ഇക്കുറിയും ബിജെപി നിലം തൊടില്ല?; കേരളത്തിൽ മോദി ഫാക്ടർ ഇല്ലെന്നും മാതൃഭൂമി സർവ്വേ ഫലം
തിരുവനന്തപുരം; കേരളത്തിൽ മുന്നേറ്റമുണ്ടാക്കാമെന്ന ബിജെപി പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിച്ച് മാതൃഭൂമി സി വോട്ടർ സർവ്വേ ഫലം. തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപി നില മെച്ചപ്പെടുത്തില്ലെന്ന് 56.9 ശതമാനം ആളുകൾ പ്രതികരിച്ചു.കേരളത്തിൽ ഇത്തവണ മൂന്ന് സീറ്റുകൾ വരെ നേടാൻ സാധ്യത ഉണ്ടെന്ന് നേരത്തേ ചില സർവ്വേകളിൽ അഭിപ്രായം ഉയർന്നിരുന്നു. ഇതിനെ തള്ളുന്നതാണ് മാതൃഭൂമി സർവ്വേ ഫലം.
അതേസമയം സർവ്വേയിൽ പങ്കെടുത്ത 31.8 ശതമാനം പേർ നില മെച്ചപ്പെടുത്തുമെന്നും പറയാൻ കഴിയില്ലെന്ന് 11.3 ശതമാനം പേരും അഭിപ്രായപ്പെട്ടു. കേരളത്തിൽ മോദി ഫാക്ടർ ഇല്ലെന്നും സർവ്വേ അഭിപ്രായപ്പെട്ടു.മോഡി ഫാക്ടറിന് അനുകൂലമായി വോട്ടുചെയ്തത് വെറും 2.6 ശതമാനം ആളുകള്‍ മാത്രമാണ്.

കേരളത്തിൽ ഏറ്റവും വെറുക്കപ്പെട്ട രാഷ്ട്രീയ പാർട്ടി ബിജെപിയാണെന്നും സർവ്വേയിൽ അഭിപ്രായം ഉയർന്നിരുന്നു. 34.3 ശതമാനം പേരാണ് ബിജെപിയെ വെറുക്കുന്നുവെന്ന് അഭിപ്രായപ്പെട്ടത്. 11.8 ശതമാനം സിപിഎമ്മിനേയും എട്ട് ശതമാനം പേർ കോൺഗ്രസിനേയും 9.1 ശതമാനം പേർ മുസ്ലീം ലീഗിനേയും വെറുക്കുന്നുവെന്ന അഭിപ്രായം പങ്കുവെച്ചു.
അതിനിടെ പ്രതിപക്ഷത്തിന്റെ പ്രകടനം മോശമെന്ന് 42.6 ശതമാനം പേർ അഭിപ്രായപ്പെട്ടു. മികച്ചതാണെന്ന് 34.4 ശതമാനമാണെന്നും ശരാശരിയാണെന്ന് 20.1 ശതമാനവും അഭിപ്രായപ്പെട്ടു.2.9 ശതമാനം പേര്‍ അഭിപ്രായമില്ലെന്നും സർവ്വേയിൽ രേഖപ്പെടുത്തി.












Click it and Unblock the Notifications