നിസാമിന് മാനസികരോഗമോ ? മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്!! ഹൈക്കോടതിയെ അറിയിച്ചു

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: ചന്ദ്രബോസ് വധക്കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന വ്യവസായി മുഹമ്മദ് നിസാമിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്. ഇയാള്‍ക്ക് മാനസിക രോഗമുണ്ടന്നും ചികില്‍സ ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി ഒരു ബന്ധു ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് മെഡിക്കല്‍ പരിശോധന നടത്തിയത്. ഈ റിപ്പോര്‍ട്ട് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

മാനസിക രോഗമില്ല

മാനസിക രോഗമില്ല

നിസാമിന് മാനസികരോഗമില്ലെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നത്. സര്‍ക്കാര്‍ ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു.

കോടതിയില്‍ സമര്‍പ്പിച്ചു

കോടതിയില്‍ സമര്‍പ്പിച്ചു

മെഡിക്കല്‍ ബോര്‍ഡ് നല്‍കിയ സര്‍ട്ടിഫിക്കറ്റ് മുദ്ര വച്ച കവറില്‍ സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഇക്കാര്യം സത്യാവാങ്മൂലമായി നല്‍കാന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്തു.

ഹര്‍ജി നല്‍കിയത്

ഹര്‍ജി നല്‍കിയത്

ജയിലിലുള്ള നിസാമിന്റെ ആരോഗ്യനില തകരാറിലാണെന്നും മതിയായ ചികില്‍സ കൊടുക്കേണ്ടത് അത്യാവശ്യമാണെന്നും ചൂണ്ടിക്കാട്ടി ബന്ധുക്കളിലൊരാളാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

അക്രമാസക്തനായി കാണപ്പെട്ടു

അക്രമാസക്തനായി കാണപ്പെട്ടു

ജയിലില്‍ താന്‍ സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയിരുന്നു. അക്രമാസക്തനായാണ് കാണപ്പെട്ടതെന്നും ഹര്‍ജിയില്‍ ബന്ധു അറിയിച്ചു.

പ്രോസിക്യൂഷന്‍ എതിര്‍ത്തു

പ്രോസിക്യൂഷന്‍ എതിര്‍ത്തു

ഹര്‍ജിക്കാരന്റെ ആവശ്യത്തെ കോടതിയില്‍ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. നിസാം രോഗം നടിക്കുകയാണെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

കണ്ണൂര്‍ ജയിലില്‍

കണ്ണൂര്‍ ജയിലില്‍

നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് നിസാം തടവുശിക്ഷ അനുഭവിക്കുന്നത്. ആരോഗ്യനില പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡിനു മുന്നില്‍ നിസാമിനെ ഹാജരാക്കിയിരുന്നു.

English summary
mohammed nisam mentaly fit says medical report
Please Wait while comments are loading...