Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യത്തെ സെക്‌സ് അനുഭവം, രതിമൂര്‍ച്ച... 3-ാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍!!! കനി കുസൃതിയുടെ ധീരത

നിഷ്കളങ്കമായ ആഖ്യാനമാണ് ഈ ഹ്രസ്വ ചിത്രത്തെ ഏറെ ശ്രദ്ധേയമാക്കുന്നത്. അത്രത്തോളം തെളിമയോടേയും ലളിതമായും ആണ് കനി കുസൃതിയുടെ കഥാപാത്രം അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നത്

തിരുവനന്തപുരം: ലൈംഗികതയെ കുറിച്ച് തുറന്ന് പറയാന്‍ മടിക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്. ലൈംഗികാനുഭവങ്ങളെ കുറിച്ച് പറയുന്ന സ്ത്രീകളെ വേറൊരു കണ്ണിലൂടെ നോക്കുന്ന വൃത്തികെട്ട സാമൂഹിക അന്തരീക്ഷമാണ് ഇവിടെ ഉള്ളത്.

അവിടെയാണ് കനി കുസൃതി വ്യത്യസ്തയാകുന്നത്. മുഖ്യധാരാ നടിമാര്‍ തയ്യാറാകാത്ത ഒരു ധീരമായ പ്രകടനമാണ് കനി കാഴ്ചവച്ചത്.

മെമ്മറീസ് ഓഫ് മെഷീന്‍ എന്ന ഹ്രസ്വ ചിത്രത്തില്‍ കനിയല്ലാതെ മറ്റൊരു നടി അഭിനയിക്കാന്‍ തയ്യാറായിക്കൊള്ളണം എന്നില്ല. ഇതാ മെമ്മറീസ് ഓഫ് മെഷീന്റെ വിശേഷങ്ങള്‍....

മെമ്മറീസ് ഓഫ് മെഷീന്‍

മെമ്മറീസ് ഓഫ് മെഷീന്‍

ഷൈലജ പടിന്തല എന്ന കര്‍ണാടക സ്വദേശിനിയാണ് ഈ ഹ്രസ്വ ചിത്രത്തിന്റെ സംവിധായിക. എന്നാല്‍ മലയാളത്തിലാണ് ഈ ചിത്രം എടുത്തിരിക്കുന്നത്.

കനി കുസൃതി

കനി കുസൃതി

മോഡലും നടിയും ആയ കനി കുസൃതിയാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സദാചാര നൂലാമാലകളില്‍ അഭിരമിക്കുന്ന മലയാളി മനസ്സിന് മുഖമടച്ച് നല്‍കുന്ന അടിയാണ് ഈ ഹ്രസ്വ ചിത്രം.

കനി മാത്രം

കനി മാത്രം

ഒമ്പത് മിനിട്ടും 46 സെക്കന്റും ദൈര്‍ഘ്യമുള്ള ഈ ചിത്രത്തില്‍ കനി ശ്രുതി മാത്രമേ ക്യാമറയ്ക്ക് മുന്നില്‍ വരുന്നുള്ളൂ. തന്റെ ആദ്യ ലൈംഗികാനുഭവത്തെ കുറിച്ച് പറയാന്‍ ഭര്‍ത്താവ് ആവശ്യപ്പെടുന്ന രംഗത്തോടെയാണ് തുടക്കം.

മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍

മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍

മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ആ ആദ്യ അനുഭവം ഉണ്ടായത്. സ്‌കൂളിലെ പ്യൂണുമായിട്ടായിരുന്നു അത്(ഇത് കനിയുടെ അനുഭവം അല്ല, സിനിമയാണ്).

ഒറ്റയ്ക്ക്

ഒറ്റയ്ക്ക്

ആ പ്യൂണ്‍ ചേട്ടനായിരുന്നു തന്റെ ആദ്യത്തെ 'ലൈന്‍' എന്ന് കനിയുടെ കഥാപാത്രം പറയുന്നു. കൊല്ലപ്പരീക്ഷയുടെ അവസാന ദിനത്തില്‍ ആയിരുന്നു ആ സംഭവം നടന്നത്. എല്ലാകുട്ടികളും പോയി... താന്‍ ഒറ്റയ്ക്ക് ഗ്രൗണ്ടില്‍ കളിക്കുകയായിരുന്നു.

