രണ്ടാംഘട്ട ചോദ്യം ചെയ്യലിൽ ദിലീപും നാദിർഷായും പാടുപെടും?പോലീസിനൊപ്പം മനശാസ്ത്രഞ്ജരും?ആ ചോദ്യങ്ങൾ..

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം അന്തിമഘട്ടത്തിലെത്തി നിൽക്കുമ്പോൾ നടൻ ദിലീപിനെയും നാദിർഷായെയും വീണ്ടും ചോദ്യം ചെയ്തേക്കുമെന്ന് സൂചന. ഇതിനായി പോലീസ് വീണ്ടും ചോദ്യാവലി തയ്യാറാക്കിയതായും റിപ്പോർട്ടുകളുണ്ട്.

ദേ പുട്ടും ഡി സിനിമാസും!ദിലീപിന്റെ സഹോദരൻ അനൂപിനെ വെള്ളംകുടിപ്പിച്ചത് നാലരമണിക്കൂർ,സാമ്പത്തിക ഇടപാട്

മുഖ്യമന്ത്രി വാക്കു കൊടുത്ത ആ സ്ത്രീ എവിടെ! നടിയെ ആക്രമിച്ച കേസിൽ ഗുരുതര ആരോപണം!എല്ലാം ദുരൂഹമെന്ന്

രണ്ടാം വട്ടം ദിലീപിനെയും നാദിർഷായെയും ചോദ്യം ചെയ്യുമ്പോൾ ചോദ്യങ്ങൾ തയ്യാറാക്കിയിരിക്കുന്നത് മനശാസ്ത്രഞ്ജനാണെന്ന് പറയുന്നുണ്ടെന്നാണ് മംഗളം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 120 ചോദ്യങ്ങളടങ്ങിയ ചോദ്യാവലിയാണ് രണ്ടാം വട്ടം ദിലീപിനെയും നാദിർഷായെയും ചോദ്യം ചെയ്യാനായി തയ്യാറാക്കിയിരിക്കുന്നതെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ തന്നെ ഇരുവരെയും ചോദ്യം ചെയ്യലിന് വിധേയമാക്കുമെന്നാണ് സൂചന. എന്നാൽ കേസിൽ ഉടൻതന്നെ കൂടുതൽ അറസ്റ്റുണ്ടാകാൻ സാധ്യതയില്ലെന്നും റിപ്പോർട്ടുകളുണ്ട്.

ഗൂഢാലോചന തെളിയിക്കാൻ...

ഗൂഢാലോചന തെളിയിക്കാൻ...

നടിയെ ആക്രമിച്ച സംഭവത്തിന് പിന്നിലുള്ള ഗൂഢാലോചന തെളിയിക്കാനായാണ് നടൻ ദിലീപിനെയും നാദിർഷായെയും വീണ്ടും ചോദ്യം ചെയ്യാനായി പോലീസ് ഒരുങ്ങുന്നത്.

ചോദ്യാവലി തയ്യാറാക്കി...

ചോദ്യാവലി തയ്യാറാക്കി...

ഇരുവരെയും ആദ്യഘട്ടത്തിൽ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച മൊഴികളുടെയും കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്ത മറ്റുള്ളവരുടെ മൊഴികളുടെയും അടിസ്ഥാനത്തിലാണ് പോലീസ് പുതിയ ചോദ്യാവലി തയ്യാറാക്കിയിരിക്കുന്നത്.

120 ചോദ്യങ്ങൾ?

120 ചോദ്യങ്ങൾ?

എല്ലാ പഴുതകളുമടച്ച അതികഠിനമായ 120 ചോദ്യങ്ങളാണ് രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി തയ്യാറാക്കിയിരിക്കുന്നതെന്നാണ് മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നത്.

മനശാസ്ത്രഞ്ജരുടെ സഹായവും...

മനശാസ്ത്രഞ്ജരുടെ സഹായവും...

രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായുള്ള ചോദ്യാവലി തയ്യാറാക്കാനായി പോലീസ് മനശാസ്ത്രഞ്ജരുടെ സഹായം തേടിയെന്ന് പറയുന്നതായി മംഗളമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മനശാസ്ത്രഞ്ജരാണ് ചോദ്യങ്ങൾ തയ്യാറാക്കിയിരിക്കുന്നതെന്ന സൂചനയാണ് റിപ്പോർട്ടിലുള്ളത്.

പോലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തി?

പോലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തി?

ദിലീപിനോടും നാദിർഷായോടും ചോദിക്കാനുള്ള ചോദ്യങ്ങൾ തയ്യാറാക്കുന്നതിന് മുന്നോടിയായി മനശാസ്ത്രഞ്ജരരെ ആലുവ പോലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുമുണ്ടായിരുന്നു.

മനശാസ്ത്രപരമായ സമീപനം...

മനശാസ്ത്രപരമായ സമീപനം...

ചില കേസുകളിൽ മനശാസ്ത്രപരമായ സമീപനം പോലീസ് സാധാരണയായി കൈക്കൊള്ളാറുണ്ട്. ഒളിച്ചുവെയ്ക്കുന്ന രഹസ്യങ്ങൾ കണ്ടെത്താനാണ് പോലീസ് മനശാസ്ത്രഞ്ജരുടെ സഹായം തേടാറുള്ളത്.

ചോദ്യം ചെയ്യൽ എപ്പോൾ?

ചോദ്യം ചെയ്യൽ എപ്പോൾ?

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടൻ ധർമ്മജൻ ബോൾഗാട്ടിയെയും ദിലീപിന്റെ സഹോദരൻ അനൂപിനെയും ആലുവ പോലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ദിലീപിന്റെയും നാദിർഷായെയുടെയും രണ്ടാംഘട്ട ചോദ്യം ചെയ്യൽ ഉടനുണ്ടാകുമെന്നാണ് സൂചനകൾ.

English summary
media report about police interrogation in alwaye police club.
Please Wait while comments are loading...