കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി മന്ത്രിസഭയിലും എൽഡിഎഫിലും വൻ അഴിച്ചുപണി? സമ്മേളനം കഴിഞ്ഞാൽ അടിമുടി മാറ്റം?

ഫെബ്രുവരി 22 മുതൽ തൃശൂരിൽ ആരംഭിക്കുന്ന സംസ്ഥാന സമ്മേളനത്തിൽ പിണറായി സർക്കാരിന്റെ 19 മാസത്തെ പ്രവർത്തനം വിലയിരുത്തും.

Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനത്തിനും, പാർട്ടി കോൺഗ്രസിനും ശേഷം മന്ത്രിസഭയിൽ മാറ്റങ്ങളുണ്ടായേക്കാമെന്ന് സൂചന. മലയാള മനോരമയാണ് ഇത്തരമൊരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. തൃശൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിലുയരുന്ന ചർച്ചകളും നിഗമനങ്ങളും ഒരു പക്ഷേ മന്ത്രിസഭയിലെ അഴിച്ചുപണിക്ക് കളമൊരുക്കിയേക്കാമെന്നാണ് മലയാള മനോരമ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വഴങ്ങാതെ സര്‍ക്കാര്‍; ബസ് ഉടമകള്‍ പെട്ടു!! മുഖ്യമന്ത്രിയെ കാണും, ബസുകള്‍ പിടിച്ചെടുക്കുമെന്ന് ഭീഷണിവഴങ്ങാതെ സര്‍ക്കാര്‍; ബസ് ഉടമകള്‍ പെട്ടു!! മുഖ്യമന്ത്രിയെ കാണും, ബസുകള്‍ പിടിച്ചെടുക്കുമെന്ന് ഭീഷണി

ഫെബ്രുവരി 22 മുതൽ തൃശൂരിൽ ആരംഭിക്കുന്ന സംസ്ഥാന സമ്മേളനത്തിൽ പിണറായി സർക്കാരിന്റെ 19 മാസത്തെ പ്രവർത്തനം വിലയിരുത്തും. പാർട്ടിയുടെ പ്രവർത്തന റിപ്പോർട്ടിലും സർക്കാരിന്റെ ഭരണത്തെക്കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം തൃശൂർ സമ്മേളനത്തിൽ ചർച്ച ചെയ്യപ്പെടും.

 മന്ത്രിസഭയിലേക്ക്...

മന്ത്രിസഭയിലേക്ക്...

മുൻ മന്ത്രി ഇപി ജയരാജന്റെ മന്ത്രിസഭാ പുന:പ്രവേശനം സംബന്ധിച്ച് ചർച്ചയുണ്ടായേക്കുമെന്നാണ് മനോരമയുടെ റിപ്പോർട്ടിൽ പറയുന്നത്. മന്ത്രിസഭയിലേക്കുള്ള തിരിച്ചുവരവ് സമ്മേളനത്തിന് ശേഷമെന്ന് പറഞ്ഞാണ് ഇപിയെ സമാധാനിപ്പിച്ചതെന്നും വാർത്തയിൽ പറയുന്നു. എകെ ശശീന്ദ്രൻ കുറ്റവിമുക്തനായി മന്ത്രിസഭയിൽ തിരിച്ചെത്തിയെങ്കിൽ അതേസ്ഥിതിയിലുള്ള തനിക്ക് മന്ത്രിസഭയിലേക്ക് വാതിൽ തുറക്കാത്തതിൽ ജയരാജന് അമർഷമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

മുഖം മിനുക്കൽ...

മുഖം മിനുക്കൽ...

ഏപ്രിലിലെ പാർട്ടി കോൺഗ്രസിന് ശേഷം മന്ത്രിസഭയിൽ മാറ്റങ്ങളുണ്ടാകുമെന്ന സൂചന ശക്തമാണെന്നും മനോരമ റിപ്പോർട്ട് ചെയ്യുന്നു. അനാരോഗ്യം ചില മന്ത്രിമാരെ അലട്ടുന്നുണ്ടെന്നും, ചിലർക്ക് ഉദ്ദേശിച്ച പുരോഗതിയുണ്ടാക്കാൻ കഴിയുന്നില്ലെന്നും വിമർശനമുണ്ട്. അതിനാൽ ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മുഖംമിനുക്കലിനാകും പാർട്ടി മുതിരുകയെന്നും റിപ്പോർട്ടിൽ പറയുന്നു.

