കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫാഷിസത്തിനും പ്രകൃതി ചൂഷണത്തിനുമെതിരെ ഒന്നിച്ചുള്ള പോരാട്ടം തുടങ്ങണം: മേധാപട്കര്‍

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: നവഫാഷിസത്തിനും കോര്‍പറേറ്റുകളുടെ പ്രകൃതി ചൂഷണത്തിനുമെതിരെ ജനകീയ മുന്നണികളുടെ ഒന്നിച്ചുള്ള പോരാട്ടമാണ് ഇന്ത്യയില്‍ തുടങ്ങേണ്ടതെന്ന് പ്രമുഖ പരിസ്ഥിതി പോരാട്ട പ്രവര്‍ത്തക മേധാപട്കര്‍. മലപ്പുറത്ത് സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന സമരജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. അദാനിമാര്‍ക്കും അമ്പാനിമാര്‍ക്കും ആസ്‌ത്രേലിയന്‍ കമ്പനികള്‍ക്കുമെല്ലാം ഇന്ത്യയെ തീറെഴുതി കൊടുക്കുന്ന നിലപാടാണ് മോഡി സര്‍ക്കാറിന്റേത്.

കാനം രാജേന്ദ്രൻ വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറി; പാർട്ടി ഒറ്റക്കെട്ടെന്ന് വിശദീകരണം...കാനം രാജേന്ദ്രൻ വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറി; പാർട്ടി ഒറ്റക്കെട്ടെന്ന് വിശദീകരണം...

മോഡി ഇന്ത്യയിലെ സാധാരണക്കാരെ വഞ്ചിക്കുകയാണ്. പുതിയ ജമീന്ദാര്‍മാരേയും ഭൂ പ്രഭുക്കളേയും സൃഷ്ടിക്കുന്ന നയമാണ് കേന്ദ്രം സ്വീകരിക്കുന്നത്. സൂക്ഷമ തലത്തില്‍ ആദിവാസികളും ദലിതുകളും സ്ത്രീ സമൂഹവും വഞ്ചിക്കപ്പെടുന്നു. മദ്യം സാര്‍വത്രികമായി. സ്ത്രീകളുടെ സുരക്ഷ ഇല്ലാതായിരിക്കുന്നു. ജാതിയുടേയും വര്‍ഗത്തിന്റേയും പേരില്‍ ജനങ്ങളെ അകറ്റി നിര്‍ത്തുന്ന സമീപനമാണ് രാജ്യത്ത്. ന്യൂനപക്ഷങ്ങള്‍ക്കും ഇന്ത്യയില്‍ അവരുടേതായ ഇടമുണ്ട്. നമ്മള്‍ ജുനൈദുമാരോടൊപ്പവും പെഹ്‌ലുഖാന്‍മാരോടൊപ്പവുമാണ്. ആഗോള കുത്തകകള്‍ക്കെതിരെ കേരളത്തിലും ക്രിയാത്മക സമരങ്ങള്‍ ഉയരേണ്ടതുണ്ട്. പുതുവൈപ്പിന്‍, വിഴിഞ്ഞം വിഷയങ്ങളില്‍ ഇടതുപക്ഷം ജനകീയ നിലപാട് സ്വീകരിക്കണം.

 medha

തൃപുരയിലെ തിരഞ്ഞെടുപ്പ് ഫലത്തില്‍ നിരാശരാവേണ്ടതില്ല. വന്‍കിട കുത്തകകളുടെ ഫണ്ട് പറ്റി യുവാക്കള്‍ക്ക് ലാപ്‌ടോപും മറ്റും നല്‍കാമെന്ന മോഹവലയത്തിലാക്കി ജനങ്ങളെ ഹിപ്‌നോട്ടൈസ് ചെയ്തിരിക്കുകയാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളെ അതിക കാലം അവര്‍ക്ക് പറ്റിക്കാനാവില്ല. ഇടതു പ്രസ്താനങ്ങളും സമാന കാഴ്ചപ്പാടുള്ളവരും യോജിച്ച് പോരാട്ടം നടത്തിയാല്‍ മാത്രമെ ചൂഷണത്തിനെതിരായ ലക്ഷ്യം പ്രാപിക്കാനാവുകയുള്ളു. ജെഎന്‍യുവില്‍ കനയ്യകുമാറടക്കമുള്ളവരുടെ കൂട്ടായ്മ ഇത് തെളിയിച്ചിട്ടുണ്ട്. അവര്‍ പറഞ്ഞു.

