Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോപീ സുന്ദറിനെതിരെ യുവതി.. ലൈംഗിക ബന്ധത്തിന് ക്ഷണിച്ചു! കന്യകയാണോയെന്ന് ചോദിച്ചു!! ഗുരുതര ആരോപണം

Recommended Video

cmsvideo
    ഗോപീസുന്ദറിനെതിരെ മീടൂ ആരോപണവുമായി യുവതി | Oneindia Malayalam

    ഹോളിവുഡിലെ പ്രമുഖ നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെ ഒന്നിലധികം സ്ത്രീകള്‍ ഒരേസമയം ആരോപണവുമായി രംഗത്തെത്തിയതോടെ 2017 ഒക്ടോബറോടെയാണ് മീടൂ ഹാഷ് ടാഗ് കാമ്പെയ്നുകള്‍ ശക്തിപ്രാപിച്ചത്.വാക്ക് കൊണ്ടും നോക്കു കൊണ്ടും ശരീരം കൊണ്ടും ആക്രമിക്കപ്പെട്ട പെണ്ണുങ്ങള്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് തുറന്ന് പറച്ചിലുകള്‍ ഇപ്പോഴും തുടരുകയാണ്.

    ഒരു ഇടവേളയ്ക്ക് ശേഷം ബോളിവുഡില്‍ വീണ്ടും തുടങ്ങിയ മീടു തുറന്ന് പറച്ചിലുകള്‍ ഇപ്പോള്‍ മലയാള സിനിമാ മേഖലയെ പിടിച്ചുകുലുക്കുകയാണ്. നടനും എംഎല്‍എയുമായ മുകേഷിന് പിന്നാലെ സംഗീത സംവിധായകന്‍ ഗോപീസുന്ദറിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് യുവതി.

     മുകേഷിനെതിരെ

    മുകേഷിനെതിരെ

    മിടൂ കാമ്പെയ്ന്‍റെ ഭാഗമായി നടന്‍ മുകേഷിനെതിരെയാണ് ആദ്യ ആരോപണം ഉയര്‍ന്നത്. ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണ വേശയില്‍ പത്തൊന്‍പത് വര്‍ഷം മുന്‍പ് നടന്ന സംഭവം ടെസ് ജോസഫ് എന്ന യുവതിയാണ് വെളിപ്പെടുത്തിയത്.

     ചെന്നൈയില്‍ വെച്ച്

    ചെന്നൈയില്‍ വെച്ച്

    ചെന്നൈയിലാണ് സംഭവം നടന്നത്, അന്ന് കോടീശ്വരന്‍ എന്ന ക്വിസ് പരിപാടിയുടെ ചിത്രീകരണത്തിനിടയിലാണ് സംഭവം. പരിപാടിയുടെ മലയാളം അവതാരകനായ മുകേഷ് നിരന്തരം വിളിച്ച് തന്‍റെ അടുത്ത റൂമിലേക്ക് മാറുവാന്‍ നിര്‍ബന്ധിച്ചു.

    മണിക്കൂറുകളോളം

    മണിക്കൂറുകളോളം


    അതില്‍ പ്രയാസം തോന്നിയ താന്‍ അന്നത്തെ തന്‍റെ മേധാവി ഡെറിക്ക് ഓബ്രയാനെ അറിയിച്ചു. അദ്ദേഹവുമായി ഒരു മണിക്കൂറോളം സംസാരിച്ചു. അദ്ദേഹം അന്നു തന്നെ തന്നെ അവിടെ നിന്നും തന്നെ മാറ്റി.

     ട്വിറ്ററില്‍

    ട്വിറ്ററില്‍

    അതിന് ഡെറിക്കിനോട് നന്ദി അറിയിക്കുന്നു. അന്ന് എനിക്ക് 20 വയസായിരുന്നു, ഇപ്പോള്‍ 19 കൊല്ലം കഴിയുന്നു", ടെസ് ജോസഫ് ട്വിറ്ററില്‍ കുറിച്ചു. അതേസമയം ആരോപണം ചിരിച്ച് തള്ളുകയാണെന്നായിരുന്നു മുകേഷിന്‍റെ പ്രതികരണം. ആരോപണം ഉന്നയിച്ച യുവതിയെ ഓര്‍മ്മ പോലുമില്ലെന്ന് മുകേഷ് പറഞ്ഞു.

     ഗോപീ സുന്ദററും

    ഗോപീ സുന്ദററും

    സംഭവത്തില്‍ മുകേഷിനെതിരെ പ്രതിഷേധം പടരുന്നതിനിടെയാണ് സംഗീത സംവിധായകന്‍ ഗോപീ സുന്ദറിനെതിരെ ആരോപണവുമായി യുവതി രംഗത്തെത്തിയത്. ഇന്ത്യ പ്രൊട്ടസ്റ്റ് എന്ന ട്വിറ്റര്‍ പേജിലാണ് ഗോപീ സുന്ദറിനെതിരായ യുവതിയുടെ വെളിപ്പെടുത്തല്‍ പ്രത്യക്ഷപ്പെട്ടത്.

