''ഒരിക്കൽ കൂടി വിചാരണയ്ക്കായി വരാൻ തയ്യാർ..''; മാതൃഭൂമി വാർത്തയ്ക്ക് എതിരെ മാത്യു കുഴൽനാടൻ
തിരുവനന്തപുരം: ഭൂപതിവ് ചട്ടം ലംഘിച്ചതിന്റെ രേഖ പുറത്തെന്ന മാതൃഭൂമി വാർത്തയ്ക്ക് എതിരെ മാത്യു കുഴൽനാടൻ എംഎൽഎ. മാത്യു കുഴൽനാടന് ചിന്നക്കനാൽ ഗ്രാമപഞ്ചായത്ത് റിസോർട്ട് ലൈസൻസ് നൽകിയതിന്റെ രേഖകൾ ആണ് മാതൃഭൂമി പുറത്ത് വിട്ടത്. തന്നോട് ചോദിക്കാനുളള ചോദ്യങ്ങൾ മാതൃഭൂമി പരസ്യപ്പെടുത്തണമെന്നും ഒരു തവണ കൂടി വിചാരണയ്ക്ക് തയ്യാറാണ് എന്നും എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു.
മാത്യു കുഴൽനാടന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: ''എനിക്കെതിരെ സിപിഎം ഉയർത്തിയ ആരോപണങ്ങൾക്ക് കഴിഞ്ഞ ദിവസം മറുപടി പറഞ്ഞിരുന്നു. ഈ വിഷയത്തിൽ ആരോഗ്യപരമായ ഏത് സംവാദവും ചർച്ചയും ഇനിയും ആകാം.. 100% സുതാര്യത ഈ വിഷയത്തിൽ വരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.. എന്നാൽ തൃപ്തി വരാത്ത പോലെ പല കോണുകളിൽ നിന്നും ചോദ്യങ്ങൾ ഉയരുന്നുണ്ട്.

അത് അവഗണിക്കാവുന്നതാണ് എന്ന് പലരും പറഞ്ഞെങ്കിലും ഞാൻ ഏറെ ബഹുമാനിക്കുന്ന മാതൃഭൂമി എന്ന പത്ര മാധ്യമ സ്ഥാപനം ഏതാനും ചില പുതിയ ആരോപണങ്ങൾ ഉയർത്തിയിട്ടുണ്ട്. മാതൃഭൂമിക്ക് കേരളത്തിലെ പൊതു സമൂഹത്തിനു മുൻപിൽ ഉള്ള വിശ്വാസ്യതയെയും മതിപ്പിനെയും ഞാൻ ബഹുമാനിക്കുന്നു.
ഈ സാഹചര്യത്തിൽ മാതൃഭൂമിയോടുള്ള എല്ലാ ബഹുമാനവും നിലനിർത്തി മാതൃഭൂമി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയാൻ ഞാൻ ആഗ്രഹിക്കുകയാണ്. എന്നാൽ അതിനായി ചില വ്യവസ്ഥകൾ മുന്നോട്ടുവയ്ക്കട്ടെ.. എന്നോടുള്ള മാതൃഭൂമിയുടെ ചോദ്യങ്ങൾ എന്തൊക്കെയാണ് എന്ന് പരസ്യപ്പെടുത്തുക. അതിനുശേഷം ഈ ചോദ്യങ്ങൾ ചോദിക്കാൻ മാതൃഭൂമി ആരെ വേണമെങ്കിലും നിയോഗിക്കുക.
വിഷയം ഭൂപതിവ് ചട്ടവും നിയമവും ഇടുക്കി ജില്ലയും, ഒക്കെയായി ബന്ധപ്പെട്ടതായത് കൊണ്ട് ഇടുക്കി ജില്ലയിൽ നിന്നുള്ള ഒരു സിപിഎം നേതാവോ, എംഎൽഎയോ ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. കാരണം പറയുന്ന കാര്യങ്ങളിൽ സത്യസന്ധതയും,യാഥാർത്ഥ്യവും, വ്യക്തതയും എന്താണ് എന്ന് ഒരുപക്ഷേ മാധ്യമപ്രവർത്തകരേക്കാൾ പറയാൻ കഴിയുന്നവരാണ് അവരിൽ പലരും..
ഈ കാര്യത്തിൽ ഞാൻ മുന്നോട്ടുവയ്ക്കുന്ന പേര് ഇടുക്കിയിൽ നിന്നുള്ള മുതിർന്ന സിപിഎം നേതാവും മുൻമന്ത്രിയുമായുള്ള എം.എം മണിയുടേതാണ് . ചോദ്യങ്ങൾക്കുള്ള മറുപടിയുമായി മാതൃഭൂമി ചാനലിൽ തന്നെ ഒരു ചർച്ചവെക്കാം അപ്പോൾ പൊതു സമൂഹത്തിനും അത് കേൾക്കാൻ കഴിയുമല്ലോ.. സ്ഥലവും സമയവും മാതൃഭൂമിക്ക് തന്നെ നിശ്ചയിക്കാം.. ഇതാണ് എനിക്ക് ഇതിൽ ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി.
ഒരു കാര്യമേ അവസാനമായി പറയാനുള്ളൂ.. കാര്യങ്ങൾക്ക് വ്യക്തത വന്നാലും വീണ്ടും വീണ്ടും പുകമറ സൃഷ്ടിക്കാൻ വേണ്ടി മാത്രം ഒരു മാധ്യമ സ്ഥാപനത്തെയോ അതിന്റെ ക്രെഡിബിലിറ്റിയെയോ അതിലെ ഉന്നത സ്ഥാനങ്ങളെയോ ദയവുചെയ്ത് ദുരുപയോഗം ചെയ്യരുത് എന്നൊരു അഭ്യർത്ഥന മാത്രം.. ഒരിക്കൽ കൂടി വിചാരണയ്ക്കായി വരാൻ ഞാൻ തയ്യാറാണ്..''
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications