കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാളെ മേയ് ദിനം, സര്‍വ്വരാജ്യ തൊഴിലാളികള്‍ക്കായി ഒരു ദിനം, ചരിത്രം അറിയാം...

Google Oneindia Malayalam News

സാര്‍വരാജ്യതൊഴിലാഴികളെ സംഘടിക്കുവിന്‍..സംഘടിച്ച് സംഘടിച്ച് ശക്തരാകുവിന്‍...എന്ന വയലാറിന്റെ ഗാനം കേള്‍ക്കാത്തവര്‍ ആരുമുണ്ടാകില്ല. അതേ, മറ്റൊരു അന്തര്‍ദേശിയ തൊഴിലാളി ദിനം കൂടി കടന്നുവരികയാണ്. ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ ഈ വര്‍ഷത്തെ ദിനത്തില്‍ വലിയൊരു പ്രത്യേകതയുണ്ട്. മറ്റൊന്നുമല്ല, ലോകമെമ്പാടും പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസ്. അതുകൊണ്ട് വലിയ ആഘോഷങ്ങള്‍ക്കൊന്നും നാളത്തെ തൊഴിലാളി ദിനം സാക്ഷിയാവില്ല. ഈ കൊറോണ കാലത്ത് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ലോകം നേരിടുന്നത്. ഈ പ്രതിസന്ധി എല്ലാ തൊഴിലാളികളെയും കാര്യമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നിരുന്നാലും എല്ലാം വളരെ പെട്ടെന്ന് നേരെയാവുമെന്ന് പ്രതീക്ഷിച്ച് നാളത്തെ തൊഴിലാളി ദിനത്തിന് നമുക്ക് പങ്കു ചേരാം.

may day

മേയ് 1 ലോക തൊഴിലാളി ദിനമായി ആഘോഷിക്കുമ്പോള്‍ അതിന് പിന്നില്‍ ഒരു ചരിത്രമുണ്ടെന്ന കാര്യം നമ്മള്‍ അറിയണം. ഒരു അവകാശ സമരത്തിന്റെ ചരിത്രം. തൊഴിലാളി ദിനത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട് വിവിധ വാദങ്ങള്‍ ഉയരുന്നുണ്ട്. 1856ല്‍ തൊഴില്‍ സമയം എട്ട് മണിക്കൂറായി നിശ്ചയിച്ചതിന്റെ ഓര്‍മ്മയ്ക്കായി ഓസ്‌ട്രേലിയയിലാണ് തൊഴിലാളി ദിനം ആചരിക്കുകയെന്ന ആശയം ഉയര്‍ന്നതെന്നാണ് ഇതില്‍ ആദ്യം ഉയര്‍ന്നുവന്ന വാദം. തൊഴിലാളി ദിനത്തിന്റെ മറ്റൊരു വാദം ഉയര്‍ന്നത് അമേരിക്കയില്‍ നിന്നാണ്. അമേരിക്കയിലെ ചിക്കാഗോയില്‍ 1886 ഹേയ് കൂട്ടക്കൊലയുടെ സ്മരണാര്‍ത്ഥമാണ് മേയ് ദിനം ആചരിക്കുന്നതെന്നും കരുതപ്പെടുന്നു. തൊഴിലാളികള്‍ സമാധാനപരമായി നടത്തിയ പൊതുയോഗത്തില്‍ പൊലീസ് നടത്തിയ വെയിവയ്പ്പാണ് ഹേ കൂട്ടക്കൊല.

1904ല്‍ ആംസ്റ്റര്‍ഡാമില്‍ നടന്ന ഇന്റര്‍നാണല്‍ സോഷ്യലിസ്റ്റ് കോണ്‍ഫറന്‍സിന്റെ വാര്‍ഷിക യോഗത്തിലാണ് തൊഴില്‍സമയം എട്ടുമണിക്കൂര്‍ ആക്കിയതിന്റെ വാര്‍ഷികമായി തൊഴിലാളി ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. തൊഴിലാളികളുടെ ബഹുമാന സൂചകമായി എണ്‍പതോളം രാജ്യങ്ങള്‍ ഈ ദിനത്തില്‍ പൊതു അവധിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയില്‍ 1923ല്‍ മദ്രാസിലാണ് ആദ്യമായി മേയ് ദിനം ആഘോഷിക്കുന്നത്. മറുമലര്‍ച്ചി ദ്രാവിഡ മുന്നേട്ര കഴകം ജനറല്‍ സെക്രട്ടറി വൈക്കോ ആണ് തൊഴില്‍ ദിനം പൊതു അവധിയാക്കണമെന്ന് പ്രധാനമന്ത്രിയായിരുന്ന വി.പി.സിങ്ങിനോട് ആവശ്യപ്പെട്ടത്. അതിനുശേഷമാണ് മേയ് 1 ഇന്ത്യയില്‍ പൊതു അവധിയായത്.സമീപ കാലത്തായി ബംഗളൂരുവിലും മറ്റുമുള്ള ടെക്കികളും മെയ്ദിന റാലികളും ആഘോഷങ്ങളും നടത്തുന്നുണ്ട്. ലോകത്തിലെ എല്ലാ തൊഴിലാളികള്‍ക്കും വണ്‍ ഇന്ത്യ മലയാളത്തിന്റെ തൊഴിലാളി ദിനാശംസകള്‍.

English summary
May Day 2020 History & Meaning In Malayalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X