Get Updates
Get notified of breaking news, exclusive insights, and must-see stories!

നടന്‍ മുകേഷിനെതിരെ 'മി ടൂ' വെളിപ്പെടുത്തല്‍!! ഹോട്ടലിലെ അനുഭവം തുറന്നുപറഞ്ഞ് സഹപ്രവര്‍ത്തക

Recommended Video

cmsvideo
    മി ടൂ കാമ്പയിനിൽ കുടുങ്ങി മുകേഷ് | Oneindia Malayalam

    കൊച്ചി: നടന്‍ മുകേഷിനെതിരെ മി ടൂ കാമ്പയില്‍. 19 വര്‍ഷം മുമ്പ് മുകേഷ് ചെന്നൈയിലെ ഹോട്ടലില്‍ വച്ച് മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി കാസ്റ്റിങ് ഡയറക്ടറായ ടെസ് ജോസഫ് ആണ് രംഗത്തുവന്നിരിക്കുന്നത്. ഇടതുജനപ്രതിനിധിയും താരസംഘടന അമ്മയുടെ ഭാരവാഹിയും കൂടിയാണ് മുകേഷ്.

    കോടീശ്വരന്‍ പരിപാടിയുടെ ഷൂട്ടിങിനിടെയാണ് മോശമായ പെരുമാറ്റമുണ്ടായതെന്നും ടെസ് ജോസഫ് ട്വിറ്ററില്‍ പറയുന്നു. എന്നാല്‍ ഈ സംഭവം നിഷേധിച്ചിരിക്കുകയാണ് മുകേഷ്. ദേശീയ തലത്തില്‍ പല പ്രമുഖര്‍ക്കെതിരെയും മി ടൂ കാമ്പയിനില്‍ ലൈംഗിക അതിക്രമങ്ങള്‍ വെളിപ്പെടുത്തുന്നതിനിടെയാണ് മുകേഷിനെതിരായ ആരോപണങ്ങള്‍ രംഗത്തുവന്നിരിക്കുന്നത്....

    ആരാണ് ടെസ് ജോസഫ്

    ആരാണ് ടെസ് ജോസഫ്

    കോടീശ്വരന്‍ പരിപാടിയുടെ അവതാരകനായിരുന്നു മുകേഷ്. 19 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സംഭവം. ഈ വേളയില്‍ നടന്ന സംഭവമാണ് മുംബൈക്കാരിയായ ടെസ് ജോസഫ് വെളിപ്പെടുത്തിയിരിക്കുന്നത്. കോടീശ്വരന്‍ പരിപാടിയുടെ അണിയറ പ്രവര്‍ത്തകരിലുണ്ടായിരുന്ന ഏക വനിതയായിരുന്നു ടെസ് ജോസഫ്. പരിപാടിയുടെ സാങ്കേതിക പ്രവര്‍ത്തകയായിരുന്നു അവര്‍.

    നിരന്തരം വിളിച്ചു, റൂം മാറ്റി

    നിരന്തരം വിളിച്ചു, റൂം മാറ്റി

    ഹോട്ടലില്‍ ടെസ് താമസിച്ചിരുന്ന മുറിയിലേക്ക് നിരന്തരം വിളിക്കുകയായിരുന്നു മുകേഷ് എന്ന് അവര്‍ ആരോപിക്കുന്നു. ഫോണ്‍ വിളി മണിക്കൂറുകളോളം നീണ്ടു. പിന്നീട് മുകേഷ് താമസിച്ചിരുന്ന മുറിയുടെ അടുത്തേക്ക് തന്റെ റൂം മാറ്റിയെന്നും ടെസ് ജോസഫ് ആരോപിക്കുന്നു.

    ബോസ് രക്ഷിച്ചു

    ബോസ് രക്ഷിച്ചു

    കോടീശ്വരന്‍ പരിപാടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വേളയില്‍ ദെരക് ഒബ്രിയന്‍ ആയിരുന്നു തന്റെ ബോസ്. അദ്ദേഹത്തോട് മുകേഷ് ശല്യം ചെയ്യുന്ന കാര്യം പറഞ്ഞു. അദ്ദേഹമാണ് തന്നെ സഹായിച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ നാട്ടിലേക്ക് തിരിക്കാന്‍ ദെരക് ഒബ്രിയന്‍ സൗകര്യം ചെയ്തു കൊടുത്തുവെന്നും ടെസ് ജോസഫ് പറയുന്നു.

