കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഹപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശം: വേണു ബാലകൃഷ്ണൻ രാജി വെച്ചതാണോ? പ്രതികരിച്ച് ശ്രേയാംസ് കുമാർ

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: സഹപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയതിന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മാതൃഭൂമി ന്യൂസിന്റെ മുഖവും ആയിരുന്ന വേണു ബാലകൃഷ്ണനെ ചാനലില്‍ നിന്ന് പുറത്താക്കിയിരിക്കുകയാണ്. സഹപ്രവര്‍ത്തകയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആദ്യം വേണുവിനെ സസ്‌പെന്‍ഡ് ചെയ്യുകയും പിന്നീട് പുറത്താക്കുകയുമായിരുന്നു.

വേണു ബാലകൃഷ്ണന് എതിരെ നടപടിയെടുത്തത് മാതൃഭൂമി ചാനല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മാതൃഭൂമി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും രാജ്യസഭാ എംപിയുമായ എംവി ശ്രേയാംസ് കുമാര്‍ ആണ് ന്യൂസ് മിനുട്ടിനോട് പ്രതികരിച്ചിരിക്കുന്നത്.

സാമന്തയ്ക്ക് ജീവനാംശം കോടികൾ? നാഗചൈതന്യയുമായുളള വിവാഹ മോചനം ഉടനെന്ന് റിപ്പോർട്ടുകൾസാമന്തയ്ക്ക് ജീവനാംശം കോടികൾ? നാഗചൈതന്യയുമായുളള വിവാഹ മോചനം ഉടനെന്ന് റിപ്പോർട്ടുകൾ

1

മലയാള ടെലിവിഷന്‍ മാധ്യമ രംഗത്തെ മുന്‍നിരക്കാരില്‍ ഒരാളായ വേണു ബാലകൃഷ്ണന്‍ മാത്യൂഭൂമി ന്യൂസ് ചാനലിലെ ഡെപ്യൂട്ടി എഡിറ്ററായിരുന്നു. ചാനലിന്റെ തുടക്കം മുതല്‍ വേണു മാത്യൂഭൂമി ന്യൂസിനൊപ്പമുണ്ട്. ചാനലിലെ പ്രൈം ടൈം ചര്‍ച്ചാ പരിപാടിയായ സൂപ്പര്‍ പ്രൈം ടൈമിന്റെ അവതാരകനാണ് വേണു. വേണുവിനൊപ്പം സഹോദരന്‍ കൂടിയായ ഉണ്ണി ബാലകൃഷ്ണനും മാതൃഭൂമിയിലുണ്ടായിരുന്നു. അടുത്തിടെ തലപ്പത്ത് നടന്ന അഴിച്ചുപണിയുടെ ഭാഗമായാണ് ഉണ്ണി ബാലകൃഷ്ണന്‍ മാതൃഭൂമി വിട്ടത്.

പൊളി ഫിറോസിന്റെയും സജിനയുടേയും വീട്ടിൽ മണിക്കുട്ടനെന്താണ് കാര്യം? ചിത്രങ്ങൾ വൈറൽ

2

സഹപ്രവര്‍ത്തകയായ മാധ്യമപ്രവര്‍ത്തകയ്ക്ക് നിരന്തരം അശ്ലീല മെസ്സേജുകള്‍ അയച്ചു എന്നുളള പരാതിയെ തുടര്‍ന്നാണ് വേണു ബാലകൃഷ്ണന് എതിരെ മാതൃഭൂമി മാനേജ്‌മെന്റ് കടുത്ത നടപടി തന്നെ എടുത്തിരിക്കുന്നത്. സഹപ്രവര്‍ത്തകയോട് മോശമായി പെരുമാറിയതിന്റെ പേരിലാണ് വേണുവിനെ ജോലിയില്‍ നിന്നും ഒഴിവാക്കിയത് എന്ന് ചാനല്‍ എംഡി എംവി ശ്രേയാംസ് കുമാര്‍ ന്യൂസ് വെബ്‌സൈറ്റായ ദ ന്യൂസ് മിനുട്ടിനോട് പ്രതികരിച്ചു.

3

അദ്ദേഹത്തെ ജോലിയില്‍ നിന്നും ഒഴിവാക്കിയിരിക്കുകയാണ്. ഇത്തരത്തിലുളള പെരുമാറ്റത്തോട് കമ്പനിക്ക് യാതൊരു തരത്തിലുമുളള വെട്ടുവീഴ്ചയില്ല, ശ്രേയാംസ്‌കുമാര്‍ വ്യക്തമാക്കി. വേണു ബാലകൃഷ്ണന് എതിരെ മാതൃഭൂമി സ്വമേധയാ നടപടി എടുത്തതാണ് എന്നും ആരോപണം ഉന്നയിച്ച സഹപ്രവര്‍ത്തക ഔദ്യോഗികമായി പരാതിപ്പെട്ടിട്ടില്ലെന്നും എംവി ശ്രേയാംസ് കുമാര്‍ വ്യക്തമാക്കി.

4

ഏതാനും നാളുകളായി പരാതിക്കാരിക്ക് വേണു ബാലകൃഷ്ണനില്‍ നിന്നും മോശം മെസ്സേജുകള്‍ ലഭിക്കുന്നുണ്ടായിരുന്നുവെന്നാണ് ചാനലില്‍ നിന്നുളള സോഴ്‌സിനെ ഉദ്ധരിച്ച് ന്യൂസ് മിനുട്ട് റിപ്പോര്‍ട്ട് ചെയ്യുന്നത്. വേണു ബാലകൃഷ്ണന്‍ അയച്ച മെസ്സേജുകള്‍ യുവതി തന്റെ ഭര്‍ത്താവിന് കാണിച്ച് കൊടുത്തിരുന്നു. മേസ്സെജുകള്‍ തുടര്‍ന്നതോടെയാണ് ഇവര്‍ മാതൃഭൂമി ന്യൂസ് മാനേജ്‌മെന്റിനെ വിവരം അറിയിച്ചത്.

Recommended Video

cmsvideo
മാധ്യമപ്രവർത്തകയുടെ ചങ്കൂറ്റത്തിന് മുന്നിൽ നാണംകെട്ട് പടിയിറങ്ങേണ്ടി വന്ന വേണു
5

ഇതോടെയാണ് ആദ്യം അന്വേഷണ വിധേയമായി വേണു ബാലകൃഷ്ണനെ സസ്‌പെന്‍ഡ് ചെയ്യുകയും പിന്നീട് പുറത്താക്കുകയും ചെയ്തത്. മാധ്യമപ്രവര്‍ത്തക രേഖാമൂലം പരാതി നല്‍കിയിട്ടില്ല. വാക്കാലുളള പരാതിയുടെ പുറത്ത് വേണു ബാലകൃഷ്ണന് ചാനല്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. വേണു ബാലൃഷ്ണനെതിരെ ഉയര്‍ന്ന ആരോപണവും നടപടിയും സോഷ്യല്‍ മീഡിയ വലിയ ചര്‍ച്ചയാക്കിയിരിക്കുകയാണ്. വേണു ബാലകൃഷ്ണന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

English summary
Mathrubhumi Group MD Shreyams Kumar reacts to the termination of Venu Balakrishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X