അപ്പോള്‍

അപ്പോള്‍

ക്ലാസ്സ് മുറികളെല്ലാം പൂട്ടി വരുന്ന പ്യൂണ്‍ ചേട്ടന്‍ കാണുന്നു. അടുത്ത് വിളിക്കുന്നു. മടിയില്‍ ഇരുത്തുന്നു. പിന്നീടാണ് അത് സംഭവിച്ചത്.

ഞെട്ടിപ്പിക്കുന്ന അവതരണം

ഞെട്ടിപ്പിക്കുന്ന അവതരണം

എന്താണ് അപ്പോള്‍ സംഭവിച്ചത്? ഒരു പക്ഷേ മലയാളത്തില്‍ ഇത്രയും മനോഹരമായ ആഖ്യാന ശൈലിയിലൂടെ ആരും അത് പറഞ്ഞിട്ടുണ്ടാവില്ല. ഒരു അശ്ലീല ധ്വനിയും ഇല്ലാതെ, നിഷ്‌കളങ്കമായിട്ടാണ് ആ സംഭവം വിവരിക്കപ്പെടുന്നത്.

രതിമൂര്‍ച്ച അറിഞ്ഞു

രതിമൂര്‍ച്ച അറിഞ്ഞു

വീട്ടില്‍ ചെന്ന്, അവിടെ നടന്നതുപോലെ ചെയ്ത നോക്കിയപ്പോഴാണ് ആദ്യമായി ഓര്‍ഗാസം അനുഭവപ്പെട്ടത് എന്ന് കനിയുടെ കഥാപാത്രം പറയുന്നുണ്ട്. പിന്നീട് അത് ആസ്വദിക്കാന്‍ തുടങ്ങി.

 താന്‍ കണ്ടുപിടിച്ചു!

താന്‍ കണ്ടുപിടിച്ചു!

അത് ഓര്‍ഗാസം ആയിരുന്നോ എന്നൊന്നും അറിയില്ലായിരുന്നു. എന്നാല്‍ താനാണ് ലോകത്തില്‍ ആദ്യമായി അത് കണ്ടുപിടിച്ചത് എന്നായിരുന്നു കരുതിയതത്രെ.

വീട്ടില്‍ വച്ച്

വീട്ടില്‍ വച്ച്

വീട്ടില്‍ വച്ച് ഒരിക്കല്‍ ഇത് ചെയ്തപ്പോള്‍ അച്ഛനും അമ്മയ്ക്കും മുന്നില്‍ പെട്ടുപോയതിനെ കുറിച്ചും പറയുന്നുണ്ട്. ആഖ്യാനത്തിലെ ആ നിഷ്‌കളങ്കത ഈ ഹ്രസ്വ ചിത്രത്തെ വേറിട്ട് നിര്‍ത്തുന്നു

ഭാര്യയും ഭര്‍ത്താവും

ഭാര്യയും ഭര്‍ത്താവും

ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സംഭാഷണം ആയിട്ടാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. എത്രത്തോളം സൗഹാര്‍ദ്ദപരമായി, തുറന്ന് പറച്ചിലുകള്‍ക്ക് സാധ്യതയുള്ള ഇടമാണ് വിവാഹബന്ധം എന്ന് കൂടി അടിവരയിടുന്നു ഈ ഹ്രസ്വ ചിത്രം.

മെമ്മറീസ് ഓഫ് മെഷീന്‍ കാണൂ

കര്‍ണാടക സ്വദേശിനിയാണ് ഷൈലജ പടിന്തലയാണ് ഇതിന്റെ സംവിധായിക. ഇംഗ്ലീഷില്‍ ആയിരുന്നു സ്‌ക്രിപ്റ്റ്. അത് മലായളത്തിലേക്ക് മാറ്റുകയായിരുന്നു

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+