Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീകള്‍ ആണുങ്ങളുടെ മുന്നില്‍ പ്രസംഗിക്കുന്ന പാരമ്പര്യം ലീഗില്‍ ഇല്ലെന്ന് മായിന്‍ഹാജി

യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്‍റെ സമാപന ചടങ്ങിനിടെയാണ് മായിന്‍ ഹാജി വനിതാ ലീഗ് നേതാവിന്‍റെ പ്രസംഗം തടഞ്ഞത്.

കോഴിക്കോട്: വനിതാ ലീഗ് നേതാവ് ഖമറുന്നിസ അന്‍വറിന്റെ പ്രസംഗം തടഞ്ഞ് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി എം സി മായിന്‍ ഹാജി. നവംബര്‍ 12ന് കോഴിക്കോട് നടന്ന യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ സമാപന ചടങ്ങിനിടെയാണ് വനിതാ ലീഗ് നേതാവ് ഖമറുന്നിസ അന്‍വറിനെ മായിന്‍ ഹാജി പരസ്യമായി അപമാനിച്ചത്.

സമാപന ചടങ്ങില്‍ കെ എം ഷാജി എം എല്‍ എ സംസാരിച്ച് കഴിഞ്ഞ ശേഷമാണ് വനിതാ ലീഗ് നേതാവായ ഖമറുന്നിസ അന്‍വര്‍ പ്രസംഗിക്കാനായി എഴുന്നേറ്റത്. ഇത് ശ്രദ്ധയില്‍പ്പെട്ട മായിന്‍ ഹാജി ഉടന്‍ തന്നെ ഖമറുന്നിസ അന്‍വറിനെ പ്രസംഗിക്കുന്നതില്‍ നിന്നും വിലക്കി.

mayinhaji

സ്ത്രീകള്‍ ആണുങ്ങള്‍ക്കു മുന്നില്‍ പ്രസംഗിക്കുന്ന പാരമ്പര്യം മുസ്ലീം ലീഗില്‍ ഇല്ല എന്നാണ് മായിന്‍ ഹാജി പറഞ്ഞത്. മുജാഹിദ് പ്രസ്ഥാനങ്ങളും സ്ത്രീകള്‍ പുരുഷന്മാരുടെ മുന്നില്‍ പ്രസംഗിക്കുന്നത് വിലക്കിയിട്ടുണ്ടെന്നും മായിന്‍ ഹാജി പറഞ്ഞു. തുടര്‍ന്ന് പ്രസംഗിക്കാനായി എഴുന്നേറ്റ ഖമറുന്നിസ അന്‍വറിന് അവസരം ലഭിച്ചില്ല.

വനിതാ ലീഗ് നേതാവിനെ സമ്മേളന വേദിയില്‍ പരസ്യമായി അപമാനിച്ച മായിന്‍ ഹാജിക്കെതിരെ ലീഗിനുള്ളില്‍ നിന്നും യൂത്ത് ലീഗില്‍ നിന്നും വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. പ്രസംഗം വിലക്കിയ കാര്യം ആദ്യം മായിന്‍ ഹാജി നിഷേധിച്ചിരുന്നു. എന്നാല്‍ മായിന്‍ ഹാജി തന്നെ പ്രസംഗിക്കാന്‍ അനുവദിച്ചില്ലെന്ന് ഖമറുന്നിസ അന്‍വര്‍ വ്യക്തമാക്കിയതോടെ മായിന്‍ ഹാജി പ്രതിരോധത്തിലായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+