• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമങ്ങൾ സൃഷ്ടിച്ച ബോധ്യമല്ല ജനങ്ങൾക്കുള്ളതെന്ന് അതെ മാധ്യമങ്ങൾക്ക് പറയേണ്ടി വന്നു: പി ജയരാജന്‍

Google Oneindia Malayalam News

കണ്ണൂർ: ഗുണ്ടാ സംഘങ്ങളെ ആശ്രയിച്ചുകൊണ്ട് കണ്ണൂരിലെ സി പി എമ്മിനെ തകർക്കാന്‍ കോൺഗ്രസ്സ് ശ്രമിച്ചപ്പോള്‍ അതിനെയൊക്കെ ജനങ്ങളെ അണിനിരത്തി ചെറുത് തോൽപ്പിക്കാൻ അന്നത്തെ സി പി എം ജില്ലാസെക്രട്ടറിയായിരുന്ന കോടിയേരിയുടെ നേതൃത്വന് കഴിഞ്ഞ് അദ്ദേഹത്തിന്റെ നേതൃപാടവത്തിന് ഉദാഹരണമാണെന്ന് പി ജയരാജന്‍.

'മഞ്ജു പത്രോസ് നിറം മാറുന്ന ഓന്ത്, എങ്ങനെ ചിലർ മകനായി'; 'ഫുക്രുവിനെ ദത്തെടുത്തിട്ടില്ല', മറുപടി'മഞ്ജു പത്രോസ് നിറം മാറുന്ന ഓന്ത്, എങ്ങനെ ചിലർ മകനായി'; 'ഫുക്രുവിനെ ദത്തെടുത്തിട്ടില്ല', മറുപടി

പിന്നീട് സംസ്ഥാന സെക്രട്ടറിയയും പോളിറ്റ് ബ്യൂറോ അംഗമായും ചുമതല നിർവഹിച്ചപ്പോഴും കൂടുതൽ ബോധ്യമായി. രാഷ്ട്രീയ എതിരാളികളുടെ വേട്ടയാടലിന്റെ പ്രധാന ലക്ഷ്യമായപ്പോഴും കരുത്തുചോർന്നില്ല. അത്തരം ഒരു നേതാവിന് കേരളത്തിലെ ജനങ്ങൾ നൽകിയ മരണാനന്തര യാത്രമൊഴി സ്വാഭാവികമാണ്. വലതുപക്ഷ മാധ്യമങ്ങൾ സൃഷ്ടിച്ചതായി അവർകരുതുന്ന ബോധ്യമല്ല ജനങ്ങൾക്കുള്ളതെന്ന് അതെ മാധ്യമങ്ങൾക്ക് തന്നെ പറയേണ്ടി വന്നിരിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേർക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...

നേതാക്കൾ ഒരു സുപ്രഭാതത്തിൽ പൊട്ടിവീഴുന്നവരല്ല. ജനങ്ങൾക്കിടയിൽ നടത്തുന്ന രാഷ്ട്രീയ സംഘടനാ പ്രവർത്തനങ്ങളിലൂടെയാണ് ഒരു രാഷ്ട്രീയ നേതാവ് രൂപപ്പെടുന്നത്. അതിന് വർഷങ്ങൾ വേണ്ടിവരും.ആ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് ഇഷ്ടപ്പെടാത്ത നിലയിൽ വന്നാൽ സ്വാഭാവികമായും ജനങ്ങളിൽ നിന്ന് ഒറ്റപ്പെടും.അതുകൊണ്ട് ഒരു നേതാവ് തെരഞ്ഞെടുക്കുന്ന വഴി ജനപക്ഷത്തോട് ആഭിമുഖ്യമുള്ളതായിരിക്കണം. ജനങ്ങൾക്ക് വേണ്ടി സേവനം നടത്തുന്നവരായിരിക്കണം നേതാക്കൾ.ആ തരത്തിലുള്ള രാഷ്ട്രീയം തിരഞ്ഞെടുക്കുമ്പോഴാണ് ആ രാഷ്ട്രീയത്തിന് പിന്നിൽ പ്രബുദ്ധരായ ജനങ്ങൾ അണിനിരക്കുക.അതോടൊപ്പം നേതൃത്വത്തിന്റെ വ്യക്തി ശുദ്ധിയും വളരെ പ്രധാനമാണ്. കമ്മ്യുണിസ്റ്റ് നേതാവിനെ സംബന്ധിച്ച് വിപ്ലവ പ്രവർത്തനമാണ് ഏറ്റെടുക്കേണ്ട ഉത്തരവാദിത്വം. അതായത് നിലവിലുള്ള സാമ്പത്തിക-സാമൂഹ്യ-സാംസ്‌കാരിക വ്യവസ്ഥയെ മാറ്റിമറിക്കുന്ന വിപ്ലവകാരികൾ. കമ്മ്യുണിസ്റ് നേതാക്കൾ അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടങ്ങളിലും പ്രവർത്തനങ്ങളും നടത്തി വളർന്നു വരുന്നവരാണ്. സ്വാഭാവികമായും എതിരാളികളുടെ വേട്ടയ്ക്കിരയാകും.