പുതിയതായി 27 അംഗങ്ങള്‍ കമ്മിറ്റിയിലേക്ക് വരും

സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്നു കൊടിയിറങ്ങാനിരിക്കെ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രന്‍ തുടരും. അതേ സമയം, ഒരു വിഭാഗം ഇടഞ്ഞുനില്‍ക്കുന്നതിനാല്‍ സംസ്ഥാന കൗണ്‍സിലിലേക്കും സെക്രട്ടറി സ്ഥാനത്തേക്കും മത്സരസാധ്യത തള്ളാനാകില്ല. മത്സരം ഒഴിവാക്കാനായി അനുനയ ചര്‍ച്ചയുമായി ദേശീയ നേതൃത്വം രംഗത്തുണ്ട്. കെഇ ഇസ്മയിലിനെ ദേശീയ സെക്രട്ടേറിയേറ്റിലേക്ക് പരിഗണിക്കുന്ന കാര്യമുള്‍പ്പടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയിലാണ്.

കണ്‍ട്രോള്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെച്ചൊല്ലിയുള്ള വിവാദങ്ങളും എതിര്‍പ്പുകളുമാണ് പാര്‍ട്ടി നേൃത്വത്തില്‍ ആശങ്ക സൃഷ്ടിക്കുന്നത്. പ്രതിനിധികള്‍ക്കിടയില്‍ കാനം രാജേന്ദ്രന് ഭൂരിപക്ഷമുണ്ടെങ്കിലും മത്സരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയാല്‍ പാര്‍ട്ടിക്കു ക്ഷീണമുണ്ടാകുമെന്നാണു ദേശീയ നേതൃത്വത്തിന്റെ നിഗമനം. ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശേീയ നേതൃത്വത്തിന്റെ ഇടപെടല്‍ നടക്കുന്നുണ്ട്. സമവായത്തിന്റെ ഭാഗമായി കെ.ഇ. ഇസ്മയിലിനെ ദേശീയ സെക്രട്ടേറിയേറ്റിലേക്കു പരിഗണിച്ചേക്കും. നിലവില്‍ പന്ന്യന്‍ രവീന്ദ്രന്‍ മാത്രമാണ് ദേശീയ സെക്രട്ടേറിയേറ്റംഗം. കാനംരാജേന്ദ്രന്‍ ക്ഷണിതാവുമാണ്. ഇതു സംബന്ധിച്ച് ഇന്നു രാവിലെ തീരുമാനമുണ്ടായിലെങ്കില്‍ മത്സരത്തിനുള്ള സാധ്യത കൂടുതലാണ്.

നിലവില്‍ 107 അംഗ കമ്മിറ്റിയാണ് നിലവിലുള്ളത്. 27 അംഗങ്ങള്‍ ഒഴിഞ്ഞ് പുതിയതായി 27 അംഗങ്ങള്‍ കമ്മിറ്റിയിലേക്ക് വരും. അതതു ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റികള്‍ കൂടിയ ശേഷം പുതിയ പ്രതിനിധികളെ നിര്‍ദേശിക്കും.
യുവാക്കള്‍ക്കും വനിതകള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്നും നിര്‍ദേശമുണ്ട്. പട്ടാമ്പിയില്‍ നിന്നു ജയിച്ച് മുഹമ്മദ് മുഹസീന്‍, മുവാറ്റുപുഴയില്‍നിന്നു ജയിച്ച എല്‍ദോ എബ്രഹാം എന്നിവര്‍ സംസ്ഥാന കൗണ്‍സിലില്‍ ഇടം നേടുമെന്ന് സൂചനയുണ്ട്.

ആതിരപ്പള്ളി പദ്ധതി നടപ്പിലാക്കരുതെന്ന് സിപിഐ സംസ്ഥാന സമ്മേളനത്തില്‍ പ്രമേയംആതിരപ്പള്ളി പദ്ധതി നടപ്പിലാക്കരുതെന്ന് സിപിഐ സംസ്ഥാന സമ്മേളനത്തില്‍ പ്രമേയം

കമ്മ്യൂണിസ്റ്റുകൾക്ക് വേണ്ടത് തിരിച്ചറിവാണ്; ഐക്യമുന്നണി അധികാരത്തിനല്ല, ആർഎസ്എസിനെതിരെ പോരാടാൻ!കമ്മ്യൂണിസ്റ്റുകൾക്ക് വേണ്ടത് തിരിച്ചറിവാണ്; ഐക്യമുന്നണി അധികാരത്തിനല്ല, ആർഎസ്എസിനെതിരെ പോരാടാൻ!

English summary
medha patkar in cpi state conference malapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X