കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശമ്പളപരിഷ്കരണം: അവഗണന തുടരുന്നുവെന്ന്.. മെഡിക്കൽ കോളേജ് ഡോക്ടർമാർ സമരത്തിലേക്ക്, നാളെ പണിമുടക്ക്

Google Oneindia Malayalam News

തിരുവനന്തപുരം: ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് സംസ്ഥാത്തെ സർക്കാർ മെഡിക്കൽ ഡോക്ടർമാർ സമരത്തിലേക്ക്. വെള്ളിയാഴ്ച മൂന്ന് മണിക്കൂർ സൂചന പണിമുടക്കാണ് നടത്തുക. രാവിലെ എട്ട് മണി മുതൽ 11 മണിവരെയാണ് സൂചനാ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. തുടർന്ന് ഫെബ്രുവരി 9ന് ഇതേ ആവശ്യമുന്നയിച്ച് അനിശ്ചിതകാല സത്യാഗ്രഹവും നടത്തും. എന്നാൽ വെള്ളിയാഴ്ച നടത്തുന്ന പണിമുടക്കിൽ നിന്ന് അത്യാഹിത വിഭാഗങ്ങളെയും അടിയന്തര വിഭാഗങ്ങളെയും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കെസി വേണുഗോപാലിനെ ക്ഷണിച്ചില്ല; ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന വേദിയില്‍ കോണ്‍ഗ്രസ് മാര്‍ച്ച്കെസി വേണുഗോപാലിനെ ക്ഷണിച്ചില്ല; ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന വേദിയില്‍ കോണ്‍ഗ്രസ് മാര്‍ച്ച്

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ ശമ്പള പരിഷ്കരണം നടപ്പിലാക്കുക, 2016 മുതൽ ലഭിക്കേണ്ട കുടിശ്ശിക നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഡോക്ടർമാരുടെ സമരം. മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ 2016 മുതലുള്ള ശമ്പളക്കുടിശ്ശിക നൽകാത്ത സാഹചര്യത്തിലാണ് ഡോക്ടർമാർ സമരവുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തിലെത്തുന്നത്. എന്നാൽ മറ്റുള്ള സർക്കാർ ജീവനക്കാരുടെ ശമ്പളക്കുടിശ്ശിക കൊടുത്തുതീർക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ കാര്യം പരാമർശിച്ചിട്ടില്ല.

 doctors1-1597

Recommended Video

cmsvideo
CM intervenes; Son of physically challenged man gets new bicycle after theft

കൊവിഡ് വ്യാപനത്തിനിടയിലും മുന്നണിപ്പോരാളികളായ മെഡിക്കൽ കോളേജ് ഡോക്ടർമാരോടുള്ള അവഗണന സർക്കാർ തുടരുകയാണെന്നാണ് ഡോക്ടർമാരുടെ സംഘടനകൾ ആരോപിക്കുന്നത്. അലവൻസുകൾ പരിഷ്കരിച്ച് എപ്പോഴാണ് ശമ്പളക്കുടിശ്ശിക നൽകുകയെന്ന് സർക്കാർ ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ലെന്നും ഡോക്ടർമാർ പറയുന്നു. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറാകാത്ത പക്ഷം കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു.

English summary
Medical college doctors moves to strike seek to cleas salary arrears
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X