കോടികള്‍ കൊണ്ട് അമ്മാനമാടിയ ജ്യോതി മധു! കമ്പ്യൂട്ടറില്‍ വരെ കൃത്രിമം നടത്തി! ഇനി രക്ഷയില്ല...

  • Written By:
Subscribe to Oneindia Malayalam

ആലപ്പുഴ: കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് മാവേലിക്കര സഹകരണ ബാങ്കിന്റെ തഴക്കര ശാഖയിലെ മുന്‍ മാനേജറെ ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. സഹകരണ ബാങ്ക് തഴക്കര ശാഖയിലെ മുന്‍ മാനേജര്‍ ജ്യോതി മധുവിനെയാണ് തിരുവല്ല ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്.

ഗെയില്‍ സമരത്തെ വെല്ലുവിളിച്ച് പിണറായി! രണ്ടും കല്‍പ്പിച്ച്? വിരട്ടലൊന്നും വേണ്ട,ആ കാലമൊക്കെ കഴിഞ്ഞു

ഭര്‍ത്താവില്‍ നിന്നും അകന്നു കഴിയുന്നതിനിടെ മുറച്ചെറുക്കന്‍ അടുത്തുകൂടി! സെല്‍ഫികള്‍ വിനയായി!

ഒരു വര്‍ഷം മുന്‍പാണ് ബാങ്കിന്റെ തഴക്കര ശാഖയില്‍ കോടികളുടെ ക്രമക്കേട് നടന്നതായി കണ്ടെത്തിയത്. ആദ്യം മാവേലിക്കര ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ്, പിന്നീട് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു. ഏഴു വര്‍ഷത്തോളം ജ്യോതി മധുവും ബാങ്കിലെ മറ്റുചില ജീവനക്കാരും ചേര്‍ന്നാണ് സാമ്പത്തിക തിരിമറി നടത്തിയത്.

ആദ്യം സസ്‌പെന്‍ഷന്‍....

ആദ്യം സസ്‌പെന്‍ഷന്‍....

2016 ഡിസംബറിലാണ് മാവേലിക്കര സഹകരണ ബാങ്കിന്റെ തഴക്കര ശാഖയില്‍ 34 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് നടന്നതായി കണ്ടെത്തിയത്. സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് മാനേജര്‍ ജ്യോതി മധു, കാഷ്യര്‍ ബിന്ദു ജി നായര്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ സീമ ശിവ എന്നിവരെ നേരത്തെ തന്നെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കിയിരുന്നു. തുടര്‍ന്നാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

ക്രൈം ബ്രാഞ്ചിന്...

ക്രൈം ബ്രാഞ്ചിന്...

ആദ്യം മാവേലിക്കര ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ്, മെയിലാണ് തിരുവല്ല ക്രൈം ബ്രാഞ്ചിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഏറ്റെടുക്കുന്നത്. ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ ബാങ്കിലെ ഡോ ബുക്ക്, ക്യാഷ് ബുക്ക്, കമ്പ്യൂട്ടര്‍ എന്നിവയില്‍ കൃത്രിമം നടത്തിയതായി ബോദ്ധ്യപ്പെട്ടിരുന്നു. ഏഴു വര്‍ഷമായി നടത്തി വന്നിരുന്ന സാമ്പത്തിക ക്രമക്കേട് 2016ലാണ് പുറത്തറിഞ്ഞത്.

അക്കൗണ്ടുകള്‍...

അക്കൗണ്ടുകള്‍...

വസ്തു ഇല്ലാതെ സ്വര്‍ണ പണയത്തില്‍ വായ്പ നല്‍കിയതായും, വ്യാജ നിക്ഷേപക സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി വ്യാജ അക്കൗണ്ടുകളിലൂടെ പണം തട്ടിയതായും ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഈ തുകയെല്ലാം ബാങ്കിലെ മാനേജറായിരുന്ന ജ്യോതി മധുവിന്റെ അക്കൗണ്ടിലേക്കാണ് പിന്നീട് നിക്ഷേപിച്ചത്.

പലരും...

പലരും...

ഏഴു വര്‍ഷത്തോളം സാമ്പത്തിക തട്ടിപ്പ് നടത്താന്‍ ബാങ്ക് പ്രസിഡന്റ് ഉള്‍പ്പെടെ പലരുടെയും സഹായം ലഭിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം തിരുവല്ല ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് ജ്യോതി മധുവിനെ അറസ്റ്റ് ചെയ്തത്. പിന്നീട് മാവേലിക്കര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ജ്യോതിയെ നവംബര്‍ 18 വരെ റിമാന്‍ഡ് ചെയ്തു.

സിപിഎമ്മിനെതിരെ....

സിപിഎമ്മിനെതിരെ....

അതേസമയം, സാമ്പത്തിക ക്രമക്കേട് കേസിലെ പ്രതികളെ സിപിഎം നേതാക്കള്‍ സംരക്ഷിക്കുന്നുവെന്ന് ആക്ഷേപവുമുയര്‍ന്നിരുന്നു. ആരോപണവിധേയരില്‍ നിന്ന് കാരുണ്യ ഫണ്ടിലേക്ക് സിപിഎം നേതാക്കള്‍ വന്‍ തുക സംഭാവന വാങ്ങിയിരുന്നുവെന്ന് ജന്മഭൂമിയാണ് റിപ്പോര്‍ട്ട് ചെയ്തത്.

English summary
mavelikkara; crime branch arrested former bank manager.
Please Wait while comments are loading...