യൂസഫലിക്ക് മുന്നിൽ സർക്കാരിന് മുട്ടിടിച്ചു!കോഴിക്കോട് ലുലുമാൾ വരുന്നത് സർക്കാർ ഭൂമിയിൽ!

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: പ്രമുഖ വ്യവസായി എംഎ യൂസഫലിയുടെ കോഴിക്കോട് നിർമ്മിക്കുന്ന ലുലു മാളിന് സർക്കാർ ഭൂമി വിട്ടുനൽകാൻ തീരുമാനിച്ചു. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭ യോഗത്തിലാണ് ലുലു മാളിന് ഭൂമി വിട്ടുനൽകാൻ തീരുമാനമെടുത്തത്.

കോഴിക്കോട് മാങ്കാവിലാണ് ലുലു മാളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. മാങ്കാവിലെ സർക്കാർ അധീനതയിലുള്ള 19 സെന്റ് ഭൂമിയാണ് ലുലു മാളിന് വിട്ടുനൽകാൻ സർക്കാര്‌ തീരുമാനിച്ചിരിക്കുന്നത്. റവന്യൂ,നിയമ വകുപ്പുകളുടെ എതിർപ്പ് മറികടന്നാണ് മന്ത്രിസഭ തീരുമാനമെന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

യൂസഫലിയുടെ ലുലു മാൾ...

യൂസഫലിയുടെ ലുലു മാൾ...

പ്രമുഖ വ്യവസായിയായ എംഎ യൂസഫലിയുടെ ലുലു ഗ്രൂപ്പ് കേരളത്തിൽ നിർമ്മിക്കുന്ന രണ്ടാമത്തെ മാളാണ് കോഴിക്കോട് മാങ്കാവിലേത്. ഗൾഫ് രാജ്യങ്ങളിൽ നിരവധി മാളുകളും സൂപ്പർ മാർക്കറ്റുകളുമുള്ള ലുലു ഗ്രൂപ്പ് കൊച്ചി ഇടപ്പള്ളിയിലാണ് കേരളത്തിൽ ആദ്യമായി മാൾ നിർമ്മിച്ചത്.

കോഴിക്കോടേക്ക്...

കോഴിക്കോടേക്ക്...

കൊച്ചിക്ക് ശേഷം കോഴിക്കോടാണ് കേരളത്തിലെ രണ്ടാമത്തെ മാൾ നിർമ്മിക്കുകയെന്ന് ലുലു ഗ്രൂപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരത്തും ലുലു മാൾ നിർമ്മിക്കാനുള്ള പദ്ധതികൾ പുരോഗമിക്കുന്നുണ്ട്. കോഴിക്കോട് മാങ്കാവിലാണ് ലുലുമാൾ നിർമ്മിക്കുന്നത്.

സർക്കാർ ഭൂമി വിട്ടുനൽകാൻ അപേക്ഷ...

സർക്കാർ ഭൂമി വിട്ടുനൽകാൻ അപേക്ഷ...

കോഴിക്കോട് മാങ്കാവിൽ നിർമ്മാണം പുരോഗമിക്കുന്ന ലുലു മാളിനോട് ചേർന്നുള്ള 19 സെന്റ് സർക്കാർ ഭൂമി വിട്ടുനൽകാൻ ലുലു ഗ്രൂപ്പ് നേരത്തെ അപേക്ഷ നൽകിയിരുന്നു.

നിയമ-റവന്യൂ വകുപ്പുകൾ എതിർത്തു...

നിയമ-റവന്യൂ വകുപ്പുകൾ എതിർത്തു...

സർക്കാർ ഭൂമിക്ക് പകരം ഭൂമി നൽകാമെന്നാണ് കമ്പനി വ്യക്തമാക്കിയിരുന്നത്. എന്നാൽ സർക്കാർ ഭൂമി സ്വകാര്യ വ്യക്തിക്ക് വിട്ടുനൽകാനാവില്ലെന്നായിരുന്നു റവന്യു വകുപ്പിന്റെ നിലപാട്.

പഞ്ചാബ് കേസ്...

പഞ്ചാബ് കേസ്...

സർക്കാർ ഭൂമി സ്വകാര്യ വ്യക്തിക്ക് കൈമാറാനാകില്ലെന്ന ജഗ്പാൽ സിങ്-സ്റ്റേറ്റ് ഓഫ് പഞ്ചാബ് കേസ് ചൂണ്ടിക്കാട്ടി നിയമ വകുപ്പും ലുലു ഗ്രൂപ്പിന്റെ അപേക്ഷയെ എതിർത്തിരുന്നു.

നാലുമാസമായി...

നാലുമാസമായി...

നാലുമാസത്തിനിടെ ലുലു ഗ്രൂപ്പിന്റെ അപേക്ഷ പല തവണ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയിൽ വന്നിരുന്നെങ്കിലും സിപിഐ മന്ത്രിമാരുടെ എതിർപ്പിനെ തുടർന്ന് മാറ്റിവെയ്ക്കുകയായിരുന്നു. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനാണ് ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതെന്നാണ് സൂചന.

കെടി ജലീലിന്റെ പ്രത്യേക താത്പര്യം...

കെടി ജലീലിന്റെ പ്രത്യേക താത്പര്യം...

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെടി ജലീലിന്റെ പ്രത്യേക താത്പര്യപ്രകാരമാണ് മന്ത്രിസഭാ യോഗത്തിൽ ലുലു മാളിന്റെ അപേക്ഷ വീണ്ടും പരിഗണിച്ചതെന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സർക്കാർ ഭൂമിക്ക് പകരം...

സർക്കാർ ഭൂമിക്ക് പകരം...

മാങ്കാവിൽ സർക്കാർ വിട്ടുനൽകുന്ന റവന്യൂ ഭൂമിക്ക് പകരം ലുലു ഗ്രൂപ്പ് നെല്ലിക്കോട് മൈലമ്പാടി ഒല്ലൂര്‍ ക്ഷേത്രത്തിനുസമീപം 26.19 സ്ഥലവും 204 ചതുരശ്രമീറ്ററുള്ള കോണ്‍ക്രീറ്റ് കെട്ടിടവും സര്‍ക്കാരിന് വിട്ടുനല്‍കാമെന്നാണ് ധാരണ.

മന്ത്രിസഭാ യോഗ തീരുമാനങ്ങളിൽ ഇതുമാത്രമില്ല...

മന്ത്രിസഭാ യോഗ തീരുമാനങ്ങളിൽ ഇതുമാത്രമില്ല...

കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗ തീരുമാനങ്ങളെ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കിയ കുറിപ്പിൽ ലുലുമാളിന് ഭൂമി നൽകാൻ തീരുമാനിച്ച കാര്യമില്ലെന്നുള്ളതും ശ്രദ്ധേയമാണ്.

English summary
media report; ministry meeting decision about lulu mall kozhikode.
Please Wait while comments are loading...