കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാപ്പാത്തിച്ചോലയില്‍ വീണ്ടും കുരിശ് വച്ചത് സബ്കളക്ടറും മാധ്യമങ്ങളുമെന്ന് !! പിന്നില്‍ ചതി?

പാപ്പാത്തിച്ചോലയില്‍ രണ്ടാമത് കുരിശ് സ്ഥാപിച്ചത് സബ്കളക്ടറും മാധ്യമങ്ങളും ചേര്‍ന്നാണെന്നാണ് എസ്. രാജേന്ദ്രന്റെ ആരോപണം. ഏഷ്യാനെറ്റിന്റെ ന്യൂസ് അവറിലായിരുന്നു എംഎല്‍എയുടെ പ്രതികരണം.

  • By Gowthamy
Google Oneindia Malayalam News

മൂന്നാര്‍ : മൂന്നാര്‍ കൈയ്യേറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുതിയ തലത്തില്‍ എത്തിയിരിക്കുകയാണ്. പാപ്പാത്തിച്ചോലയിലെ കുരിശ് പൊളിച്ചതു മുതല്‍ തന്നെയാണ് പ്രശ്‌നങ്ങള്‍ രൂക്ഷമായത്. കുരിശ് പൊളിച്ചു നീക്കിയ നടപടിയെ കേരളത്തിലെ ജനങ്ങള്‍ ഒന്നടങ്കം പ്രശംസിക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനും വൈദ്യുത മന്ത്രി എംഎം മണിക്കുമാണ് സഹിക്കാന്‍ കഴിയാത്തത്. ഇപ്പോഴിതാ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രനും സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.

പാപ്പാത്തിച്ചോലയില്‍ രണ്ടാമത് കുരിശ് സ്ഥാപിച്ചത് സബ്കളക്ടറും മാധ്യമങ്ങളും ചേര്‍ന്നാണെന്നാണ് എസ്. രാജേന്ദ്രന്റെ ആരോപണം. ഏഷ്യാനെറ്റിന്റെ ന്യൂസ് അവറിലായിരുന്നു എംഎല്‍എയുടെ പ്രതികരണം. ഏഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി, മനോരമ ചാനലുകളുടെ പേരെടുത്ത് പറഞ്ഞായിരുന്നു എംഎല്‍എയുടെ വിമര്‍ശനം.

 കൂട്ടിന് മാധ്യമങ്ങളും

കൂട്ടിന് മാധ്യമങ്ങളും

സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനും മാധ്യമങ്ങളും ചേര്‍ന്നാണ് പപ്പാത്തിച്ചോലയില്‍ രണ്ടാമത്തെ കുരിശ് സ്ഥാപിച്ചതെന്നാണ് ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്റെ ആരോപണം. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറിലായിരുന്നു എംഎല്‍എയുടെ ആരോപണം. ഏഷ്യാനെററ് ന്യൂസ്, മാതൃഭൂമി, മനേരമ എന്നീ മാധ്യമങ്ങളുടെ പേരെടുത്ത് തന്നെയായിരുന്നു എംഎല്‍എയുടെ വിമര്‍ശനം.

 പ്രശ്‌നങ്ങള്‍ നിലനിര്‍ത്താന്‍

പ്രശ്‌നങ്ങള്‍ നിലനിര്‍ത്താന്‍

നിലവിലെ പ്രശ്‌നങ്ങള്‍ നിലനിര്‍ത്താന്‍ ചിലര്‍ ചതിയോടെ ശ്രമിക്കുകയാണെന്നാണ് എംഎല്‍എ പറയുന്നത്. ഈരൊക്കെയോ ചേര്‍ന്ന് ഇതിന്റെയുള്ളില്‍ ശക്തിയായി പ്രശ്‌നങ്ങളെ ഇങ്ങനെ കത്തിച്ച് നിലനിര്‍ത്താന്‍ ശ്രമിക്കുകയാണെന്നും രാജേന്ദ്രന്‍ ആരോപിക്കുന്നു.

 അപ്രത്യക്ഷമായി

അപ്രത്യക്ഷമായി

വെള്ളിയാഴ്ചയാണ് പാപ്പാത്തിച്ചോലയില്‍ വീണ്ടും മരക്കുരിശ് സ്ഥാപിച്ചത്. സബ്കളക്ടറുടെ നേതൃത്വത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ നീക്കം ചെയ്ത ഒരു ടണ്‍ ഭാരമുള്ള ഇരുമ്പ് കുരിശ് സ്ഥാപിച്ചിരുന്ന അതേസ്തലത്ത് തന്നെയായിരുന്നു മരക്കുരിശ് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഇത് പിന്നീട് കാണാതാവുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സ്പിരിറ്റ് ഇന്‍ ജീസസുമായി ബന്ധമുള്ള രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

 കൈയ്യേറിയത് ഏക്കറുകള്‍

കൈയ്യേറിയത് ഏക്കറുകള്‍

ചിന്നക്കനാല്‍ ഭാഗത്തെ 34/1 എന്ന സര്‍വെ നമ്പരിലുളള സ്ഥലത്താണ് കുരിശ് സ്ഥാപിച്ചിരുന്നത്. ഇവിടെ നിലവില്‍ സര്‍ക്കാര്‍ ആര്‍ക്കും ഭൂമി പതിച്ചുനല്‍കിയിട്ടില്ല. സര്‍ക്കാര്‍ രേഖകള്‍ പ്രകാരം ഇവിടം പുറമ്പോക്ക് ഭൂമിയാണ്. ഇതിനു ചുറ്റുമുളള ഏക്കര്‍ കണക്കിന് സ്ഥലവും കൈയേറ്റക്കാര്‍ സ്വന്തമാക്കിയിരുന്നു.

 വന്‍ വിവാദം

വന്‍ വിവാദം

മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായിട്ടാണ് പാപ്പാത്തിച്ചോലയിലെ കയ്യേറ്റ ഭൂമിയില്‍ സ്ഥാപിച്ച ഭീമന്‍ കുരിശ് റവന്യൂ ഉദ്യോഗസ്ഥര്‍ പൊളിച്ച് നീക്കിയത്. മൂന്നാര്‍ ദൗത്യത്തിന് നേതൃത്വം നല്‍കുന്ന സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുടേയും പോലീസിന്റെയും സംഘമാണ് കൈയ്യേറ്റമൊഴിപ്പിക്കല്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. പ്രദേശത്ത് നിരോധനാജ്ഞയും പുറപ്പെടുവിച്ചിരിന്നു. കുരിശ് നീക്കിയ നടപടി വന്‍ വിവാദമായിരുന്നു.

 ന ടക്കുന്നത് കൈയ്യേറ്റം

ന ടക്കുന്നത് കൈയ്യേറ്റം

സ്പിരിച്വല്‍ ടൂറിസത്തിന്റെ മറവിലാണ് ഭൂമി കൈയ്യേറ്റം നടക്കുന്നത്.നൂറിലേറെ ഏക്കര്‍ ഭൂമിയാണ് പാപ്പാത്തിച്ചോലയില്‍ കൈയ്യേറിയിരിക്കുന്നത്. ഭീമന്‍ കുരിശ് കൂടാതെ ഷെഡുകളും ഇവിടെ പണിഞ്ഞിട്ടുണ്ടായിരുന്നു. ഇവയും ഉദ്യോഗസ്ഥര്‍ പൊളിച്ചുമാറ്റിയിരുന്നു.

English summary
medias and sub collector is behind the second cross at munnar alleges rajendran mla.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X