    തൃണമൂല്‍ നേതാവ്

    തൃണമൂല്‍ നേതാവ്

    നിലവില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവാണ് ദെരക് ഒബ്രിയന്‍. മമതാ ബാനര്‍ജിയുടെ വിശ്വസ്തനുമാണ്. ഇദ്ദേഹമാണ് തന്നെ സഹായിച്ചതെന്ന് ടെസ് ജോസഫ് പറയുന്നു. ദെരക് ഒബ്രിയനോടുള്ള നന്ദിയും അവര്‍ രേഖപ്പെടുത്തുന്നുണ്ട്.

    മുകേഷ് പറഞ്ഞിട്ടാണെന്ന്

    മുകേഷ് പറഞ്ഞിട്ടാണെന്ന്

    മുകേഷ് വിളിച്ച ഒരു രാത്രി തന്റെ സുഹൃത്തിന്റെ മുറിയില്‍ ആയിരുന്നു ഞാന്‍. ഈ വേളയിലും നിരന്തരം വിളിച്ചുകൊണ്ടേ ഇരുന്നു. ചെന്നൈയിലെ ലേമെറിഡിയന്‍ ഹോട്ടലില്‍ വച്ചായിരുന്നു സംഭവം. തന്റെ റൂം മുകേഷിന്റെ റൂമിന് അടുത്തേക്ക് മാറ്റിയത് എന്തിനാണെന്ന് ഹോട്ടല്‍ അധികൃതരോട് ചോദിച്ചു. മുകേഷ് പറഞ്ഞിട്ടാണെന്നാണ് അവര്‍ പ്രതികരിച്ചതെന്നും ടെസ് ജോസഫ് പറയുന്നു.

    മലയാളത്തില്‍ ആദ്യം

    മലയാളത്തില്‍ ആദ്യം

    ദേശീയ തലത്തില്‍ ഒട്ടേറെ പ്രമുഖര്‍ക്കെതിരെ യുവതികളുടെ വെളിപ്പെടുത്തല്‍ തുടരുകയാണ്. എന്നാല്‍ ആദ്യമായിട്ടാണ് മലയാളത്തിലെ പ്രമുഖ നടനെതിരെ ആരോപണം ഉയരുന്നത്. കോടീശ്വരന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടയില്‍ നടന്‍ മുകേഷ് നിരന്തരം വിളിച്ച് തന്റെ അടുത്ത മുറിയിലേക്ക് മാറാന്‍ ആവശ്യപ്പെട്ടുവെന്നാണ് ടെസ് ജോസഫിന്റെ ആരോപണം.

    മുകേഷ് പറയുന്നു

    മുകേഷ് പറയുന്നു

    എന്നാല്‍ ആരോപണം നിഷേധിച്ച് മുകേഷ് രംഗത്തുവന്നു. എന്ത് ആരോപണമാണ് ഉന്നയിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇങ്ങനെ ഒരു സംഭവം നടന്നുവെന്ന് ഇപ്പോഴാണോ പറയുന്നത്. ടെസ് ജോസഫ് എന്ന കുട്ടിയെ തനിക്ക് ഓര്‍മ പോലുമില്ല. ആരോപണം ശരിയാമെങ്കില്‍ അവര്‍ ഇത്രകാലം എവിടെയായിരുന്നുവെന്നും മുകേഷ് ചോദിച്ചു.

    ഇവരൊക്കെ ഉറക്കമായിരുന്നോ

    ഇവരൊക്കെ ഉറക്കമായിരുന്നോ

    ടെലിവിഷന്‍ ഷോ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നതാണ്. ആരോപണത്തെ കുറിച്ച് അറിയില്ല. പെണ്‍കുട്ടിയെ ഓര്‍മപോലുമില്ല. എന്തുകൊണ്ട് അവര്‍ ഇത്രകാലം മൗനം പാലിച്ചു. ഇവരൊക്കെ ഉറക്കമായിരുന്നോ, എനിക്ക് ഒന്നും പറയാനില്ല. നിങ്ങള്‍ എന്താണെന്ന് വച്ചാല്‍ ചെയ്‌തോ, വേണമെങ്കില്‍ സുപ്രീംകോടതിയെ സമീപിച്ചോ എന്നും മുകേഷ് ഏഷ്യാനെറ്റിനോട് പ്രതികരിച്ചു.

