ഇന്ന് മേയ് 1; അന്തര്‍ദേശീയ തൊഴിലാളികള്‍ക്കായി ഒരു ദിനം, ചരിത്രം അറിയാം
സാര്‍വരാജ്യതൊഴിലാഴികളെ സംഘടിക്കുവിന്‍..സംഘടിച്ച് സംഘടിച്ച് ശക്തരാകുവിന്‍..ഒരു അന്തര്‍ദേശിയ തൊഴിലാളി ദിനം കൂടി കടന്നുവരികയാണ്. കഴിഞ്ഞ വര്‍ഷത്തിന് സമാനമായി കൊവിഡ് കൊണ്ട് ദുരിതമനുഭവിക്കുന്ന ജനതയോടൊപ്പമാണ് ഈ വര്‍ഷത്തെ തൊഴിലാളി ദിനവും. അതുകൊണ്ട് വലിയ ആഘോഷങ്ങള്‍ക്കൊന്നും ഇന്നത്തെ തൊഴിലാളി ദിനം സാക്ഷിയാവില്ല. ഓരോ തൊഴിലാളി ദിനവും തൊഴിലാളികളുടെ അവകാശത്തെ കുറിച്ച് അവരെ ബോധവാന്മാരാക്കുന്ന ദിവസം കൂടിയാണ്. പല രാജ്യങ്ങളിലും ഈ ദിവസം പൊതു അവധിയായാണ് കണക്കാക്കുന്നത്.

തൊഴിലാളി ദിനത്തിന്റെ ചരിത്രം
തൊഴിലാളി ദിനത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട് വിവിധ വാദങ്ങള്‍ ഉയരുന്നുണ്ട്. 1856ല്‍ തൊഴില്‍ സമയം എട്ട് മണിക്കൂറായി നിശ്ചയിച്ചതിന്റെ ഓര്‍മ്മയ്ക്കായി ഓസ്ട്രേലിയയിലാണ് തൊഴിലാളി ദിനം ആചരിക്കുകയെന്ന ആശയം ഉയര്‍ന്നതെന്നാണ് ഇതില്‍ ആദ്യം ഉയര്‍ന്നുവന്ന വാദം. തൊഴിലാളി ദിനത്തിന്റെ മറ്റൊരു വാദം ഉയര്‍ന്നത് അമേരിക്കയില്‍ നിന്നാണ്.
അമേരിക്കയിലെ ചിക്കാഗോയില്‍ 1886 ഹേയ് കൂട്ടക്കൊലയുടെ സ്മരണാര്‍ത്ഥമാണ് മേയ് ദിനം ആചരിക്കുന്നതെന്നും കരുതപ്പെടുന്നു. തൊഴിലാളികള്‍ സമാധാനപരമായി നടത്തിയ പൊതുയോഗത്തില്‍ പൊലീസ് നടത്തിയ വെയിവയ്പ്പാണ് ഹേ കൂട്ടക്കൊല. 1904ല്‍ ആംസ്റ്റര്‍ഡാമില്‍ നടന്ന ഇന്റര്‍നാണല്‍ സോഷ്യലിസ്റ്റ് കോണ്‍ഫറന്‍സിന്റെ വാര്‍ഷിക യോഗത്തിലാണ് തൊഴില്‍സമയം എട്ടുമണിക്കൂര്‍ ആക്കിയതിന്റെ വാര്‍ഷികമായി തൊഴിലാളി ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.
തൊഴിലാളികളുടെ ബഹുമാന സൂചകമായി എണ്‍പതോളം രാജ്യങ്ങള്‍ ഈ ദിനത്തില്‍ പൊതു അവധിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയില്‍ 1923 ല്‍ മദ്രാസിലാണ് ആദ്യമായി മേയ് ദിനം ആഘോഷിക്കുന്നത്. മറുമലര്‍ച്ചി ദ്രാവിഡ മുന്നേട്ര കഴകം ജനറല്‍ സെക്രട്ടറി വൈക്കോ ആണ് തൊഴില്‍ ദിനം പൊതു അവധിയാക്കണമെന്ന് പ്രധാനമന്ത്രിയായിരുന്ന വി. പി. സിങ്ങിനോട് ആവശ്യപ്പെട്ടത്. അതിനുശേഷമാണ് മേയ് 1 ഇന്ത്യയില്‍ പൊതു അവധിയായത്. ലോകത്തിലെ എല്ലാ തൊഴിലാളികള്‍ക്കും വണ്‍ ഇന്ത്യ മലയാളത്തിന്റെ തൊഴിലാളി ദിനാശംസകള്‍.












Click it and Unblock the Notifications