     മോശമായി

    മോശമായി

    ഗോപി സുന്ദര്‍ ഫോണില്‍ വിളിച്ച് അശ്ലീല ചുവയോടെ സംസാരിച്ചെന്നും കന്യകയാണോയെന്ന് ചോദിച്ചെന്നുമായിരുന്നു യുവതിയുടെ ആരോപണം. അവരുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ- അന്ന് തനിക്ക് പ്രായ പൂര്‍ത്തിയായിരുന്നില്ല. ആ സമയത്ത് സംഗീത ലോകത്ത് എന്തെങ്കിലും ആയിത്തീരമെന്ന ആഗ്രഹിച്ച ആളായിരുന്നു താന്‍.

    റോള്‍ മോഡല്‍

    റോള്‍ മോഡല്‍

    അതുകൊണ്ട് തന്നെ ഗോപീ സുന്ദര്‍ തന്‍റെ റോള്‍ മോഡല്‍ ആയിരുന്നു. സംഭവം നടക്കുമ്പോള്‍ ഗോപി സുന്ദറിന് 34 വയസെങ്കിലും പ്രായം ഉണ്ടാകും. ഒരുദിവസം അദ്ദേഹം തന്നെ ഫോണില്‍ വിളിച്ചു, എന്നാല്‍ ആ വിളിയില്‍ തനിക്ക് പ്രത്യേകത ഒന്നും തോന്നിയില്ല.എന്നാല്‍ പിന്നീട് സംസാരത്തിന്‍റെ ടോണ്‍മാറി.

     അംഗീകരിക്കാന്‍

    അംഗീകരിക്കാന്‍

    താനുമായി ബന്ധം തുടങ്ങാന്‍ താത്പര്യമുണ്ടെന്ന് ഗോപീ സുന്ദര്‍ പറഞ്ഞു. അതോടെ താന്‍ പേടിച്ചു പോയി. എന്നാല്‍ അത്തരം സംസാരങ്ങള്‍ ഗോപീ സുന്ദര്‍ തുടര്‍ന്നു. താന്‍ സ്വയംഭോഗം ചെയ്യുകയാണെന്ന് ഒരിക്കല്‍ എനിക്ക് ഇയാള്‍ സന്ദേശം അയച്ചു.

     അഡല്‍റ്റ് സിനിമ

    അഡല്‍റ്റ് സിനിമ

    താന്‍ അഡല്‍റ്റ് സിനിമകള്‍ കാണാറുണ്ടോയെന്ന് ഒരിക്കല്‍ ചോദിച്ചു. സ്വയം ഭോഗം എന്താണെന്ന് പോലും ആ പ്രായത്തില്‍ തനിക്ക് അറിയില്ലായിരുന്നു. ഒരു വര്‍ഷത്തോളം അദ്ദേഹം ഇത്തരത്തില്‍ പെരുമാറുന്നത് തുടര്‍ന്നു.

     കന്യകയാണോ

    കന്യകയാണോ

    താന്‍ കോളേജില്‍ എത്തിയപ്പോള്‍ ഇപ്പോഴും കന്യകയാണെന്ന് എന്ന് ചോദിച്ച് തനിക്ക് സന്ദേശം അയച്ചു. ഇത്രയും ആയതോടെ താങ്കള്‍ കരുതുന്ന പോലൊരു ബന്ധത്തിന് താത്പര്യമില്ലെന്ന് താന്‍ തുറന്നു പറഞ്ഞു.

     പാട്ടുകള്‍

    പാട്ടുകള്‍

    എന്നാല്‍ നിനക്കായി ഞാന്‍ കുറച്ചു പാട്ടുകള്‍ ഒരുക്കിയിട്ടുണ്ടെന്നായിരുന്നു പിന്നീടുള്ള സന്ദേശം. നിരവധി പാട്ടുകള്‍ തനിക്കായി നല്‍കാമെന്നും ഗോപീ ുസുന്ദര്‍ പറഞ്ഞു. പക്ഷേ അതിനായി അയാള്‍ മറ്റൊരു കണ്ടീഷന്‍ മുന്നോട്ട് വെച്ചു.

     വീട്ടില്‍ വരാന്‍

    വീട്ടില്‍ വരാന്‍

    സിനിമയില്‍ പാട്ട് പാടണമെങ്കില്‍ തന്‍റെ വീട്ടില്‍ വരണമെന്നുമായിരുന്നു ഗോപി സുന്ദര്‍ പറഞ്ഞത്. താനുമായി ലൈംഗിക ബന്ധത്തിന് താത്പര്യം ഉണ്ടോയെന്നും അയാള്‍ ചോദിച്ചെന്നും ട്വിറ്റര്‍ പോസ്റ്റില്‍ പറയുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+