    കോടിയേരിയുടെ പ്രതികരണം

    കോടിയേരിയുടെ പ്രതികരണം

    മുകേഷിനെതിരായ ആരോപണം രാഷ്ട്രീയമായും അദ്ദേഹത്തിന് തിരിച്ചടിയാണ്. കാരണം ജനപ്രതിനിധി കൂടിയാണ് മുകേഷ്. ആരോപണം സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം മാധ്യമങ്ങള്‍ ആരാഞ്ഞു. നിയമപരമായി പരിശോധിക്കട്ടെ എന്നാണ് കോടിയേരി പ്രതികരിച്ചത്.

    ചിത്ര സഹിതം പറഞ്ഞു

    ചിത്ര സഹിതം പറഞ്ഞു

    മീ ടു ഇന്ത്യ, ടൈസ്അപ്പ്, മീ ടു എന്നീ ഹാഷ് ടാഗുകള്‍ ചേര്‍ത്താണ് ഇതാണ് എനിക്ക് പറയാനുള്ളത് എഴുതി ടെസ് ജോസഫ് സംഭവം വിശദീകരിച്ചത്. താങ്കള്‍ ആരോപണം ഉന്നയിക്കുന്നത് മലയാളത്തിലെ പ്രമുഖ നടന്‍ മുകേഷിനെതിരെ ആണോ എന്ന് ട്വിറ്ററില്‍ ഒരാള്‍ ടെസ്സയോട് ചോദിച്ചു. അവര്‍ ചിത്ര സഹിതം മുകേഷ് തന്നെയാണെന്ന് വെളിപ്പെടുത്തി.

    മറ്റു രണ്ടു താരങ്ങള്‍

    മറ്റു രണ്ടു താരങ്ങള്‍

    ബോളിവുഡില്‍ മീ ടു കാമ്പയില്‍ ശക്തമായിട്ടുണ്ട്. പ്രമുഖര്‍ക്കെതിരെയാണ് ആരോപണങ്ങള്‍ ഉയരുന്നത്. പലരും നിഷേധിച്ച് രംഗത്തുവന്നിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയാണ് മുകേഷിനെതിരെയും ഉയര്‍ന്നിരിക്കുന്ന ആരോപണം. പത്ത് വര്‍ഷം മുമ്പ് നാനാ പടേക്കര്‍ ഉപദ്രവിച്ചെന്ന വെളിപ്പെടുത്തലുമായി തനുശ്രീ ദത്തയും ക്വീന്‍ സംവിധായകന്‍ മോശമായി പെരുമാറിയെന്ന് കങ്കണയും രംഗത്തുവന്നതോടെയാണ് മീ ടു കാമ്പയില്‍ സജീവമായത്.

     വൈരമുത്തുവും കുടുങ്ങി

    വൈരമുത്തുവും കുടുങ്ങി

    പ്രശസ്ത കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെയും ലൈംഗികാരോപണം ഉയര്‍ന്നിട്ടുണ്ട്. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു യുവതിയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. മാധ്യമപ്രവര്‍ത്തക സന്ധ്യ മേനോനുമായി യുവതി പങ്കുവച്ച കാര്യങ്ങളാണ് പരസ്യമായത്. കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തുവെന്നാണ് യുവതി ആരോപിച്ചത്.

    കേ്ന്ദ്രമന്ത്രിക്കെതിരെയും

    കേ്ന്ദ്രമന്ത്രിക്കെതിരെയും

    പ്രമുഖ മാധ്യമപ്രവര്‍ത്തകനും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായ എംജെ അക്ബറിനെതിരെയും ആരോപണം ഉയര്‍ന്നിട്ടുണ്ട്. പ്രിയ രമണി എന്ന മാധ്യമപ്രവര്‍ത്തകയാണ് മന്ത്രിക്കെതിരെ രംഗത്തെത്തിയത്. സിനിമ രംഗത്തെ ചൂഷണത്തെ കുറിച്ച് വെളിപ്പെടുത്തി ആരംഭിച്ച മീ ടു കാമ്പയില്‍ മാധ്യമമേഖലയിലേക്കും ഇപ്പോള്‍ കടന്നിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ ടൈംസ് എന്നീ പത്രങ്ങളിലെ ആരോപണം നേരിടുന്ന രണ്ട് പ്രമുഖര്‍ അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+