 സർക്കാരിന് വിമർശനം...

സർക്കാരിന് വിമർശനം...

പുതിയ സംസ്ഥാന സെക്രട്ടേറിയേറ്റിലും കേന്ദ്ര കമ്മിറ്റിയും ആരെല്ലാം ഇടംപിടിക്കുമെന്നത് കണക്കിലെടുത്താകും സർക്കാരിൽ അഴിച്ചുപണിയുണ്ടാകുക. ജില്ലാ സമ്മേളനങ്ങളിലടക്കം സർക്കാരിനെതിരെ രൂക്ഷ വിമർശനമുയർന്നത് സംസ്ഥാന സമ്മേളനത്തിലും ചർച്ച ചെയ്യും.

മുഖ്യമന്ത്രി...

മുഖ്യമന്ത്രി...

ധനമന്ത്രി തോമസ് ഐസക്കിനും, ആഭ്യന്തര വകുപ്പിനുമെതിരെയാണ് ജില്ലാ സമ്മേളനങ്ങളിൽ കാര്യമായ വിമർശനമുണ്ടായത്. പോലീസിന്റെ പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രിക്കെതിരെയും സമ്മേളനങ്ങളിൽ വിമർശനമുയർന്നിരുന്നു.

മന്ത്രിമാർ...

മന്ത്രിമാർ...

ഘടകകക്ഷിയായ സിപിഐക്കെതിരെ ജില്ലാ സമ്മേളനങ്ങളിൽ രൂക്ഷവിമർശനങ്ങളുണ്ടായി. റവന്യൂ വകുപ്പിനാണ് ഇതിൽ ഏറ്റവും കൂടുതൽ ശകാരമേറ്റത്. കൂടാതെ സിപിഎം മന്ത്രിമാർക്കെതിരെയും വിമർശനമുയർന്നു. ലൈഫ് അടക്കമുള്ള സർക്കാർ പദ്ധതികൾ താളംതെറ്റിയെന്നും, പ്രതിപക്ഷത്തിനെതിരായ കേസുകൾ മുന്നോട്ടുകൊണ്ടുപോകാനൻ കഴിഞ്ഞില്ലെന്നും വിമർശനമുണ്ടായി.

മാറ്റം...

മാറ്റം...

സംസ്ഥാന സമ്മേളനത്തിന് ശേഷം ഇടതുമുന്നണിയിലും മാറ്റം വരാൻ സാദ്ധ്യതയുണ്ടെന്നും മനോരമ റിപ്പോർട്ട് ചെയ്യുന്നു. നിലവിലെ കൺവീനർ വൈക്കം വിശ്വനെ അനാരോഗ്യം കണക്കിലെടുത്ത് മാറ്റിയേക്കുമെന്നും, പകരം മന്ത്രി എകെ ബാലൻ മുന്നണിയുടെ തലപ്പത്തേക്ക് വരുമെന്നും സൂചനയുണ്ട്.

 കണ്ണൂരിലെ

കണ്ണൂരിലെ

കൺവീനർ സ്ഥാനത്തേക്ക് എളമരം കരീമിന്റെ പേരും കണ്ണൂരിലെ നേതാക്കളുടെ പേരും ആലോചനയിലുണ്ട്. എന്നാൽ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും കണ്ണൂരിൽ നിന്നായതിനാൽ മുന്നണി കൺവീനറും അതേജില്ലയിൽ നിന്ന് വരാൻ സാദ്ധ്യതയില്ലെന്നും മനോരമ റിപ്പോർട്ട് ചെയ്യുന്നു.

തൊപ്പിയിട്ടതിന് മുസ്ലീം യുവാക്കൾക്ക് നേരെ യുവമോർച്ച പ്രവർത്തകരുടെ ആക്രമണം! ക്രൂരമായി മർദ്ദിച്ചു...തൊപ്പിയിട്ടതിന് മുസ്ലീം യുവാക്കൾക്ക് നേരെ യുവമോർച്ച പ്രവർത്തകരുടെ ആക്രമണം! ക്രൂരമായി മർദ്ദിച്ചു...

English summary
media report about cpim thrissur state conference discussions.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X