കോടിയേരി മേൽപ്പറഞ്ഞ അനുഭവങ്ങളിലൂടെ കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനങ്ങളുടെ മനസ്സിൽ ഇടം നേടിയ നേതാവാണ്.അദ്ദേഹത്തിന്റെ ഭൗതീക ശരീരം പൊതുദർശനത്തിന് വെച്ചപ്പോൾ അവസാനമായി ഒരു നോക്ക് കാണാൻ ജനങ്ങളാകെ ഒഴുകിയെത്തിയത് നാം കണ്ടു.അരനൂറ്റാണ്ടിലേറെയുള്ള അദ്ദേഹത്തിന്റെ പൊതുജീവിതം സഹന ജീവിതത്തിന്റെ ചരിത്രമാണ്.

ഈ മലയാളികളുടെ ഒരു ഭാഗ്യം: ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും 44 കോടി മലയാളിക്ക്, കൂടാതെ കാറുംഈ മലയാളികളുടെ ഒരു ഭാഗ്യം: ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും 44 കോടി മലയാളിക്ക്, കൂടാതെ കാറും

പതിനഞ്ചാം വയസ്സിലാണ് സഖാവ് ആദ്യമായി രാഷ്ട്രീയ എതിരാളികളുടെ ക്രൂരമായ ആക്രമണത്തിന് ഇരയായത്. കോടിയേരി ഒണിയൻ ഹൈസ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയായിരിക്കെ പരീക്ഷ കഴിഞ്ഞു തലശേരി ടൗണിൽ എത്തിയപ്പോളാണ് ആർ എസ് എസുകാർ അദ്ദേഹത്തെ ക്രൂരമായി തല്ലിച്ചതച്ചത്. അക്കാലത്ത് സിപിഐഎം നെ തകർക്കുന്നതിന് തലശ്ശേരി പട്ടണത്തിൽ തുടർച്ചയായി ആർ.എസ്.എസ്സുകാരുടെ ആക്രമണം നടക്കുകയായിരുന്നു.ദിവസങ്ങളോളം ആശുപത്രിയിൽ കഴിയേണ്ടി വന്നു.ഹൈസ്കൂൾ വിദ്യാർത്ഥി ആയിരിക്കെത്തന്നെ ഇത്തരമൊരു ആക്രമണം നേരിടേണ്ടി വന്ന പൊതുപ്രവർത്തകനാണ് കോടിയേരി. ഈ സംഘർഷങ്ങൾ ജനകീയ പ്രതിരോധത്തെ തുടർന്ന് അവസാനിച്ചപ്പോഴാണ് തലശ്ശേരിയിൽ ഹിന്ദു -മുസ്ലീം കലാപത്തിനുള്ള സാഹചര്യം സൃഷ്ടിക്കപ്പെട്ടത്. അതായത് 1968-69 കാലത്താണ് രാഷ്ട്രീയ സംഘർഷമെങ്കിൽ 1971 ഡിസംബറിലാണ് തലശ്ശേരിയിലെ വർഗീയ കലാപം. ഈ കലാപം ആർ.എസ്സ്. എസ്സ് ആസൂത്രണം ചെയ്തതായിരുന്നുവെന്ന് ജസ്റ്റിസ് വിതയത്തിൽ കമ്മിഷന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്. കമ്മീഷന് മുന്നിൽ മൊഴികൊടുക്കാത്ത രാഷ്ട്രീയ പാർട്ടിയായിരുന്നു സി.പി. ഐ എം. എന്നിട്ടും ഒരു കൊടികെട്ടിയ കാറിൽ മാർക്സിസ്റ് നേതാക്കൾ സഞ്ചരിച് കലാപം അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ചതായി തെളിവുണ്ടെന്ന് കമ്മീഷൻ എടുത്തുപറഞ്ഞു. ഇങ്ങനെ പ്രവർത്തിച്ചവരുടെ കൂട്ടത്തിലും കോടിയേരി ഉണ്ടായിരുന്നു.

