കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാഭ്യാസ കച്ചവടത്തിന് കളമൊരുക്കിയതാര്? സമരം പ്രഹസനമോ?

  • By അക്ഷയ്‌
Google Oneindia Malayalam News

തിരുവനന്തപുരം: വിദ്യാഭ്യാസ കച്ചവടത്തിനെതിരെ യുദ്ധസമാനമായ സമരം നടക്കുകയാണ് സെക്രട്ടേറിയേറ്റിനു മുന്നില്‍. സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നതിന് സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വ്യാപകമായി കൊണ്ടുവന്നത് യുഡിഎഫ് സര്‍ക്കാരാണെന്ന കാര്യം വിസ്മരിച്ച്‌കൊണ്ടാണ് യുത്ത് കോണ്‍ഗ്രസ്-കെഎസ്‌യു സമരപ്രഹസനം.

മുന്‍ യുഡിഎഫ് സര്‍ക്കാരുകളുടെ നിലപാടുകളെ പിന്‍തുണച്ച സംഘടനകള്‍ ഇപ്പോള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പൊതുസമൂഹത്തിനിടയിലും നവമാധ്യമങ്ങളില്‍ പോലും തണുത്ത പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസ പ്രശ്‌നങ്ങളില്‍ പൊലീസുമായി നേരിട്ട് ഏറ്റുമുട്ടി തെരുവില്‍ ചോര ചിതറിയ എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ സംഘടനകളുടെ ചങ്കൂറ്റവും ധൈര്യവും അഭിനവ ഗാന്ധി ശിഷ്യര്‍ക്ക് അവകാശപ്പെടാനില്ലെങ്കിലും സമരത്തിന് ആവേശം പടര്‍ത്താന്‍ രക്തമില്ലെങ്കില്‍ പകരം ചുവപ്പ് മഷിയെങ്കിലുമിരിക്കട്ടെ എന്ന ധാരണയുടെ പുറത്ത് നടത്തിയ നാടകങ്ങള്‍ യൂത്ത് കോണ്‍സിനെയും കെഎസ്‌യുവിനെയും ആകെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്.

Youth Congress March

സമര നാടകമാണ് നടക്കുന്നതെന്ന ഭരണപക്ഷ വാദത്തിന് കൂടുതല്‍ ശക്തിപകരുന്നതായിരുന്നു ഈ സംഭവം. ഇപ്പോള്‍ സര്‍ക്കാരുമായുണ്ടാക്കിയ കരാര്‍ പ്രകാരം നൂറ് സീറ്റുള്ള ഓരോ കോളേജിലും താഴ്ന്ന വരുമാനക്കാരായ 20 കുട്ടികള്‍ക്ക് 25,000 രൂപയും 30 ശതമാനം കുട്ടികള്‍ക്ക് രണ്ട് ലക്ഷവുമാണ് ഫീസ്. ഇത്രയും കുട്ടികള്‍ക്ക് കുറഞ്ഞ ഫീസില്‍ പഠിക്കാനാകുന്നത് ആദ്യമായാണെന്ന യാഥാര്‍ത്ഥ്യം മറച്ച് വച്ചാണ് സമരമെന്നാണ് സര്‍ക്കാരിന്റെ വാദം.

Youth Congress March

അതേസമയം മെഡിക്കല്‍ ഫീസ് വര്‍ധനവ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കെതിരെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളെ ഭീകരമായി തല്ലിച്ചതക്കുകയും വിദ്യാഭ്യാസ കച്ചവടത്തിന് കുട പിടിക്കുകയും ചെയ്ത യുഡിഎഫ് നേതാക്കളുടെ ഇരട്ട മുഖം തിരിച്ചറിയണമെന്ന് ഇടത് നേതൃത്വവും ജനങ്ങളോട് ആവശ്യപ്പെടുന്നു. അശാസ്ത്രീയമായി സ്വാശ്രയ മേഖലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കരുതെന്ന് ഇടതുപക്ഷ വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട് എന്നയും യാഥാര്‍ത്ഥ്യമാണ്.

Youth Congress March

ഒരു മുന്‍ ധാരണയുമില്ലാതെ വ്യാപകമായി സ്വാശ്രയ എഞ്ചിനിയറിങ്ങ് കോളേജുകള്‍ അനുവദിച്ച മുന്‍ യുഡിഎഫ് സര്‍ക്കാരുകളുടെ നടപടി എഞ്ചിനിയറിങ്ങ് കോളേജുകള്‍ പൂട്ടുന്ന സാഹചര്യമുണ്ടാക്കിയ പോലെ മെഡിക്കല്‍ മേഖലയും താമസിയാതെ മാറുമെന്നാണ് വിദ്യാഭ്യാസ വിദഗ്ധരും അഭിപ്രായപ്പെടുന്നത്. മുന്‍ സര്‍ക്കാര്‍ കാലത്ത് ഇതിന് കൂട്ടുനിന്ന സംഘടകളാണ് ഇപ്പോള്‍ സമര പ്രഖ്യാപനവുമായി മുന്നോട്ട് പോകുന്നത്. ഇത് ജനങ്ങള്‍ക്കിടയില്‍ മുറുമുറുപുണ്ടാക്കുന്നുണ്ട്.

അതൊന്നും നടക്കില്ല, പോയി പണി നോക്കെന്ന് പിണറായി; മിസ്റ്റര്‍, പാര്‍ട്ടി സമ്മേളനമല്ല നിയമസഭയാണ്...

മഷിയല്ല, അവസാനം ചോര വീണു; സെക്രട്ടറിയേറ്റിന് മുന്നില്‍ തെരുവ് യുദ്ധം, റോഡുപരോധിക്കാന്‍ സുധീരന്‍

കെഎസ് യുക്കാര്‍ ഇനി തലയില്‍ മുണ്ടിട്ടിട്ട് നടന്നിട്ടും ഒരു കാര്യവുമില്ല... പച്ചയ്ക്ക് തിന്നില്ലേ!!!

English summary
Medical issue; KSU and Youth Congress doing fake drama against LDF Government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X