കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംവി ജയരാജന്റെ 'സിഐഡി' അന്വേഷണം! തച്ചങ്കരിയുടെ കസേര തെറിച്ചു! ഒരീച്ച പോലും അറിഞ്ഞില്ല...

പ്രിൻസിപ്പൽ സെക്രട്ടറിയുടെ അന്വേഷണത്തിൽ തൃപ്തി വരാത്തതിനാൽ മുഖ്യമന്ത്രി തന്നെയാണ് എംവി ജയരാജനെ രഹസ്യ അന്വേഷണത്തിന് നിയോഗിച്ചത്.

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കേരള ബുക്ക്സ് ആന്റ് പബ്ലിഷിങ് സൊസൈറ്റിയുടെ എംഡി സ്ഥാനത്ത് നിന്നും തച്ചങ്കരിയെ തെറിപ്പിച്ചത് എംവി ജയരാജൻ. സൊസൈറ്റിയുടെ എംഡിയായിരിക്കെ തച്ചങ്കരി നടത്തിയ ഇടപാടുകളെ സംബന്ധിച്ച് എംവി ജയരാജൻ അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിനൊടുവിലാണ് തച്ചങ്കരിക്കെതിരെ മുഖ്യമന്ത്രി നടപടിയെടുത്തത്.

ടിവി അനുപമയ്ക്ക് തെറ്റു പറ്റിയോ? കളക്ടറുടെ റിപ്പോർട്ടിൽ പിഴവുകൾ, ചാണ്ടിയുടെ പേരിൽ സ്ഥലമില്ല...ടിവി അനുപമയ്ക്ക് തെറ്റു പറ്റിയോ? കളക്ടറുടെ റിപ്പോർട്ടിൽ പിഴവുകൾ, ചാണ്ടിയുടെ പേരിൽ സ്ഥലമില്ല...

ലേഡീസ് ഹോസ്റ്റലിൽ റാഗിങ്! 54 എംബിബിഎസ് വിദ്യാർത്ഥിനികൾക്ക് 25000 രൂപ വീതം പിഴ... ലേഡീസ് ഹോസ്റ്റലിൽ റാഗിങ്! 54 എംബിബിഎസ് വിദ്യാർത്ഥിനികൾക്ക് 25000 രൂപ വീതം പിഴ...

കാക്കനാട് കെബിപിഎസ് പ്രസിൽ അച്ചടി യന്ത്രങ്ങൾ വാങ്ങിയതിലും, ലോട്ടറി അച്ചടിയിലും വൻ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നാണ് എംവി ജയരാജൻ കണ്ടെത്തിയത്. നേരത്തെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നളിനി നെറ്റോയും ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. എന്നാൽ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അന്വേഷണത്തിൽ തൃപ്തി വരാത്തതിനാൽ മുഖ്യമന്ത്രി തന്നെയാണ് എംവി ജയരാജനെ രഹസ്യ അന്വേഷണത്തിന് നിയോഗിച്ചത്. മനോരമ ഓൺലൈനാണ് ഈ വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കാക്കനാട് പ്രസിൽ...

കാക്കനാട് പ്രസിൽ...

കെബിപിഎസിന്റെ കാക്കനാട് പ്രസിൽ ടോമിൻ ജെ തച്ചങ്കരി വൻ ക്രമക്കേടുകൾ നടത്തിയെന്നായിരുന്നു ആരോപണം. കെബിപിഎസിലെ സിഐടിയു നേതാക്കൾ ഉൾപ്പെടെ ഇക്കാര്യം മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു. ആരോപണങ്ങളൊന്നും ആദ്യം കാര്യമാക്കാതിരുന്ന മുഖ്യമന്ത്രി, അച്ചടി വകുപ്പിന്റെ ചുമതലക്കാരനായ തനിക്ക് തന്നെ ഇതു കുരുക്കാകുമെന്ന് ഭയന്നാണ് അന്വേഷണം പ്രഖ്യാപിച്ചത്.

പിന്നെ എംവി ജയരാജൻ...

പിന്നെ എംവി ജയരാജൻ...

കെബിപിഎസിലെ ഇടപാടുകളെക്കുറിച്ച് പ്രിൻസിപ്പൽ സെക്രട്ടറി നളിനി നെറ്റോയാണ് ആദ്യം അന്വേഷണം നടത്തിയത്. പ്രസിൽ ക്രമക്കേടുകളുണ്ടെന്ന് അവർ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു. എന്നാൽ നളിനി നെറ്റോയുടെ അന്വേഷണത്തിന് പിന്നാലെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജനെയും മുഖ്യമന്ത്രി അന്വേഷണത്തിന് വിട്ടു. എംവി ജയരാജൻ നടത്തിയ രഹസ്യ അന്വേഷണത്തിലാണ് പ്രസിൽ വ്യാപക ക്രമക്കേടുകളുണ്ടെന്ന് ബോദ്ധ്യപ്പെട്ടത്.

അച്ചടി യന്ത്രങ്ങൾ...

അച്ചടി യന്ത്രങ്ങൾ...

കെബിപിഎസിലെ സിഐടിയു നേതാക്കൾ പോലും അറിയാതെയാണ് എംവി ജയരാജൻ കാക്കനാട്ടെ പ്രസ് സന്ദർശിച്ചത്. തുടർന്ന് അച്ചടി യന്ത്രങ്ങൾ വാങ്ങിയതിനെക്കുറിച്ചു, അച്ചടിക്ക് ഉപയോഗിക്കുന്ന കടലാസുകളെക്കുറിച്ചും അദ്ദേഹം ചോദിച്ചറിഞ്ഞു. നിലവാരമില്ലാത്ത കടലാസുകളിലാണ് പാഠപുസ്തകങ്ങൾ അച്ചടിച്ചതെന്ന് നേരത്തെ ആക്ഷേപമുണ്ടായിരുന്നു.

ക്രമക്കേട്...

ക്രമക്കേട്...

ലോട്ടറിയിൽ നമ്പർ രേഖപ്പെടുത്താൻ മാത്രം എട്ടരക്കോടിയുടെ മെഷീനാണ് വാങ്ങിയത്. ഗുണനിലവാരമില്ലെന്ന് പറഞ്ഞ് മണിപ്പാലിലെ ഒരു പ്രസ് മടക്കിവിട്ട മെഷീനാണ് കാക്കനാട്ടെ പ്രസിലേക്ക് വാങ്ങിയത്. ഇതിനു പുറമേ ചൈനീസ് കമ്പനിയുടേതടക്കം 18 കോടി രൂപയുടെ മെഷീനുകളാണ് അടുത്തിടെ പ്രസിൽ എത്തിച്ചത്. ഇതിനൊന്നും സർക്കാരിന്റെ അനുമതി തേടിയിരുന്നില്ല.

അഗ്നിശമന സേനയിൽ....

അഗ്നിശമന സേനയിൽ....

എംവി ജയരാജന്റെ അന്വേഷണത്തിന് പിന്നാലെയാണ് ടോമിൻ ജെ തച്ചങ്കരിക്ക് കെബിപിഎസിൽ നിന്നും സ്ഥാനചലനമുണ്ടായത്. നിലവിൽ അഗ്നിശമന സേനാ ഡയറക്ടറായ തച്ചങ്കരിക്കെതിരെ അന്വേഷണം നടത്താൻ വിജിലൻസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മനോരമയുടെ വാർത്തയിലുണ്ട്.

English summary
media report;mv jayarajan conducted a secret inquiry.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X