• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വാടക വീട്ടില്‍ നിന്ന് ആര്യയ്ക്ക് മേയേഴ്‌സ് ഭവനിലേക്ക് വഴി തുറക്കുന്നു; 8 കോടി ചെലവില്‍ മന്ദിരം

തിരുവനന്തപുരം: പുതിയ മേയര്‍ ആര്യ രാജേന്ദ്രന്‍ താമസിക്കുന്നത് വാടക വീട്ടിലാണ്. കുടുംബ വീട് ഭാഗം വച്ചതിനെ തുടര്‍ന്നാണ് ആര്യയുടെ മാതാപിതാക്കള്‍ വാടക വീട്ടിലേക്ക് മാറിയത്. മേയറുടെ ഔദ്യോഗിക വാഹനം വീട്ടുമുറ്റത്ത് വരെ എത്തില്ല. മേയര്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കാന്‍ സിപിഎം ആലോചിക്കുന്നു എന്നാണ് വിവരം. സുരക്ഷയ്ക്ക് പ്രത്യേക ഉദ്യോഗസ്ഥരെ നിയമിക്കുന്ന കാര്യവും ആലോചനയിലാണ്. ഇതിനിടെയാണ് തിരുവനന്തപുരത്തെ മേയേഴ്‌സ് മന്ദിരം വീണ്ടും ചര്‍ച്ചയാകുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

cmsvideo
  Thiruvananthapuram Mayors Bhavan building Construction Likely to start soon
  പുതിയ മേയേഴ്‌സ് ഭവന്‍

  പുതിയ മേയേഴ്‌സ് ഭവന്‍

  വി ശിവന്‍കുട്ടി മേയറായിരുന്ന കാലത്താണ് ഔദ്യോഗിക വസതി എന്ന ആലോചന തുടങ്ങിയത്. സ്ഥലം കണ്ടെത്തി കരാര്‍ നല്‍കിയ ശേഷം തുടര്‍നടപടികള്‍ പക്ഷേ മുടങ്ങി. വികെ പ്രശാന്ത് മേയറായ കഴിഞ്ഞ ടേമില്‍ നടപടികള്‍ വേഗത്തിലായി. കുന്നുകുഴി വാര്‍ഡില്‍ ബാര്‍ട്ടണ്‍ഹില്ലിലാണ് എട്ട് കോടി ചെലവില്‍ മേയേഴ്‌സ് ഭവന്‍ പണിയാന്‍ തീരുമാനിക്കുകയായിരുന്നു.

  ചെലവ് എല്ലാവരും ചേര്‍ന്ന്

  ചെലവ് എല്ലാവരും ചേര്‍ന്ന്

  തിരുവനന്തപുരം മേയര്‍ക്ക് മാത്രമല്ല, കേരളത്തിലെ മറ്റു മേയര്‍മാര്‍ തിരുവനന്തപുരത്ത് എത്തുമ്പോള്‍ താമസിക്കാനുള്ള സൗകര്യം കൂടി കണക്കിലെടുത്തായിരുന്നു പ്ലാന്‍. അതുകൊണ്ടുതന്നെ എല്ലാ കോര്‍പറേഷനുകളും ചെലവില്‍ പങ്ക് വഹിക്കാനും ധാരണയായി. പക്ഷേ, പ്രദേശവാസികളില്‍ ചിലര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ നിര്‍മാണം നടന്നില്ല.

  നിര്‍ദിഷ്ട പ്ലാന്‍ ഇങ്ങനെ

  നിര്‍ദിഷ്ട പ്ലാന്‍ ഇങ്ങനെ

  മൂന്ന് നില കെട്ടിടമാണ് ആലോചനയിലുള്ളത്. താഴത്തെ നിലയില്‍ മേയറുടെ ഓഫീസ്. രണ്ടാംനിലയില്‍ മറ്റു മേയര്‍മാര്‍ക്ക് താമസിക്കാനുള്ള സൗകര്യങ്ങള്‍. മൂന്നാമത്തെ നിലയില്‍ തിരുവനന്തപുരം മേയര്‍ക്ക് താമസിക്കാനുള്ള സൗകര്യം. നിലവിലെ മേയര്‍ ആര്യ രാജേന്ദ്രന്റെ വീട്ടിലേക്ക് ഔദ്യോഗിക വാഹനം എത്താത്ത സാഹചര്യത്തിലാണ് വീണ്ടും മേയേഴ്‌സ് ഭവന്‍ ചര്‍ച്ച സജീവമായിരിക്കുന്നത്.

  കോഴിക്കോട് മാത്രം

  കോഴിക്കോട് മാത്രം

  കേരളത്തില്‍ കോഴിക്കോട് മേയര്‍ക്ക് മാത്രമാണ് ഔദ്യോഗിക വസതിയുള്ളത്. ഒരു ഏക്കറിലധികം വരുന്ന സ്ഥലത്ത് കോര്‍പറേഷന്‍ ഓഫീസിന് അടുത്തായിട്ടാണ് ഈ വസതി. പുതിയ മേയര്‍ ഡോ. ബീന ഫിലിപ്പ് ഇവിടെ താമസിക്കാനെത്തും. വന്‍തുക ചെലവഴിച്ച് മോടി പിടിപ്പിക്കരുതെന്ന് അവര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

  പദ്ധതി വേഗത്തിലായേക്കും

  പദ്ധതി വേഗത്തിലായേക്കും

  തിരുവനന്തപുരം മേയര്‍ നിലവില്‍ താമസിക്കുന്നത് മുടവന്‍മുഗളിലെ വീട്ടിലാണ്. പിതാവ് ഇലക്ട്രീഷനും അമ്മ എല്‍ഐസി ഏജന്റുമാണ്. സാധാരണ കുടുംബത്തില്‍ നിന്നുള്ള ആര്യ രാജേന്ദ്രന്‍ രാജ്യത്തെ പ്രായം കുറഞ്ഞ മേയര്‍ കൂടിയാണ്. തികഞ്ഞ പക്വതയോടെ പ്രതികരിക്കുന്ന മേയര്‍ തിളക്കമാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവെക്കുമെന്നാണ് സിപിഎം നേതാക്കളുടെ പ്രതീക്ഷ. പുതിയ മേയേഴ്‌സ് ഭവന്‍ നിര്‍മാണ പദ്ധതി വേഗത്തിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

  സിപിഎം ബന്ധം ശരിയാകില്ലെന്ന് എന്‍സിപി; എറണാകുളത്ത് കൈവിട്ടു, യുഡിഎഫ് ചര്‍ച്ച ചെയ്യുന്നു

  ഒരു രാത്രിക്ക് എത്രവേണം! അശ്ലീല ചോദ്യത്തിന് ചുട്ട മറുപടി നല്‍കി നടി നീലിമ, കണ്ടം വഴി ഓടിച്ചു

  English summary
  Mayors Bhavan building Construction Likely to start soon for Thiruvananthapuram Mayor Arya Rajendran
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X