തോളില്‍ തട്ടിയ ചാമക്കാലയെ ഉണ്ണിത്താന്‍ ലോക്ക് ചെയ്തു! പിന്നെ നടന്നത് ഏറ്റുമുട്ടലും തെറിവിളിയും!

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: കെപിസിസി യോഗസ്ഥലത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുമുട്ടി. കെപിസിസി അംഗങ്ങളായ രാജ്‌മോഹന്‍ ഉണ്ണിത്താനും ജ്യോതികുമാര്‍ ചാമക്കാലയുമാണ് യോഗസ്ഥലത്ത് വെച്ച് ഏറ്റുമുട്ടിയത്.

ലാലേട്ടന്‍റെ 'വില്ലന്‍' കാണാനെത്തി വാളുവെച്ചു! പിന്നെ തീയേറ്ററിനുള്ളില്‍ വില്ലത്തരം! അടിച്ചുപൊളിച്ചു

'ഇവർ ആണുങ്ങളെ പോലെയാകാൻ വേണ്ടിയല്ല മുടി മുറിച്ചത്', അവതാരകയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം...

കെപിസിസി യോഗം ആരംഭിക്കുന്നതിന് തൊട്ടുമുന്‍പാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ രാജ്‌മോഹന്‍ ഉണ്ണിത്താനും ജ്യോതികുമാര്‍ ചാമക്കാലയും പരസ്പരം തെറിവിളിച്ചെന്നും, ഏറ്റുമുട്ടിയെന്നും കൈരളി ടിവിയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ ചാമക്കാല വിമര്‍ശനമുന്നയിച്ചതാണ് ഉണ്ണിത്താനെ പ്രകോപിപ്പിച്ചെതെന്നും കൈരളിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കേരളത്തിൽ ഇനി 24 മണിക്കൂറും കടകൾ തുറക്കും! അർദ്ധരാത്രിയും അടിച്ചുപൊളിച്ച് ഷോപ്പിങ് നടത്താം...

കെപിസിസി...

കെപിസിസി...

പുതിയ കെപിസിസി അംഗങ്ങളുടെ ആദ്യ യോഗം ആരംഭിക്കുന്നതിന് തൊട്ടുമുന്‍പാണ് മുതിര്‍ന്ന നേതാക്കളായ ചാമക്കാലയും രാജ്‌മോഹന്‍ ഉണ്ണിത്താനും ഏറ്റുമുട്ടിയത്.

ചൊടിപ്പിച്ചെന്ന്...

ചൊടിപ്പിച്ചെന്ന്...

ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ ചാമക്കാല ഉന്നയിച്ച വിമര്‍ശനങ്ങള്‍ രാജ്‌മോഹന്‍ ഉണ്ണിത്താനെ ചൊടിപ്പിച്ചിരുന്നു. ഇതിന്റെ ബാക്കിപത്രമാണ് കെപിസിസി യോഗസ്ഥലത്തും അരങ്ങേറിയത്.

കൈയില്‍ പിടിച്ചു...

കൈയില്‍ പിടിച്ചു...

ചാമക്കാല യോഗസ്ഥലത്തേക്ക് നടന്നു പോകുന്നതിനിടയില്‍ ഉണ്ണിത്താന്റെ തോളില്‍ തട്ടിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. തിരിഞ്ഞുനോക്കിയ ഉണ്ണിത്താന്‍ ചാമക്കാലയുടെ കൈയില്‍ കയറി പിടിച്ചു.

തെറിവിളിയും...

തെറിവിളിയും...

ചാമക്കാലയുടെ കൈയില്‍ പിടിച്ചതോടെയാണ് ഇരുവരും തമ്മില്‍ തെറിവിളി തുടങ്ങിയത്.

മുന്നിലിരിക്കുമ്പോള്‍...

മുന്നിലിരിക്കുമ്പോള്‍...

മുതിര്‍ന്ന നേതാക്കളുടെ മുന്നില്‍വെച്ചാണ് ഇരുവരും തമ്മില്‍ അതിരൂക്ഷമായ തെറിവിളി നടത്തിയതെന്നും കൈരളി റിപ്പോര്‍ട്ട് ചെയ്തു.

ഇടപെട്ടു....

ഇടപെട്ടു....

സംഭവം കയ്യാങ്കളിയിലെത്തിയതോടെ മറ്റു നേതാക്കള്‍ ഇടപെട്ടാണ് ഇരുവരെയും പിന്തിരിപ്പിച്ചത്.

English summary
media report: dramatic scenes between congress leaders

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്