കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനധികൃത കെട്ടിടനിര്‍മ്മാണം റിപ്പോര്‍ട്ട് ചെയ്യാനെത്തി: മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റശ്രമം

  • By Desk
Google Oneindia Malayalam News

മാനന്തവാടി: സബ്കലക്ടറുടെ ഉത്തരവിന് പുല്ലുവില. കാലപ്പഴക്കത്താല്‍ സുരക്ഷാഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൊളിച്ചുമാറ്റാനുത്തരവിട്ട കെട്ടിടത്തില്‍ വീണ്ടും നിര്‍മ്മാണപ്രവൃത്തികള്‍ നടത്തി. വിവരമറിഞ്ഞ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റശ്രമവും അസഭ്യവര്‍ഷവും. മാനന്തവാടി-തലശ്ശേരി റോഡിലാണ് കാലപ്പഴക്കത്താല്‍ ജീര്‍ണിച്ച കെട്ടിടം വീണ്ടും പുതുക്കിപ്പണിയാനുള്ള നീക്കം നടത്തുന്നത്.

ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെ റവന്യൂ അധികാരികളും, മാനന്തവാടി നഗരസഭാ അധികൃതരും നിര്‍മ്മാണപ്രവൃത്തികള്‍ അടിയന്തരമായി നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടിരുന്നു. പകുതി പൊളിച്ച കെട്ടിടത്തിന്റെ മുകളില്‍ ഷീറ്റും, ഇരുമ്പ് പൈപ്പുമിട്ട് കടമുറിയാക്കാനുള്ള പ്രവര്‍ത്തികളാണ് നടത്തിയിരുന്നത്. തിങ്കളാഴ്ച രാവിലെ മുതല്‍ വീണ്ടും പ്രവര്‍ത്തികള്‍ ആരംഭിക്കുകയും ഇഷ്ട്ടികയും ഹോളോബ്രിക്‌സും ഉപയോഗിച്ച് ചുമര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.

mananthavadybuilding

വിവരമറിഞ്ഞ് ദൃശ്യങ്ങള്‍ പകര്‍ത്താനും വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യാനുമെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ സ്ഥലമുടമയുടെ സഹായി അസഭ്യ വര്‍ഷവുമായി തട്ടിക്കയറുകയും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കെതിരെ രംഗത്ത് വന്ന ഭരണകക്ഷിയിലെ പാര്‍ട്ടിയില്‍പ്പെട്ട ചില ഭാരവാഹികളും പ്രവര്‍ത്തകരും ഇപ്പോള്‍ മൗനത്തിലാണ്. ഇതിനെതിരെ പാര്‍ട്ടിയില്‍ തന്നെ രോക്ഷമുയര്‍ന്നിട്ടുണ്ട്. കെട്ടിട ഉടമയുമായി നടത്തിയ അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണിതെന്ന് വരെ ആരോപണമയര്‍ന്നുകഴിഞ്ഞു. പ്രസ്തുത വിഷയം നഗരസഭ ബോര്‍ഡ് മീറ്റിങ്ങില്‍ പ്രതിപക്ഷ അംഗങ്ങള്‍ ഉന്നയിക്കുകയും അനധികൃത നിര്‍മാണ പ്രവര്‍ത്തികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് മുഴുവന്‍ അംഗങ്ങളും ഒരേസ്വരത്തില്‍ ആവശ്യപ്പെടുകയുമായിരുന്നു.

തുടര്‍ന്ന് സെക്രട്ടറി നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്ന സ്ഥലം സന്ദര്‍ശിക്കുകയും പ്രവര്‍ത്തികള്‍ നടക്കുന്നതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും നിര്‍മ്മാണത്തിനായി ഇറക്കിവെച്ചിട്ടുള്ള സാമഗ്രികള്‍ പോലിസിന്റ് സഹായത്തോടെ കണ്ട് കെട്ടുമെന്നും അറിയിക്കുകയും ചെയ്തിരുന്നു.മാനന്തവാടിയില്‍ നിരവധി അനധികൃത നിര്‍മ്മാണപ്രവൃത്തികള്‍ നടക്കുന്നതായി നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു.

മാനന്തവാടി-തലശ്ശേരി റൂട്ടിലെ അനധികൃത കെട്ടിടനിര്‍മ്മാണം.

English summary
Media persons attacked in Wayanad regarding report about illegal construction.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X