ്ട് പരീക്ഷകൾ മാറ്റിവയ്ക്കാനോ, ഓൺലൈനായി നടത്താനോ സർക്കാർ തയ്യാറാകണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിയേയും മറ്റ് ബന്ധപ്പെട്ടവരെയും കണ്ട് ആവശ്യപ്പെട്ടു.

കോവിഡ് മൂന്നാം തരംഗം ഉണ്ടാകുമെന്ന ഭായാശങ്ക നിലനിൽക്കെ വിദ്യാർത്ഥികളുടെ പരീക്ഷയുമായി മുന്നോട്ടുപോകാനുള്ള സർക്കാർ തീരുമാനം പുനഃപരിശോധിക്കേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ മാത്രമല്ല രക്ഷിതാക്കളും വലിയ ആശങ്കയിലാണ്. പല വിദ്യാർത്ഥികൾക്കും അയൽ ജില്ലകളിലോ ദൂരെയുള്ള ജില്ലകളിലോ പോയി പരീക്ഷ എഴുതേണ്ട സാഹചര്യമുണ്ട്. പല സ്ഥലങ്ങളിലേക്കും പൊതു ഗതാഗതം സൗകര്യം പോലും ലഭ്യമായി തുടങ്ങിയിട്ടില്ല. പല ഇടങ്ങളിലും ഹോസ്റ്റലുകൾ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയിട്ടില്ല.
Recommended Video
ഇതുവരെ ഈ വിദ്യാർത്ഥികൾക്ക് പൂർണ്ണമായി വാക്സിൻ നൽകാൻ നമുക്ക് കഴിഞ്ഞിട്ടില്ല. പത്തനംതിട്ട പോലെയുള്ള ജില്ലയിൽ ഡെൽറ്റാ വയറസ് പോലും സ്ഥിതീകരിച്ചിരിക്കുന്ന സാഹചര്യമാണ് നില നിൽക്കുന്നത്. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാർ പരീക്ഷകൾ മാറ്റിവെക്കുന്ന ഒരു സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. അത് മാതൃകയാക്കി സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പരീക്ഷകൾ മാറ്റി വെക്കാൻ സർക്കാർ തയ്യാറാവണം'.












Click it and Unblock the Notifications