പിന്നീട് അദ്ദേഹം എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കുന്ന ഘട്ടത്തിലാണ് ആഭ്യന്തര സുരക്ഷാ നിയമപ്രകാരം അദ്ദേഹം അറസ്റ് ചെയ്യപ്പെട്ടത്.1975 ജൂൺ 25 നു പ്രഖ്യാപിച്ച അടിയന്താരവസ്ഥാകാലത്താണ് സ:കോടിയേരി ഉൾപ്പടെയുള്ള പാർട്ടി നേതാക്കൾ ജയിലിലായത്. വിചാരണ കൂടാതെയുള്ള തടവായിരുന്നു അത്. 18 മാസക്കാലം കണ്ണൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞു. ജയിൽ ജീവിതവും പഠനത്തിനുള്ള അവസരമാക്കി മാറ്റി. പിന്നീട് അദ്ദേഹം എംഎൽഎ ആയി. ആഭ്യന്തര വകുപ്പ് മന്ത്രിയുമായി. ഭരണ രംഗത്തും പ്രസ്ഥാനമേൽപിച്ച ഉത്തരവാദിത്വം ഫലപ്രദമായി അദ്ദേഹം നിർവഹിച്ചു.

സ:കോടിയേരി സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായ ഘട്ടത്തിലാണ് കണ്ണൂരിലെ ഡിസിസി പ്രസിഡന്റായി പുതിയ ഒരു നേതാവ് തെരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് കോൺഗ്രസ്സ് ക്രിമിനലുകളുടെ തേർവാഴ്ചയായിരുന്നു. ഗുണ്ടാ സംഘങ്ങളെ ആശ്രയിച്ചുകൊണ്ട് സിപിഐഎമ്മിനെ തകർക്കാനാണ് കോൺഗ്രസ്സ് അന്ന് ശ്രമിച്ചത്. അതിനെയൊക്കെ ജനങ്ങളെ അണിനിരത്തി ചെറുത് തോൽപ്പിക്കാൻ സ:കോടിയേരിയുടെ നേതൃത്വത്തിനായി.

അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ നേതൃപാടവവും ജനങ്ങൾക്ക് ബോധ്യപ്പെട്ടു. പിന്നീട് സംസ്ഥാന സെക്രട്ടറിയയും പോളിറ്റ് ബ്യൂറോ അംഗമായും ചുമതല നിർവഹിച്ചപ്പോഴും കൂടുതൽ ബോധ്യമായി. രാഷ്ട്രീയ എതിരാളികളുടെ വേട്ടയാടലിന്റെ പ്രധാന ലക്ഷ്യമായപ്പോഴും കരുത്തുചോർന്നില്ല. അത്തരം ഒരു നേതാവിന് കേരളത്തിലെ ജനങ്ങൾ നൽകിയ മരണാനന്തര യാത്രമൊഴി സ്വാഭാവികമാണ് .വലതുപക്ഷ മാധ്യമങ്ങൾ സൃഷ്ടിച്ചതായി അവർകരുതുന്ന ബോധ്യമല്ല ജനങ്ങൾക്കുള്ളതെന്ന് അതെ മാധ്യമങ്ങൾക്ക് തന്നെ പറയേണ്ടി വന്നിരിക്കുന്നു.

English summary
Media too has had to correct itself: EP Jayarajan remembers Kodiyeri Balakrishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X