പിടി തോമസിന് യാത്രാമൊഴി; അന്ത്യാഞ്ജലി അർപ്പിച്ച് രാഹുലും മമ്മൂട്ടിയും; മുഖ്യമന്ത്രി വൈകിട്ടെത്തും
കൊച്ചി: അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി ടി തോമസിന്‍റെ പൊതുദര്‍ശനം പുരോഗമിക്കുകയാണ്. തൃക്കാക്കര ടൗണ്‍ഹാളില്‍ നടക്കുന്ന പൊതുദര്‍ശനത്തില്‍ വൈകിട്ട് അഞ്ചുമണിക്ക് അന്തിമോപചാരം അർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തും.
അതേ സമയം, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി എറണാകുളം ടൗണ്‍ ഹാളിലെ എത്തി നേതാവിന് അന്തിമോപചാരം അർപ്പിച്ചു. പി ടി തോമസിന്‍റെ മക്കളെയും ഭാര്യയെയും മറ്റ് കുടുംബാംഗങ്ങളെയും രാഹുൽ ഗാന്ധി ആശ്വസിപ്പിച്ചു. നടന്‍ മമ്മൂട്ടിയും അന്തിമോപചാരം അര്‍പ്പിച്ചിരുന്നു. എറണാകുളം രവിപുരം ശ്മശാനത്തിൽ പി ടിയുടെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകൾ ഒഴിവാക്കി 5.30 ന് ആകും സംസ്കാരചടങ്ങുകൾ നടക്കുക.
കർമ്മ മണ്ഡലമായ എറണാകുളത്ത് പി ടി തോമസ് എന്ന ജന നായകന് പതിനായിരങ്ങളുടെ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തി.

പി ടി യെ അവസാനമായി കാണാൻ വഴി നീളെ പ്രവർത്തകർ തടിച്ചു കൂടിയതിനെ തുടർന്ന് വിലാപ യാത്ര 5 മണിക്കൂർ വൈകിയാണ് കൊച്ചിയിലെ പാലാരിവട്ടത്തെ വീട്ടിൽ എത്തിച്ചത്. മൃതദേഹം പാലാരിവട്ടത്തെ വീട്ടില്‍ 10 മിനിറ്റ് മാത്രമാണ് അന്തിമാഞ്ജലി അര്‍പ്പിക്കാൻ ജനങ്ങൾക്ക് കഴിഞ്ഞത്. എറണാകുളം ഡി സി സി യില്‍ 20 മിനിറ്റ് ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വെയ്ച്ചു. മുതിർന്ന നേതാക്കൾ മൃതദേഹത്തിൽ കോൺഗ്രസ് പതാക പതിപ്പിച്ചു.
പിടി തോമസിന് ജന്മനാടിന്റെ അന്ത്യാഞ്ജലി; കൊച്ചിയിലെ സംസ്കാരം ചടങ്ങുകൾ വൈകും

എന്നാൽ, മൃതദേഹം രാവിലെ നാലരയോടെ ഇടുക്കി ഉപ്പുതോട്ടിലെ കുടുംബ വീട്ടിലെത്തിച്ചിരുന്നു. പ്രിയ നേതാവിനെ ഒരു നോക്ക് കാണാൻ കുടുംബ വീട്ടിലെത്തിച്ച മൃതദേഹത്തിന് മുന്നിൽ ആയിരങ്ങൾ അന്തിമോപചാരം അർപ്പിച്ചു. ഇടുക്കി പാലാ ബിഷപ്പുമാരായ മാർ ജോൺ നെല്ലിക്കുന്നേൽ, പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് തുടങ്ങിയവരും ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിരുന്നു.
ദേ നോക്കൂ... ഒരു മഞ്ഞക്കിളി; അനിഖ എന്ത് ഭംഗിയാണ് കാണാന്‍, പൊളിച്ചെന്ന് ആരാധകര്‍

പുലർച്ചെ രണ്ടേകാൽ ഓടെ കമ്പം മുട്ട് വഴിയാണ് ഇടുക്കിയിൽ അദ്ദേഹത്തിന്റെ മൃതദേഹം എത്തിച്ചത്. കമ്പ മൊട്ട് ജില്ലാകളക്ടറും കോൺഗ്രസ് നേതാക്കളും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. വീട്ടിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം ഇടുക്കി ഡി സി സി ഓഫീസ് വഴി തൊടുപുഴയിലേക്ക് കൊണ്ടുപോയിരുന്നു.

ആയിരങ്ങളാണ് പ്രിയ നേതാവിന് അന്തിമാഞ്ജലി അര്‍പ്പിക്കാൻ എറണാകുളം ടൗൺഹാളിൽ എത്തിക്കൊണ്ടിരിക്കുന്നത്. കോൺഗ്രസ് നേതൃ നിരയിലെ തന്നെ വേറിട്ട മുഖമായിരുന്നു പി ടി തോമസ്. തൊടുപുഴയിൽ കർഷക കുടുംബത്തിൽ ജനിച്ച ഇദ്ദേഹം ഇടുക്കിയുടെ കോൺഗ്രസ്സ് മുഖം തന്നെ മാറ്റിമറിച്ചു. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് അര്‍ബുദബാധിതനായിരുന്ന പിടി തോമസ് മരണത്തിന് കീഴടങ്ങിയത്. 71 വയസായിരുന്നു ഇദ്ദേഹത്തിന്
പഞ്ചാബ് കൈവിട്ട് പോവരുത്: സ്ഥാനാർത്ഥികള്‍ക്ക് പുതിയ മാനദണ്ഡം, ഏത് വിധേനയും നിലനിർത്തണം

ഇന്നലെ, വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ രാവിലെ 10.15 നായിരുന്നു അന്ത്യം നടന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റുമാണ് പി.ടി. തോമസ് എം.എല്‍.എ. തൃക്കാക്കര മണ്ഡലത്തിലെ എം.എല്‍.എ ആയിരുന്നു അദ്ദേഹം. തൊടുപുഴ മണ്ഡലത്തില്‍ നിന്ന് രണ്ടു തവണ നിയമസഭാംഗമായി.

ഇടുക്കിയെ പ്രതിനിധീകരിച്ച് പാര്‍ലമെന്റ് അംഗവുമായിട്ടുണ്ട്. പ്രമുഖ്യ മാധ്യമമായ വീക്ഷണം എഡിറ്ററായും മാനേജിങ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മഹാരാജാസ് കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കെ കെ.എസ്.യുവിലൂടെയാണ് അദ്ദേഹം സജീവരാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. സംഘടനയുടെ കോളജ് യൂണിയന്‍ സെക്രട്ടറി, ഇടുക്കി ജില്ലാ പ്രസിഡണ്ട്, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇദ്ദേഗത്തിന്റ ഭാര്യ ഉമാ തോമസ്. മക്കള്‍ വിഷ്ണു, വിവേക് എന്നിവരാണ്.